രാ​ഗോ​ത്സ​വം 2018 സം​ഘ​ടി​പ്പി​ച്ചു
Wednesday, May 16, 2018 10:58 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ പ്ര​മു​ഖ സം​ഗീ​ത വി​ദ്യാ​ല​യ​മാ​യ രാ​ഗ് ത​രം​ഗ് സ്കൂ​ൾ ഓ​ഫ് മു​സി​ക്ക്സ് രാ​ഗോ​ത്സ​വം 2018 എ​ന്ന പേ​രി​ൽ വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു . അ​ബാ​സി​യ ഓ​ർ​മ്മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ഗോ​ത്സ​വം കേ​ര​ള ലോ​ക​സ​ഭാ മെ​ന്പ​റും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും​മാ​യ സാം ​പൈ​നം​മൂ​ട് ’ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​നും സാ​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​ഭീ​ഷ് തി​ക്കോ​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗു​രു​വ​ന്ദ​നം ച​ട​ങ്ങി​ൽ സം​ഗീ​താ​ദ്ധ്യ​പ​ക​ൻ മ​നോ​ജ് കാ​ഞ്ഞ​ങ്ങാ​ടി​നെ ഡോ. ​രു​പേ​ഷ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു

കു​വൈ​ത്തി​ലെ പ്ര​വാ​സി സാ​മൂ​ഹ്യ സാ​സ്കാ​രി​ക രം​ഗ​ത്ത് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് സാം ​പൈ​നം​മൂ​ട്, വി​ഭീ​ഷ് തി​ക്കോ​ടി എ​ന്നി​വ​രെ രാ​ഗ് ത​രം​ഗ് സ്കൂ​ൾ ഓ​ഫ് മു​സി​ക്കി​ന് വേ​ണ്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്മാ​ർ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹേ​ഷ് അ​യ്യ​ർ, ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് പ്ര​ശ​സ്ത വ​യ​ലി​ൻ​സ്റ്റ് ക​രു​നാ​ഗ​പ്പ​ള്ളി ബാ​ല​മു​ര​ളി, മൃ​ദം​ഗ വി​ദ്വാ​ൻ അ​രു​ണ്‍ നാ​രാ​യ​ണ​ൻ , മോ​ർ ശം​ഖ് വി​ദ​ഗ​ദ്ധ​ൻ മ​നോ​ജ് മാ​വേ​ലി​ക്ക​ര , സം​ഗീ​ത സം​വി​ധാ​യ​ക​ൻ മ​നോ​ജ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 40ൽ ​പ​രം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സം​ഗീ​ത ക​ച്ചേ​രി അ​രേ​ങ്ങ​റി. ച​ട​ങ്ങി​ൽ ക​വി ചു​ണ്ട​മ​ല ജോ​ജി പ​ക​ലോ​മ​റ്റം, ഭാ​ര​തീ​യ സം​ഗീ​ത സ​ഭ പ്ര​ധി​നി​ധി അ​നി​ൽ പി.​കെ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. അ​നി​ൽ കു​മാ​ർ സ്വാ​ഗ​ത​മാ​ശം​സി​ച്ച രാ​ഗോ​ത്സ​വ​ത്തി​ന് ര​മ്യ ശി​രീ​ഷ് അ​വ​താ​ര​ക​യാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ