വ്യ​ക്തി സാ​മൂ​ഹ്യ ജീ​വി​ത​ങ്ങ​ളി​ൽ റം​സാ​ൻ വെ​ളി​ച്ച​മേ​ക​ണം: ഡോ. ​സാ​ബി​ർ ന​വാ​സ്
Wednesday, May 16, 2018 11:05 PM IST
ഖു​ർ​തു​ബ: ജീ​വി​ത​ത്തി​ന്‍റെ വൈ​യ​ക്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വി​വി​ധ ത​ല​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് വ​ഴി തെ​ളി​ക്കു​ന്ന വെ​ളി​ച്ചം റം​സാ​നി​ൽ നി​ന്ന് നേ​ടി​യെ​ടു​ക്കാ​ൻ വി​ശ്വാ​സി സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് വി​സ്ഡം യൂ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​ബി​ർ ന​വാ​സ് ആ​ഹ്വാ​നം ചെ​യ്തു.

കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെ​ന്‍റ​ർ ദ​അ​വാ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഖു​ർ​തു​ബ ഇ​ഹ്’​യാ​ഉ​ത്തു​റാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഹ്’​ല​ൻ വ ​സ​ഹ്ല​ൻ റം​സാ​ൻ സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ക് വി​ചാ​ര ക​ർ​മ​ങ്ങ​ൾ തി· ​തീ​ണ്ടാ​തെ സം​ശു​ദ്ധ​മാ​ക്കാ​നും സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ളെ സ്ര​ഷ്ടാ​വി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കാ​നു​മു​ള്ള പ​രി​ശീ​ല​ന​മാ​ണ് വ്ര​താ​നു​ഷ്ഠാ​നം. അ​തോ​ടൊ​പ്പം സ​മൂ​ഹ​ത്തോ​ടു​ള്ള ബാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ശ​ക്ത​മാ​യ അ​വ​ബോ​ധ​ത്തി​നും അ​ത് പ്രേ​ര​ണ​യേ​ക​ണം. ’റം​സാ​ൻ: വി​ശ്വാ​സി​ക്ക് ല​ഭി​ക്കേ​ണ്ട​ത് എ​ന്ന വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് അ​ദ്ദേ​ഹം തു​ട​ർ​ന്നു പ​റ​ഞ്ഞു.

വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് പി.​എ​ൻ. അ​ബ്ദു​റ​ഹ്’​മാ​ൻ (സ​കാ​ത്ത് പു​രോ​ഗ​തി​യു​ടെ സാ​ന്പ​ത്തി​ക​ശാ​സ്ത്രം), അ​ബ്ദു​സ​ലാം സ്വ​ലാ​ഹി മ​ഞ്ചേ​രി (ഖു​ർ​ആ​ൻ വി​ളി​ക്കു​ന്നു), അ​ബ്ദു​സ​ലാം സ്വ​ലാ​ഹി ഈ​രാ​റ്റു​പേ​ട്ട (മ​ര​ണം എ​ത്തും മു​ന്പേ) എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്ത​ഫ സ​ഖാ​ഫി അ​ൽ കാ​മി​ലി, അ​ബ്ദു​റ​ഹ്മാ​ൻ പി​പി​എ​ൻ എ​ന്നി​വ​ർ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. റം​സാ​നു വ​ര​വേ​ൽ​ക്കാ​നു​ള്ള വി​ശ്വാ​സി​ക​ളു​ടെ ആ​വേ​ശം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വ​ന്പി​ച്ച ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ന് കാ​ര​ണ​മാ​യി.

കെ.​കെ.​കെ.​സി പ​ബ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം ത​യാ​റാ​ക്കി​യ റ​യ്യാ​ൻ മാ​ഗ​സി​ൻ അ​സ്ലം കാ​പ്പാ​ട് പ്ര​കാ​ശ​നം ചെ​യ്തു. സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​കീ​ർ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ശു​കൂ​ർ സ്വാ​ഗ​ത​വും ദ​അ​വ സെ​ക്ര​ട്ട​റി എ​ൻ.​കെ.​അ​ബ്ദു​സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ