പ്രവാസി മലയാളി ഫെഡറേഷൻ വീൽ ചെയറുകളും ജീവൻ രക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു
Thursday, May 24, 2018 3:08 PM IST
കൊച്ചി: പ്രവാസി മലയാളി ഫെഡറേഷൻ ജീവകാരുണ്യ പ്രവർത്തനത്തനങ്ങളുടെ ഭാഗമായി വീൽ ചെയറുകളും ജീവൻ രക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. കൊച്ചിയിലെ ഹെസിത്ത ആശുപത്രിയിൽ നടന്ന ചടങ്ങ് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി ഫെഡറേഷന്‍റെ ഗ്ലോബൽ ചെയർമാനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ജോസ് കാനാട്ട് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

ലൈഫ് കെയർ ട്രസ്റ്റ് പ്രസിഡന്‍റ് ഡോ: ടോമി പുത്തനങ്ങാടി സ്വാഗതവും സെക്രട്ടറി ഡോ.ബിജു രവീന്ദ്രൻ ഉപകരണങ്ങൾ ഏറ്റുവാങ്ങുകയും അഡ്വ: എ.ജെ.രാജൻ (റിട്ട. ഐഎഎസ്) നന്ദിയും പ്രകാശിപ്പിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ജോ: സെക്രട്ടറിയും ഇറ്റലി കോഡിനേറ്ററുമായ ജോസഫ് പോൾ, സംസ്ഥാന സമിതി അംഗം പി.ജയൻ, തൃശൂർ ജില്ലാ സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, വിയന്നയിൽ നിന്നുള്ള ജോളി തുരുത്തുമ്മേൽ എന്നിവർ ട്രസ്റ്റിന് ധനസഹായം നൽകി. ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.