കല കുവൈറ്റ് മാതൃഭാഷാ പഠന ക്ലാസുകൾ ജൂണ്‍ രണ്ടാം വാരം
Thursday, June 7, 2018 12:56 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തി വരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഈ വർഷത്തെ ക്ലാസുകൾ ജൂണ്‍ രണ്ടാം വാരം മുതൽ ആരംഭിക്കും.

കഴിഞ്ഞ 28 വർഷമായി ഫ്ളാറ്റുകളും സ്കൂളുകളും കേന്ദ്രീകരിച്ച് കല നടത്തി വന്നിരുന്ന സാംസ്കാരിക പ്രവർത്തനത്തിന് ഇന്നു പുതിയ മാനം കൈ വന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ കേരള സർക്കാരിന്‍റെ മലയാളം മിഷനുമായി ചേർന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ നടക്കുന്നത്.

“എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യത്തോടെ കേരള സർക്കാർ രൂപീകരിച്ച മലയാളം മിഷന്‍റെ പ്രവർത്തനങ്ങൾ ഗൾഫ് നാടുകളിലെല്ലാം സജീവമായിട്ടുണ്ട്. കണിക്കൊന്ന, സൂര്യകാന്തി, ആന്പൽ, നീലക്കുറിഞ്ഞി തുടങ്ങി നാല് കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. നാല് പരീക്ഷകളും വിജയിക്കുന്ന പക്ഷം പത്താം ക്ലാസു തത്തുല്യ സർട്ടിഫിക്കറ്റാണ് വിദ്യാർഥിക്ക് ലഭിക്കുക. ആദ്യഘട്ടമായ കണിക്കൊന്നയുടെ പരീക്ഷ വിജയകരമായി നടത്തുവാൻ മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിനു സാധിച്ചു. മാതൃഭാഷാ പഠന ക്ലാസുകളിൽ പുതിയതായി ചേരുന്ന പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് കോഴ്സ് കണിക്കൊന്നയിലേക്കും കണിക്കൊന്ന പരീക്ഷ വിജയകരമായി പൂർത്തികരിച്ചവർക്കായി സൂര്യകാന്തി ഡിപ്ലോമ കോഴ്സിലേക്കും രജിസ്റ്റർ ചെയ്യാം. സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ഒരു സുവർണാവസരമാണിത്. നാട്ടിൽ വിദ്യാഭ്യാസം തുടരേണ്ടി വരുന്ന കുട്ടികൾക്ക് ഭാവിയിൽ ഇത് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും കല കുവൈറ്റ് ഭാരവാഹികൾ അഭ്യർഥിച്ചു.

സജീവ് എം. ജോർജ് ജനറൽ കണ്‍വീനറും ഷാജു വി.ഹനീഫ് കണ്‍വീനറുമായുള്ള സമിതിയാണ് മാതൃഭാഷാ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 4 മേഖലകളിലും മേഖലാ സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്. അനീഷ് കല്ലുങ്കൽ (അബാസിയ), മണിക്കുട്ടൻ (അബുഹലീഫ), സജീവ് എബ്രഹാം (ഫഹാഹീൽ), ജോർജ് തൈമ്മണ്ണിൽ (സാൽമിയ) എന്നിവരാണ് മേഖലാ കണ്‍വീനർമാർ.

പഠന പദ്ധതിയിൽ ചേരാൻ താല്പര്യമുള്ള വിദ്യാർഥികൾക്ക് കല കുവൈറ്റ് വെബ്സൈറ്റായ ംംം.സമഹമസൗംമശേ.രീാ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ സാംസ്കാരിക പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ താല്പര്യമുള്ള അധ്യാപകരും രക്ഷിതാക്കളും താഴെപറയുന്ന നന്പറുകളിൽ ബന്ധപ്പെടുക.

അബാസിയ 69330304, 5029 2779, 24317875, അബുഹലീഫ 5135 8822, 6008 4602, ഫഹഹീൽ 6509 2366, 9734 1639, സാൽമിയ 6673 6369, 6628 4396.

റിപ്പോർട്ട്: സലിം കോട്ടയിൽ