അബ്ദുസലാം പാലപ്പറ്റ കുവൈത്തില്‍, സംഗമത്തില്‍ പങ്കെടുക്കും
Sunday, June 10, 2018 1:02 PM IST
കുവൈത്ത് : കുവൈത്ത് ഔക്കാഫിന്റെ പ്രത്യേക അതിഥിയായി എത്തിയ പണ്ധിതനും വാഗ്മിയുമായ അബ്ദുല്‍ സലാം പാലപ്പറ്റയ്ക്ക് എയര്‍പ്പോര്‍ട്ടില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് സ്വീകരണം നല്‍കി. ഐഐസി കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, കേന്ദ്ര പ്രതിനിധികളായ ഫിറോസ് ചുങ്കത്തറ, ടി.എം അബ്ദുറഷീദ്, റഫീഖ് സലഫി, സിദ്ധീഖ് നെല്ലായ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

ജൂണ്‍ പത്തിനു ഞായറാഴ്ച സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിന് സമീപത്തെ സെന്റര്‍ ഹാളില്‍ വൈകുന്നേരം 5.30 നു നടക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാക്കളുടെ സംഗമത്തില്‍ അബ്ദുസ്സലാം പാലപ്പറ്റ മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 65829673, 69995038.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍