കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുപ്പത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ മാര്‍ച്ച് മൂന്നിന്
മയാമി : കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷനിറവില്‍ . മാര്‍ച്ച് മൂന്നിനു വൈകിട്ട് ആറിനു നടക്കും. മാര്‍ച്ച് മൂന്നിനു വൈകിട്ട് 5.30 നു ജനറല്‍ ബോഡിയോടുകൂടി പരിപാടികള്‍ ആരംഭിക്കും ഉത്ഘാടന പരിപാടികള്‍ ഏഴിനു നടക്കും. ചടങ്ങില്‍ കേരളസമാജം പോഷക സംഘടനകളായ വിമെന്‍സ് ഫോറം , കിഡ്‌സ് ക്ലബ് , യൂത്ത് ക്ലബ് എന്നിവയുടെ പ്രതിനിധികളെ സദസ്സിനു പരിചയപ്പെടുത്തും .
കേരളസമാജത്തിന്റെ 2018 ലെ പ്രധാന പരിപാടികളിലൊന്നായ 'ചിത്രശലഭങ്ങള്‍' എന്ന സ്‌റ്റേജ്‌ഷോയുടെ കിക്കോഫും ചടങ്ങില്‍ നടക്കും .

തുടര്‍ന്നു സൗത്ത് ഫ്‌ളോറിഡയിലെ കലാകാരന്മാര്‍ അണിനിരക്കുന്ന ശ്രുതിലയയുടെ ഗാനസന്ധ്യ അരങ്ങേറും .ഇക്കുറി Tamarac Communtiy Center ല്‍ ആണ് പരിപാടികള്‍ നടക്കുക . വിലാസം : 8601 W Commercial Blvd Tamarac – 33351. പരിപാടികളിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാം പറത്തുണ്ടില്‍ സെക്രട്ടറി പത്മകുമാര്‍ എന്നിവര്‍ അറിയിച്ചു .

കൂടാതെ കേരളസമാജം മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ മെയ് 12 നും , തെന്നിന്ത്യന്‍ വാനമ്പാടി ശ്രീമതി കെ. എസ്. ചിത്രയുടെ സംഗീത പരിപാടി ചിത്രശലഭങ്ങള്‍ മെയ് 25 നും , പതിമൂന്നാമതു നെഹ്‌റു ട്രോഫി വള്ളംകളി മെയ് 26 നും നടക്കും . പത്മകുമാര്‍. കെ.ജി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം