ബംഗളൂരു മെട്രോ ജീവനക്കാരുടെ സമരം മാറ്റി
ബംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബംഗളൂരു മെട്രോയിലെ ജീവനക്കാർ നടത്താനിരുന്ന സമരം മാറ്റിവച്ചു. മെട്രോ റെയിൽ അധികൃതരുമായി നടത്തിയ ചർച്ചയത്തുടർന്നാണ് സമരം മാറ്റിയത്.

900ലധികം വരുന്ന ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരുന്നത്. മെട്രോ യൂണിയൻ നേതാവ് സൂര്യനാരായണ മൂർത്തിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മെട്രോ റെയിൽ കമ്പനി അധികൃതർ കോടതിയെ അറിയിച്ചതിനേത്തുടർന്നാണ് സമരം മാറ്റിവച്ചത്.