ജർമൻ ഭരണ പ്രതിസന്ധി: സോഷ്യലിസ്റ്റുകളെ അനുനയിപ്പിക്കാൻ മെർക്കലും
ബെർലിൻ: ജർമനിയിലെ കാവൽ മന്ത്രിസഭയിലെ രണ്ടാം കക്ഷിയായ എസ്പിഡിയെ (സോഷ്യലിസ്റ്റുകൾ) പുതിയ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ചാൻസലർ ആംഗല മെർക്കൽ തുടക്കം കുറിച്ചു.

സിഡിയുവിമായി ഇനി ചർച്ചയ്ക്കില്ലെന്ന് എഫ്ഡിപി പ്രഖ്യാപിച്ച സാഹചര്യത്തിൽ മെർക്കലിനു മുന്നിൽ മറ്റു വഴികൾ ശേഷിക്കുന്നില്ല. അല്ലാത്തപക്ഷം പുതിയ തെരഞ്ഞെടുപ്പിനെ നേരിടുക മാത്രമാണ് മാർഗം. അതിനുള്ള പ്രക്രിയ പൂർത്തിയാക്കാനും മാസങ്ങളെടുക്കും. ഇത് രാജ്യത്തെ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇടയാക്കും.

നിലവിലുള്ള വിശാല മുന്നണി സർക്കാരിൽ സിഡിയുവിന്‍റെ ജൂണിയർ പങ്കാളികളാണ് എസ്പിഡി. എന്നാൽ, പ്രതിപക്ഷത്തിരിക്കുമെന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാട്. ഇതിനെതിരെ അവരുടെ തന്നെ പ്രതിനിധിയായ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയറും പുനഃപരിശോധന ആവശ്യപ്പെട്ടിരിക്കുകയാണ്.

ലോകത്തെ ഏറ്റവും ശക്തയായ വനിത എന്നറിയപ്പെട്ടിരുന്ന മെർക്കലിന് പ്രതിച്ഛായ നിലനിർത്താനും സർക്കാർ രൂപീകരണം അനിവാര്യമായിരിക്കുന്ന അവസ്ഥയാണ്. യുദ്ധാനന്തര ജർമനിയിൽ സർക്കാർ രൂപീകരണത്തിൽ പരാജയപ്പെട്ട ആദ്യത്തെ ചാൻസലർ എന്ന വിശേഷണം അവർ തീർത്തും ആഗ്രഹിക്കുന്നില്ല.

മെർക്കലിനു പിന്തുണ നൽകാൻ എസ്പിഡിക്കു മേൽ സമ്മർദമേറുന്നു

ആംഗല മെർക്കലിന്‍റെ സിഡിയുവിന് സർക്കാർ രൂപീകരണത്തിൽ പിന്തുണ നൽകാൻ ജർമനിയിലെ മുഖ്യ പ്രതിപക്ഷമായ എസ്പിഡിക്കുമേൽ സമ്മർദം ശക്തമാകുന്നു. എഫ്ഡിപിയുമായും ഗ്രീൻ പാർട്ടിയുമായി സിഡിയു നടത്തിയ സർക്കാർ രൂപീകരണ ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണിത്.

ജനവിധി എതിരായതിനാൽ ഇനി സർക്കാരിന്‍റെ ഭാഗമാകുന്നില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നുമുള്ള നിലപാടാണ് എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ എസ്പിഡി പിന്തുണ നൽകിയില്ലെങ്കിൽ രാജ്യം ഭരണ പ്രതിസന്ധിയിലേക്കു വഴിതുമെന്ന സ്ഥിതിയിലാണ്. യൂറോപ്പിനാകെ ആശങ്കയുണർത്തുന്ന ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് എസ്പിഡിയോട് പലരും ആവശ്യപ്പെടുന്നത്.

എസ്പിഡി പ്രതിനിധി തന്നെയായ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയറും ഇതേ അഭിപ്രായം ഉന്നയിക്കുന്നു. എല്ലാവരും പഴയ നിലപാടുകൾ പുനഃപരിശോധിക്കേണ്ട സമയമാണിതെന്ന് സ്റ്റൈൻമെയർ. ഷൂൾസുമായി അദ്ദേഹവം നേരിട്ട് ചർച്ചയും നടത്തി. മുന്നണി ചർച്ചയിൽ പങ്കെടുത്ത പാർട്ടികളുടെ നേതാക്കളെയും അദ്ദേഹം നേരിൽ കണ്ടിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസിഡന്‍റ് സ്റ്റൈൻമയറുടെ ശ്രമം വിജയിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. അങ്ങനെയെങ്കിൽ പുതിയ തലത്തിൽ സിഡിയു എസ്പിഡി കൂട്ടുകെട്ടിൽ ഒരു വിശാലമുന്നണി മെർക്കലിന്‍റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയേക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ പ്രതിനിധി സമ്മേളനം ചരിത്രമായി
വെയിൽസ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒരു വർഷം പിന്നിട്ടശേഷം നടന്ന ആദ്യ രൂപത സമ്മേളനം ചരിത്രമായി. മിഡ് വെയിൽസിലെ കെഫെൻലി പാർക്കിൽ നടന്ന ത്രിദിന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാളന്മാരും വൈദികരും സമർപ്പിതരും അൽമായ പ്രതിനിധികളുടേയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ സമ്മേളനം രൂപതയുടെ അടുത്ത അഞ്ചു വർഷങ്ങളിലേയ്ക്കുള്ള പ്രധാന അജപാലന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.

വിവിധ വിഷയങ്ങളിൽ റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാൻ വാരിക്കാട്ട്, റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ, റവ. ഡോ. മാത്യു കൊക്കരവാലായിൽ തുടങ്ങിയവർ ക്ലാസുകൾ എടുത്തു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ദൈവ പദ്ധതിയായിരുന്നുവെന്നും അതിനാൽ രൂപതയുടെ കഴിഞ്ഞ ഒരു വർഷത്തെ അദ്ഭുതകരമായ വളർച്ചയും വരും വർഷങ്ങളിലെ പ്രവർത്തനങ്ങളുമെല്ലാം ഇനിയും ദൈവത്തിന്‍റെ തന്നെ പ്രവർത്തനങ്ങളായിരിക്കുമെന്നും സമാപന സന്ദേശത്തിൽ മാർ സ്രാന്പിക്കൽ പറഞ്ഞു. വികാരി ജനറാളൻമാരായ റവ. ഡോ. തോമസ് പാറയടിയിൽ, ഫാ. സജിമോൻ മലയിൽ പുത്തൻപുര, ഫാ. മാത്യു ചൂരപൊയ്കയിൽ എന്നിവരും ഫാ. അരുണ്‍ കലമറ്റത്തിൽ, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ജോയി വയലിൽ, ഫാ. ടോണി പഴയകളം, ഫാ. ആന്‍റണി ചുണ്ടെലിക്കാട്ട്, ഫാ. ഫാൻസുവ പത്തിൽ, സിസ്റ്റർ ഡോ. മേരി ആൻ തുടങ്ങിയവർ മൂന്നു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

രൂപതയുടെ വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽനിന്നുള്ള അൽമായ പ്രതിനിധികളടക്കം 250 ഓളം അംഗങ്ങളാണ് മൂന്നു ദിവസത്തെ സമ്മേളനത്തിൽ സംബന്ധിച്ചത്.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്
സ്വിറ്റ്സർലൻഡിൽ കൂടുതൽ വിദേശ ജോലിക്കാരെ അനുവദിക്കും
ജനീവ: അടുത്ത വർഷം മുതൽ സ്വിറ്റ്സർലൻഡിൽ കൂടുതൽ വിദേശ ജോലിക്കാർക്ക് അവസരം നൽകാൻ സ്വിസ് സർക്കാരിന്‍റെ തീരുമാനിച്ചു.

ഈ വർഷം യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള 7500 പേർക്ക് ജോലി ചെയ്യാനാണ് പെർമിറ്റ് നൽകിയിരുന്നത്. അടുത്ത വർഷം ഇത് എണ്ണായിരമായി ഉയർത്തും. ഇതിൽ 3500 എണ്ണം ബി പെർമിറ്റുകളും 4500 എണ്ണം എൽ പെർമിറ്റുകളുമായിരിക്കും.

കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന പല സ്വിസ് കാന്‍റീനുകൾക്കും തീരുമാനം നേരിയ ആശ്വാസം നൽകുന്നു. 2014 ലെ ജനഹിത പരിശോധനാ ഫലം അനുസരിച്ചാണ് സ്വിറ്റ്സർലൻഡിൽ വിദേശ ജോലിക്കാർക്കുള്ള ക്വോട്ട കുത്തനെ വെട്ടിക്കുറച്ചത്. കഴിഞ്ഞ വർഷവും എണ്ണം വർധിപ്പിച്ചിരുന്നെങ്കിലും 2014 ലേതിനോളം ഇനിയും എത്തിയിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പാപങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതല്ല ദൈവത്തോട് ചേർന്നിരിക്കുന്നതാണ് മാനസാന്തരം: മാർ സ്രാന്പിക്കൽ
സ്റ്റീവനേജ്: പാപങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതല്ല ദൈവത്തോട് ചേർന്നിരിക്കുന്നതാണ് മാനസാന്തരം.”വിശ്വാസികളായ സഭാ മക്കൾ തങ്ങൾ ക്രിസ്തുവിനു സാക്ഷികളായി തങ്ങളുടെ ജീവിതങ്ങളെ നയിക്കണം മാർ ജോസഫ് സ്രാന്പിക്കൽ. സ്റ്റീവനേജ് സെന്‍റ് ജോസഫ്സ് ഇടവകയിൽ നടന്ന തിരുനാൾ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

തന്‍റെ പ്രിയപ്പെട്ടവർക്ക് ദൈവം നൽകുന്ന ഏറ്റവും വലിയ ദാനം ആണ് മക്കളെന്നും അവരെ ദൈവത്തിനിഷ്ടപ്പെടുന്ന രൂപത്തിൽ വളർത്തുകയും നയിക്കുകയും ചെയ്യുന്നത് ദൈവത്തോടുള്ള നമ്മുടെ കടമയാണ്. ബൈബിളിലെ ദേവാലയ ശുദ്ധീകരണം എന്ന സംഭവുമായി ബന്ധപ്പെട്ടു നടത്തിയ തന്‍റെ സന്ദേശത്തിൽ “ഏവരും ദൈവം കുടിയിരിക്കുന്ന സദാ യോഗ്യമായ ദേവാലയങ്ങളായിരിക്കുവാൻ ജാഗരൂകയായിരിക്കണമെന്നും മാർ സ്രാന്പിക്കൽ കൂട്ടിചേർത്തു.

ഉച്ചയോടെ സ്റ്റീവനേജ് സെന്‍റ് ജോസഫ്സ് പാരീഷിൽ എത്തിച്ചേർന്ന മാർ സ്രാന്പിക്കലിനെ വെസ്റ്റ്മിനിസ്റ്റർ ചാപ്ലിനും പാരീഷ് പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ട്രസ്റ്റി അപ്പച്ചൻ കണ്ണഞ്ചിറ കമ്യുണിറ്റിക്കുവേണ്ടി ബൊക്കെ നൽകി. ഫാ.സോണി കടന്തോട്, സ്റ്റീവനേജ് പാരീഷുകളുടെ വികാരി ഫാ. മൈക്കിൾ, സെന്‍റ് ജോസഫ്സ് പാരീഷ് പ്രീസ്റ്റ് ഫാ. ബ്രയാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തുടർന്നു തിരുനാളിന് തുടക്കം കുറിച്ച് മാർ സ്രാന്പിക്കൽ കൊടിയേറ്റ് കർമം നിർവഹിച്ചു. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ആശീർവദിച്ച പിതാവ് പ്രസുദേന്തിമാരായ മുഴുവൻ കമ്യുണിറ്റിയെയും വാഴിച്ച ശേഷം ആഘോഷമായ തിരുനാൾ കുർബാനക്ക് കാർമികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാൻസുവ പത്തിൽ, സോണി കടന്തോട് എന്നിവർ സഹകാർമികരായിരുന്നു. ഗാന ശുശ്രൂഷക്ക് ബോബൻ സെബാസ്റ്റ്യൻ, ജോർജ് മണിയാങ്കേരി, ജീനാ അനി എന്നിവർ നേതൃത്വം നൽകി. തുടർന്നു പ്രദക്ഷിണവും സമാപന ആശിർവാദവും നടന്നു. സ്നേഹവിരുന്നോടെ തിരുനാളിന്‍റെ ചടങ്ങുകൾ സമാപിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ, ജിമ്മി ജോർജ്, സിജോ ജോസ്, റോയീസ് ജോർജ് ജോയി ഇരുന്പൻ, സൂസൻ ജോഷി, ആനി ജോണി എന്നിവർ നേതൃത്വം നൽകി.
യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കൂടുതൽ കർക്കശമാകുന്നു
ബ്രസൽസ്: യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ അടുത്ത വർഷം ആദ്യം മുതൽ കൂടുതൽ കർക്കശമാകും. ഫ്രൈസ്, ചിപ്സ്, ബിസ്കറ്റ്സ് തുടങ്ങിയവയുടെ ഉത്പാദനത്തിൽ കടുത്ത മാർഗനിർദേശങ്ങളാണ് നൽകുന്നത്.

യൂറോപ്യൻ യൂണിയനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യോത്പാദകർക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കും. അക്രിലാമൈഡ് എന്ന രാസവസ്തുവിന്‍റെ ഉപയോഗം റോസ്റ്റ് ചെയ്തതും ബേക്ക് ചെയ്തതും ഫ്രൈ ചെയ്തതുമായ ഭക്ഷണ പദാർഥങ്ങളിൽ പരമാവധി കുറയ്ക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

അക്രിലാമൈഡ് പ്രത്യേകമായി ഭക്ഷണത്തിൽ ചേർക്കുന്നതല്ല. ചില രീതികളിലുള്ള പാചകം കാരണം സ്വയം ഉത്പാദിപിക്കപ്പെടുന്നതാണ്. കാൻസർ സാധ്യത വർധിക്കാൻ ഇതു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു.

അതുപോലെ തന്നെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള ഭക്ഷണപദാർഥങ്ങൾ യൂറോപ്യൻ യൂണിയൻ കർശന നിയന്ത്രണത്തിന്‍റെ പരിധിയിൽതന്നെയാണ്. മുന്പ് പല സാധനങ്ങളും നിരോധിക്കുകയും പിന്നീട് നിയന്ത്രണം എടുത്തു കളയുകയും ചെയ്തിട്ടുള്ള സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് നിലവിലെ പരിശോധനകൾ വളരെ കർക്കശമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പരുമല തിരുമേനിയുടെ ഓർമപെരുന്നാളും ദശവത്സരാഘോഷവും
ഫ്രൗവൻഫെൽഡ് (സ്വിറ്റ്സർലൻഡ്): മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ സെന്‍റ് ഗ്രീഗോറിയോസ് തിരുമേനിയുടെ 115 -ാമതു ഓർമപെരുന്നാളും സെന്‍റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ചിന്‍റെ ദശവത്സരവർഷികവും സംയുക്തമായി നവംബർ 25ന് (ശനി) ആഘോഷിക്കുന്നു.

രാവിലെ ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു പ്രദക്ഷിണം, കൈമുത്ത്, ശ്ലൈഹീകവാഴ്വ്, നേർച്ചവിളന്പ്, സ്നേഹവിരുന്ന്, പൊതുസമ്മേളനം എന്നിവ നടക്കും.

വിവരങ്ങൾക്ക്: മാത്യു ഫിലിപ്പ് മണലേൽ (സെക്രട്ടറി) 0041 788066944

Venue:Katholishe Kirche, Breirstr, 8547 Gachnang (TG)
ജർമൻ ഭരണ പ്രതിസന്ധി: അനിശ്ചിതത്വം അവസാനിപ്പിക്കാൻ പ്രസിഡന്‍റിന്‍റെ അവസാനവട്ട ശ്രമം
ബെർലിൻ: ജർമനിയിൽ ഭരണ പ്രതിസന്ധി തുടരുന്പോൾ എല്ലാ കണ്ണുകളും പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയറിലേക്ക്. സാധാരണഗതിയിൽ ആലങ്കാരിക പദവി മാത്രമായ പ്രസിഡന്‍റ് സ്ഥാനത്തിരുന്ന് നിർണായകമായ വിവേചനാധികാരങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന അത്യപൂർവ അവസരങ്ങളിലൊന്നാണിത്. സ്റ്റൈൻമെയർ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാൻ പോകുന്നു എന്നത് ജർമനിയുടെ മാത്രമല്ല യൂറോപ്പിന്‍റെ ആകമാനം ആകാംക്ഷയാണ്.

ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാനാവാതെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ മുന്നിൽ കാണുന്ന സാഹചര്യം യുദ്ധാനന്തര ജർമനിയിൽ ആദ്യമാണ്. ജർമൻ രാഷ്ട്രീയത്തിൽ ആഴത്തിലുള്ള പരിചയവും നയതന്ത്ര ചാതുരിയും അറുപത്തൊന്നുകാരനെ ഈ സാഹചര്യം നേരിടാൻ സഹായിക്കുമെന്നു തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ജർമനിയിലെ ഏറ്റവും ജനപ്രിയനും വിശ്വസ്തനുമായ നേതാക്കളിലൊരാളാണ് സ്റ്റൈൻമെയർ.

ജെറാർഡ് ഷ്രോയ്ഡറുടെയും ആംഗല മെർക്കലിന്‍റെയും മന്ത്രിസഭകളിൽ വിദേശകാര്യ മന്ത്രിയായും ചീഫ് ഓഫ് സ്റ്റാഫായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ മാർച്ചിലാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയാണെങ്കിലും മെർക്കലുമായി നല്ല ബന്ധം തന്നെയാണ് അദ്ദേഹത്തിനുള്ളത്. രാജ്യത്തെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു നയിക്കണോ മന്ത്രിസഭാ രൂപീകരണത്തിനു മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ പ്രമുഖ പാർട്ടികളെ നിർബന്ധിക്കണോ എന്ന കാര്യത്തിൽ അദ്ദേഹത്തിന്‍റെ നിലപാടുകൾ നിർണായകമാകും.

എന്നാൽ ജർമനിയിലെ രാഷ്ട്രീയപാർട്ടികളോട് വിട്ടുവീഴ്ചയുടെ സ്വരത്തിൽ സമവായത്തിലൂടെ ഒരുറച്ച സർക്കാർ രൂപീകരിക്കാൻ മെർക്കലിനെ സഹായിക്കണമെന്ന് പ്രസിഡന്‍റ് അഭ്യർഥിച്ചിരിക്കുകയാണ്. അതിനായി സമയവും നൽകിക്കഴിഞ്ഞു. ഇതേ ആവശ്യം സ്വന്തം പാർട്ടിയായ എസ്പിഡിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സിഡിയുവും എഫ്ഡിപിയും ഗ്രീൻ പാർട്ടിയും തമ്മിൽ നടന്ന മുന്നണി ചർച്ചകൾ പരാജയപ്പെട്ടതാണ് ഭരണ പ്രതിസന്ധിക്കു കാരണം. ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുക എന്ന സാധ്യത മുന്നിലുണ്ടെങ്കിലും അതിലും ഭേദം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് മെർക്കലിന്‍റെ പക്ഷം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഹംഗറിയിൽ ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിൻസ്
ബുഡാപെസ്റ്റ്: മധ്യയൂറോപ്പിലെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് കേന്ദ്രീകരിച്ച് വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ പ്രൊവിൻസ് നിലവിൽ വന്നു. ഏതാനും മാസങ്ങളായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികളെ ഒരുമിച്ചു കൂട്ടി നടത്തിയ ശ്രമങ്ങളും ആഗോള പ്രവാസ മലയാളി സമൂഹവുമായി ഒന്നിച്ചു പ്രവർത്തിക്കാൻ ഹംഗറി മലയാളികൾ കൈകോർത്തതുമാണ് ഡബ്ല്യുഎംഎഫ് ഹംഗറി യാഥാർഥ്യമാക്കിയത്.

പുതിയ ഭാരവാഹികളായി കെ.പി. കൃഷ്ണകുമാർ (പ്രസിഡന്‍റ്), ഷിന്േ‍റാ പി. കോശി (വൈസ് പ്രസിഡന്‍റ്), ഡെന്നി ചാക്കോ (സെക്രട്ടറി), സുരേഷ് കുമാർ (ജോയിന്‍റ് സെക്രട്ടറി), ജയദേവൻ നായർ (ട്രഷറർ) എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനു തോമസ്, അഖിൽ അലക്സ് താഴോണ്‍, റദാദ് സെഫിയുള്ള, രഞ്ജിത് ഭാസ്കർ എന്നിവരും അനുമോദ് ആൻഡ്ഴ്സണ്‍ ചാരിറ്റി കോഓർഡിനേറ്ററായും നിയമിതരായി. ഡബ്ല്യുഎംഎഫ് ഹംഗറി കോഓർഡിനേറ്റർ കുഞ്ഞുമോൻ ജോർജ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

വർണ, വർഗ, ഭാഷ, വിശ്വാസ മതിൽകെട്ടുകൾക്കുള്ളിൽ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടനയുടെ ശക്തമായ സാന്നിധ്യമായി ഡബ്ല്യുഎംഎഫ് ഹംഗറിയിൽ നിലകൊള്ളുമെന്നും സംഘടനയുടെ ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ ബുഡാപെസ്റ്റിൽ ഭവനരഹിതരായി കഴിയുന്നവർക്ക് ഡിസംബറിൽ ക്രിസ്മസ് വിരുന്നു ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: ജോബി ആന്‍റണി
മെർക്കലിനു മുന്നിൽ ഇനിയെന്ത് ?
ബെർലിൻ: കൂട്ടുമുന്നണി സർക്കാർ രൂപീകരിക്കാനുള്ള ചർച്ച പരാജയപ്പെട്ടെങ്കിലും പുതിയ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ചാൻസലർ ആംഗല മെർക്കലിനു മുന്നിൽ ഇനിയും വഴികൾ ശേഷിക്കുന്നു. അൽപ്പം സമയം കാത്തിരുന്ന ശേഷം ഇതേ പാർട്ടികളുമായി ഒരു വട്ടം കൂടി ചർച്ച നടത്തുക തന്നെയാണ് അതിൽ ആദ്യത്തെ വഴി.

അതിലും പരാജയപ്പെട്ടാൽ നിലവിലുള്ള സർക്കാരിലെ സഖ്യകക്ഷികളായ എസ്പിഡിയെ ഒരിക്കൽക്കൂടി സമീപിക്കാം. അവർ പ്രതിപക്ഷത്തിരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പുതിയ സാഹചര്യത്തിൽ രാജ്യ താത്പര്യം മുൻനിർത്തി സർക്കാരിനു പിന്തുണ നൽകാൻ അവർക്കു മേലും സമ്മർദം ശക്തമാണ്.

ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുക എന്ന സാഹസമാണ് അടുത്തത്. ഇപ്പോൾ നടന്ന സഖ്യ ചർച്ചകൾ പരാജയപ്പെടാൻ പ്രധാന കാരണം ഗ്രീൻ പാർട്ടിയും എഫ്ഡിപിയും സ്വീകരിച്ച പരസ്പര വിരുദ്ധമായ നിലപാടുകളായിരുന്നു. എഫ്ഡിപിയുമായി മാത്രമായിരുന്നു ചർച്ചയെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മെർക്കലിനു സർക്കാർ രൂപീകരിക്കാൻ കഴിയുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഗ്രീൻ പാർട്ടിയുമായി മാത്രമാണെങ്കിലും സിഡിയുവിന് ഒത്തുപോകാൻ ബുദ്ധിമുട്ടു വരില്ല. എന്നാൽ, ഈ രണ്ടു പാർട്ടികൾക്കും സിഡിയു സർക്കാരിനെ ഒറ്റയ്ക്കു പിന്താങ്ങാനുള്ള കരുത്ത് പാർലമെന്‍റിൽ ഇല്ല. ഇവരിൽ ഒരു കൂട്ടരെ കൂടെ കൂട്ടി ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ മെർക്കലിനു സാങ്കേതികമായി സാധിക്കും. പക്ഷേ, പാർലമെന്‍റിൽ ഓരോ ബില്ലും പാസാക്കാൻ മറ്റു പാർട്ടികളുടെ പിന്തുണ ആവശ്യം വരുമെന്നു മാത്രം.

ഇത്തരം സാഹചര്യങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക എന്ന സാധ്യതയാണ് സജീവമായി നിൽക്കുന്നത്. ഇക്കാര്യത്തിൽ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയറുടേതായിരിക്കും അന്തിമ തീരുമാനം. പാർലമെന്‍റ് പിരിച്ചുവിടേണ്ടതും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതും പ്രസിഡന്‍റാണ്. അതിനു മുൻപ് ഭരണഘടനാപരമായ നിരവധി കടന്പകൾ കടക്കണം. അതിനു വളരെ സമയമെടുക്കുകയും ചെയ്യും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ആറു സിറിയക്കാർ അറസ്റ്റിൽ
ബെർലിൻ: ജർമനിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതി തയാറാക്കിയ ആറ് സിറിയൻ അഭയാർഥികളെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു. ഇസ് ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയ്ക്കു വേണ്ടിയായിരുന്നു ഇവരുടെ തയാറെടുപ്പ്. ക്രിസ്മസിനോടനുബന്ധിച്ച് നവംബർ അവസാനം മുതൽ തുറക്കുന്ന ക്രിസ്മസ് ചന്തകളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. എസൻ പട്ടണത്തിലെ ചന്തകളിൽ ആക്രമണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്.

20 മുതൽ 28 വരെ പ്രായമുള്ള പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കാസൽ, എസൻ, ഹാനോവർ, ലീപ്സീഗ് എന്നിവിടങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർഥാടനവും നവംബർ 25, ഡിസംബർ 13 തീയതികളിൽ
മാഞ്ചസ്റ്റർ: കലിയുഗ വരദനായ ശ്രീ ശബരീശന്‍റെ അനുഗ്രഹത്തോടെ ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തിൽ, കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഭക്തിയോടും വ്രതശുദ്ധിയോടും കൂടി ഈ മണ്ഡലകാലവും മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി ആചാര അനുഷ്ടാനങ്ങളോടെ ആചരിക്കുന്നു.

ശബരീശ സന്നിധിയിൽ പോകുന്നതുപോലെ വ്രതം എടുത്ത് മാലയണിഞ്ഞ്, വിതിംഗടൻ രാധാകൃഷ്ണ മന്ദിറിൽ (ഗാന്ധിഹാൾ) നിന്നും ഇരുമുടി കെട്ട് നിറച്ച് ബെർമിഹാം ബാലാജി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ ഇരുമുടി കെട്ട് സമർപ്പിച്ച്, നെയ്യ് അഭിക്ഷേകം നടത്തി ആചാര പ്രകാരം ഉള്ള എല്ലാ പൂജകളും നടത്തുന്നു.

ഈ വർഷം ബ്രിട്ടനിലെ വിവിധ മലയാളി സമാജങ്ങളുടെ കൂട്ടായ്മയായ നാഷണൽ കൗണ്‍സിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്‍റെ ആഭിമുഖ്യത്തിൽ ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമാജ അംഗങ്ങളും തീർഥാടനത്തിൽ പങ്കെടുക്കും. എല്ലാ അയ്യപ്പ ഭക്തരേയും നവംബർ 25ന് (ശനി) നടക്കുന്ന ഈ പുണ്യകർമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അതോടൊപ്പം മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം 2018 ജനുവരി 13ന് (ശനി) ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാധാകൃഷ്ണ മന്ദിറിൽ (ഗാന്ധിഹാൾ) ആചരിക്കുന്നു. എല്ലാ അയ്യപ്പ ഭക്തരേയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഗോപകുമാർ 07932672467, വിനോദ് 07949830829.

റിപ്പോർട്ട്: അലക്സ് വർഗീസ്
ഇന്ത്യക്കാരൻ അന്താരാഷ്ട്ര കോടതിയിൽ ജഡ്ജി
ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജഡ്ജിയായി ഇന്ത്യാക്കാരനായ ദൽവീർ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ദൽവീർ ഭണ്ഡാരിയും ബ്രിട്ടന്‍റെ ക്രിസ്റ്റഫർ ഗ്രീൻവുഡുമാണ് അവസാനവട്ട മത്സരത്തിനുണ്ടായിരുന്നത്. നേരത്തേ 11 തവണ യുഎൻ പൊതുസഭയിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇന്ത്യക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. പൊതുസഭയിൽ 193ൽ 183 ഉം രക്ഷാസമിതിയിൽ 15 എന്നുള്ള മുഴുവൻ വോട്ടുകളും ഇന്ത്യ നേടിയത് ചരിത്ര സംഭവമായി. രക്ഷാസമിതിയിൽ ബ്രിട്ടനൊപ്പം സ്ഥിരാംഗങ്ങളായ അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ് എന്നിവർ ഗ്രീൻ വുഡിനെ പിന്തുണച്ചപ്പോൾ മറ്റു രാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചു.

ഭണ്ഡാരിക്ക് ആകെയുള്ള 193 പേരിൽ 70 അംഗങ്ങളുടെ പിന്തുണ ലഭിച്ചപ്പോൾ 50 പേരാണ് ഗ്രീൻവുഡിനെ പിന്തുണച്ചത്. പൊതുസഭയിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീൻവുഡിന്‍റെ പി·ാറ്റം. സമ്മർദങ്ങൾക്കു വഴങ്ങാതെ നിന്ന ഇന്ത്യയുടെ നശ്ചയദാർഢ്യത്തിനു മുന്പിൽ ബ്രിട്ടൻ മുട്ടുമടക്കുകയായിരുന്നു.

1945 ൽ രൂപീകൃതമായ രാജ്യാന്തര നീതിന്യായ കോടതിയിയുടെ ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടന് ഹേഗിൽ ഒരു ജഡ്ജിയില്ലാതാകുന്നത്. യുഎൻ രക്ഷാസമിതിയിലെ ഒരു സ്ഥിരാംഗം ജഡ്ജി മത്സരത്തിൽ ഒരു അസ്ഥിര അംഗത്തോട് അടിയറവു പറയുന്നതും ഇതാദ്യമാണ്. മൂന്നു വർഷം കൂടുന്പോൾ അഞ്ചു പേർ വിരമിക്കുകയാണ് കോടതിയുടെ ചട്ടം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ന്യൂനപക്ഷ സർക്കാരിനെക്കാൾ ഭേദം പുതിയ തെരഞ്ഞെടുപ്പ്: മെർക്കൽ
ബെർലിൻ: ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുന്നതിലും ഭേദം വീണ്ടും പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. എന്നാൽ, അങ്ങനെയൊരു സർക്കാർ രൂപീകരണത്തിനുള്ള സാധ്യത അവർ പൂർണമായി തള്ളിക്കളയുന്നുമില്ല.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടിയെ നയിക്കുക താൻ തന്നെയാകുമെന്ന കാര്യത്തിലും അവർ ഉറപ്പു പറഞ്ഞില്ല. നേരത്തെ, നാലാം തവണയും ചാൻസലറായി മത്സരിക്കാൻ താനുണ്ടാവുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ആ തെരഞ്ഞെടുപ്പ് പിന്നിട്ടിരിക്കുന്നു എന്നും ഇനി നടത്തിയാൽ അതു പുതിയ തെരഞ്ഞെടുപ്പായിരിക്കുമെന്നുമാണ് എആർഡിക്കു നൽകിയ അഭിമുഖത്തിൽ മെർക്കൽ പറഞ്ഞത്.

എഫ്ഡിപി ചർച്ചകളിൽനിന്നു പിൻമാറിയതിനെ പരോക്ഷമായി വിമർശിക്കാനും മെർക്കൽ തയാറായി. ഗ്രീൻ പാർട്ടി നന്നായി സഹകരിച്ചെന്നും അവരുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായിരുന്നതായും മെർക്കൽ പറഞ്ഞു. എഫ്ഡിപിയുമായുള്ള ചർച്ചകൾ വിജയിക്കാത്തത് ഖേദകരമാണ്. അതുകാരണം രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധിയും ഖേദകരമാണ്. എന്നാൽ, രാജ്യം സുസ്ഥിരമാണെന്നും അവർ പറഞ്ഞു.

മെർക്കലിന്‍റെ സിഡിയുവിന് 246 സീറ്റും സഖ്യകക്ഷിയായി നിൽക്കുന്ന ഗ്രീൻ പാർട്ടിക്ക് 67 സീറ്റുമാണുള്ളത്. ആകെ 709 അംഗബലമുള്ള പാർലമെന്‍റിൽ ഇരുകക്ഷികളും കൂടി ഭരണത്തിലെത്തിയാൽ ന്യൂനപക്ഷസർക്കാരാവും ഉണ്ടാവുക. ഇത് മെർക്കലിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സ്വീകാര്യമല്ലതാനും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വർഗരാജ്യത്തെ ലക്ഷ്യമാക്കി തീർഥാടനം ചെയ്യുന്നവരുടെ സമൂഹമാണ് തിരുസഭ: മാർ ജോസഫ് സ്രാന്പിക്കൽ
ന്യൂടൗണ്‍ (വെയിൽസ്): എല്ലാ ക്രിസ്ത്യാനികളുടെയും പൗരത്വം സ്വർഗത്തിൽ ആണെന്നും അതിനാൽ സ്വർഗത്തെ ലക്ഷ്യമാക്കിയാണ് നാമോരോരുത്തരും യാത്ര ചെയ്യേണ്ടതെന്നും ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ സ്രാന്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള അജപാലന പദ്ധതികൾക്ക് രൂപം നൽകാനും കർമ്മ പദ്ധതികൾ ആവിഷ്കരിക്കാനുമായി സമ്മേളിക്കുന്ന ത്രിദിന ആലോചനാ യോഗം തിങ്കളാഴ്ച മിഡ് വെയിൽസിലെ കഫൻലി പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനികളുടെ നല്ല ജീവിതത്തിന്‍റെ മാതൃക കണ്ട്, ഇവർ സ്വർഗരാജ്യത്തെ പ്രതിഫലിപ്പിക്കുന്നവരായി മറ്റുള്ളവർക്ക് തോന്നാൻ ഇടയാകണമെന്നും മാർ സ്രാന്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അടുത്ത അഞ്ചു വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങളുടെ മാർഗ രേഖയായ living stones, അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ, ക്ലാസുകൾ, ചർച്ചകൾ എന്നിവ നടക്കും.

റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാൻ വാരികാട്ട്, റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ, ഫാ.അരുണ്‍ കലമറ്റത്തിൽ എന്നിവർ ക്ലാസുകൾ നയിക്കും. വികാരി ജനറൽമാരായ റവ. ഡോ. തോമസ് പാറയടിയിൽ, റവ. ഡോ.മാത്യു ചൂരപൊയ്കയിൽ, ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുന്നു. സമ്മേളനത്തിൽ മുപ്പത്തഞ്ചിൽപരം വൈദികരും രൂപതയിലെ 174 കുർബാന സെന്‍ററിൽ നിന്നുള്ള പ്രതിനിധികളും വിവിധ സന്യസ്ത, സംഘടനാ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്. സമ്മേളനം നാളെ ഉച്ചക്ക് സമാപിക്കും.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്
ഭരണ പ്രതിസന്ധിയിൽ പ്രസിഡന്‍റ് ഇടപെട്ടു; പുതിയ തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറെന്ന് മെർക്കൽ
ബെർലിൻ: ജർമൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തത്തിന്‍റെ പേരിൽ ആംഗല മെർക്കൽ പുതിയതായി ഉണ്ടാക്കിയ ജെമൈക്ക മുന്നണിയിൽനിന്നും എഫ്ഡിപി പിൻമാറിയതോടെ മെർക്കലും പാർട്ടിയും ത്രിശങ്കുസ്വർഗത്തിലായി.

രാപകലില്ലാതെ നടത്തിയ മാരത്തോണ്‍ ചർച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ഞായറാഴ്ച അർദ്ധരാത്രിയിൽ എഫ്ഡിപി ചെർയർമാൻ ക്രിസ്റ്റ്യൻ ലിൻഡ്നർ പത്രമാധ്യമങ്ങളെ കണ്ടതോടെയാണ് മെർക്കൽ പ്രതിസന്ധിയിലായത്. മോശമായി ഭരിക്കുന്നതിലും നല്ലത് ഭരിക്കാതിരിക്കുന്നതാണെന്നാണ് പാർട്ടി ചെയർമാൻ ക്രിസ്റ്റ്യൻ ലിൻഡ്നർ മാധ്യമങ്ങളോടു പറഞ്ഞത്. സിഡിയുവും എഫ്ഡിപിയും ഗ്രീൻ പാർട്ടിയും ഉൾപ്പെടുന്ന ജമൈക്ക മുന്നണി രൂപീകരിക്കാനുള്ള ചർച്ചകളിൽ നിന്ന് എഫ്ഡിപി പിൻമാറിയെന്നും ലിൻഡനർ അറിയിച്ചു. ഇതോടെ ജർമനിയിൽ സഖ്യകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തു.

മെർക്കലിന്‍റെ മുന്നണി ചർച്ച പരാജയപ്പെട്ടതോടെ അവസാന രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിക്കാൻ മെർക്കൽ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുമായി കൂടിക്കണ്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലായിരുന്നു അരമണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ച.

ഇതിനുശേഷം സ്റ്റൈൻമയർ മാധ്യമ സമ്മേളനവും നടത്തി. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ സമ്മതിദാനം ലഭിച്ച രാഷ്ട്രീയ പാർട്ടികൾ ഗൗരവപൂർവം കാര്യങ്ങൾ ഗ്രഹിച്ച് ഒരു സർക്കാർ രൂപീകരിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം സ്വീകരിക്കണമെന്ന് പ്രസിഡന്‍റ് പാർട്ടികളെ ഓർമിപ്പിച്ചു. ഇതനുസരിച്ച് രാഷ്ട്രീയ കക്ഷികൾ പിടിവാശിയുപേക്ഷിച്ച് ഒരു സർക്കാരുണ്ടാക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടാക്കണമെന്ന് പ്രസിഡന്‍റ് സ്റ്റൈൻമയർ നിർദ്ദേശിച്ചു.

അതും ഏറ്റവും അടുത്ത ദിവസങ്ങളിൽ ഉണ്ടാകണമെന്നും പ്രസിഡന്‍റ് അഭ്യർത്ഥിച്ചു. ജർമനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഭരണ പ്രതിസന്ധി നേരിട്ടിരിക്കുന്നതെന്ന വിശേഷണത്തോടെയാണ് സ്റ്റൈൻമയർ പത്രസമ്മേളനം ആരംഭിച്ചത്.

ഫെഡറൽ പ്രസിഡന്‍റയായി അധികാരത്തിലിരിക്കുന്ന ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർഎസ്പിഡി നോമിനിയായിട്ടാണ് പ്രസിന്‍റ് പദത്തിലെത്തിയത്. എന്നാൽ ഭരണ പ്രതിസന്ധിയുണ്ടായ ഈ ഘട്ടത്തിൽ അദ്ദേഹം എസ്പിഡിയേയും വിമർശിച്ചു. ഇത്തരമൊരു സ്പഷ്ടമായ സാഹചര്യത്തിൽ, വിശേഷിച്ചും സ്വന്തം പാർട്ടിക്കെതിരെയുള്ള പരാമർശനം പാർട്ടി നേതൃത്വത്തെ പുനർചിന്തിയപ്പിയ്ക്കാൻ ഇടയുണ്ട്.പുതിയൊരു തെരഞ്ഞെടുപ്പിനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നുള്ള അഭ്യർഥനകൂടിയാണ് സ്റ്റൈൻമയറുടെ ഹ്രസ്വമായ മാദ്ധ്യമ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞത്.സെപ്റ്റംബർ 24 നാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന രണ്ടു മാസങ്ങൾക്കുള്ളിൽ പുതിയ മന്ത്രിസഭ അധികാരമേൽണമെന്നാണ് ഭരണഘടന പറയുന്നത്. ഇതാണിപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാൽ ജർമൻ പാലമെന്‍റ് കൂടി പുതിയ സ്പീക്കറേയും തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഒരു മൈനോരിറ്റി സർക്കാർ വരുന്നതിനെയും പ്രസിഡന്‍റ് വിമർശിച്ചു.ഭൂരിപക്ഷമുള്ള ഒരുറച്ച സർക്കാർ രൂപീകരിയ്ക്കാനാണ് പ്രസിഡന്‍റിന്‍റെ വാക്കുകൾ് ലക്ഷ്യമാക്കുന്നത്. അതുതന്നെയുമല്ല പാർലമെന്‍റ് അധോസഭയിലെ പ്രമുഖരുമായും ഉപരിസഭയിലെ പ്രസിഡന്‍റുമായും രാഷ്ട്രീയ പാർട്ടികൾ ആശയവിനിമയം നടത്തി ധാരണയിലെത്തണമെന്നും പ്രസിഡന്‍റ് അഭ്യർഥിച്ചു.

എന്നാൽ മെർക്കലിന്‍റെ പ്രസിഡന്‍റുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വൈകുന്നേരം എആർഡി ചാനലിന് നൽകിയ അഭിമുഖത്തിൽ പുതിയ തെരഞ്ഞെടുപ്പനെ നേരിടാൻ തയാറാണെന്നും അവർ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ:

ഞായറാഴ്ച വൈകിട്ട് ആറു മണിക്കുള്ളിൽ ചർച്ച പൂർത്തിയാക്കണമെന്നായിരുന്നു എഫ്ഡിപിയുടെ ആവശ്യം. അതിനു ശേഷവും ചർച്ച തുടർന്നെങ്കിലും തീരുമാനത്തിലെത്തിയില്ല. തെറ്റായി ഭരിക്കുന്നതിലും നല്ലത് ഭരിക്കാതിരിക്കുന്നതാണെന്ന് പ്രഖ്യാപിച്ചാണ് എഫ്ഡിപി നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നർ ചർച്ചയിൽ നിന്നു പിൻമാറുന്നതായി അറിയിച്ചത്.

സഖ്യ ചർച്ചകൾ പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന നവംബർ 19 വൈകുന്നേരം ആറു മണി എന്ന സമയ പരിധി പിന്നിട്ടിട്ടും ധാരണയായില്ലെങ്കിലും ചർച്ച തുടരുമെന്നായിരുന്നു ആദ്യ സൂചന. എഫ്ഡിപിയാണ് ഈ മാസം 19 നുള്ളിൽ ചർച്ച പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കുടിയേറ്റം, കാലാവസ്ഥ, യൂറോപ്യൻ യൂണിയൻ എന്നീ നിർണായക വിഷയങ്ങളിൽ ധാരണയാകാത്ത സാഹചര്യത്തിൽ ചർച്ചയ്ക്ക് കൂടുതൽ സമയമെടുക്കാമെന്ന് അവർ സമ്മതിച്ചിരുന്നു എന്നും വാർത്ത പ്രചരിച്ചിരുന്നു.

സിഡിയു നേതാവും ചാൻസലറുമായ ആംഗല മെർക്കൽ, സിഎസ്യു നേതാവും ബവേറിയൻ പ്രീമിയറുമായ ഹോഴ്സ്റ്റ് സീഹോഫറുടെ സഹായത്തോടെ ഗ്രീൻ പാർട്ടിയുമായി പ്രത്യേകം ഒത്തുതീർപ്പ് ചർച്ചയും നടത്തി.

എന്നാൽ, സമയപരിധി നീട്ടിയതായി എഫ്ഡിപി ഒൗദ്യോഗികമായി സമ്മതിച്ചിരുന്നില്ല. ഒടുവിൽ പിൻമാറുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ചർച്ച പൂർണമായി പരാജയപ്പെട്ടത് ജർമനിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നുള്ള കണക്കുകൂട്ടലിൽ ളത്തി നിൽക്കെയാണ് മെർക്കൽ ഇന്ന് പ്രസിഡന്‍റുമായി കൂടിക്കണ്ടത്. കഴിഞ്ഞ സർക്കാരിൽ പങ്കാളികളായിരുന്ന എസ്പിഡി ഇക്കുറി പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതവർ വീണ്ടും ആവർത്തിക്കുകയും ചെയ്തു. തീവ്ര വലതുപക്ഷമായതിനാൽ എഎഫ്ഡിയെ കൂടെ കൂട്ടാൻ ഒരു പാർട്ടിയും തയാറുമല്ല. കഴിഞ്ഞ 12 വർഷമായി ഭരണം കൈയാളുന്ന മെർക്കൽ നാലാമൂഴത്തിലും ചാൻസലറാകുമെന്ന പ്രതീക്ഷക്ക് തൽക്കാലം മങ്ങലേറ്റിരിക്കുകയാണ്.

709 അംഗങ്ങളുള്ള പാർലമെന്‍റിൽ സിഡിയു 246, എസ്പിഡി 153, എഫ്ഡിപി. 80, ഗ്രീൻ 67, ഇടതുപക്ഷം 69, എഫ്ഡി 94 എന്നിങ്ങനെയാണ് കക്ഷിനില.

സഖ്യ ചർച്ച പൊളിയാൻ കാരണങ്ങൾ മൂന്ന്

അനന്തമായി നീണ്ട ജർമൻ സർക്കാർ രൂപീകരണ ചർച്ചകളിൽ മൂന്നു പാർട്ടികൾക്കിടയിൽ അഭിപ്രായ വ്യത്യാസം പ്രധാനമായും നിലനിന്നത് മൂന്നു വിഷയങ്ങളിൽ. കുടിയേറ്റം, കാലാവസ്ഥ, യൂറോപ്പ് എന്നിവയാണവ. സിഡിയുവും എഫ്ഡിപിയും ഗ്രീൻ പാർട്ടിയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെടുന്നതിനു ഈ വിഷയങ്ങൾ കാരണമായി.

2015 ൽ അഭയാർഥി പ്രവാഹം ശക്തമായതു മുതൽ ജർമനിയിലെ പ്രധാന സാമൂഹിക - രാഷ്ട്രീയ പ്രശ്നമായി കുടിയേറ്റം മാറിയിരിക്കുകയാണ്. സിഡി യുവിന്‍റെ ബവേറിയൻ സഹോദര പാർട്ടിയായ സി എസ് യുവിന്‍റെ സമ്മർദം കാരണം ഇവരുടെ ബ്ലോക്ക് കുടിയേറ്റത്തിനും അഭയാർഥിത്വത്തിനും പരിധി വയ്ക്കാനാണ് നിർദേശിച്ചുന്നത്. എന്നാൽ, പരിധി പാടില്ലെന്ന നിലപാടിലാണ് ഗ്രീൻ പാർട്ടി. എഫ്ഡിപി ഇക്കാര്യത്തിൽ കടുംപിടിത്തമൊന്നും സ്വീകരിച്ചിട്ടില്ല.

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള നടപടികളുടെ കാര്യത്തിൽ എഫ്ഡിപിയും ഗ്രീൻ പാർട്ടിയുമാണ് നേർക്കുനേർ നിന്നത്. ഗ്രീൻ പാർട്ടി പരിസ്ഥിതിവാദികളും എഫ്ഡിപി വ്യവസായ ലോബിയെ പിന്തുണയ്ക്കുന്ന പാർട്ടിയുമാണ് എന്നതാണ് ഇതിനു പ്രധാന കാരണം. രാജ്യത്തെ ഇരുപതു കൽക്കരി നിലയങ്ങൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന ഗ്രീൻ പാർട്ടി, പത്തെണ്ണം പൂട്ടാമെന്ന നിർദേശം നിരാകരിച്ചു.

യൂറോപ്യൻ യൂണിയൻ ഐക്യത്തിനും യൂണിയൻ പരിഷ്കരണത്തിനും അനുകൂലമാണ് മൂന്നു ബ്ലോക്കുകളും. എന്നാൽ, ഇതൊക്കെ എങ്ങനെയാവണമെന്ന കാര്യത്തിൽ തർക്കം നിലനിന്നു. പൊതുവായ യൂറോസോണ്‍ ബജറ്റും പൊതു ധനമന്ത്രിയും എന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ നിർദേശത്തെയാണ് ഗ്രീൻ പാർട്ടി പിന്തുണയ്ക്കുന്നത്. എന്നാൽ, ധനവിനിയോഗം പൊതുവാക്കുന്ന തരത്തിലുള്ള ഏതു നിർദേശത്തെയും എഫ്ഡിപി എതിർക്കുന്നു.

ജർമനിയിലെ ഭരണ പ്രതിസന്ധി യൂറോപ്പിന് ആശങ്ക

മെർക്കലിന്‍റെ നേതൃത്വത്തിൽ പുതിയ സഖ്യകക്ഷികളുടെ മുന്നണി ഭരണം അനിശ്ചിതത്വത്തിലായതോടെ ഫ്രാൻസും യൂറോപ്യൻ യൂണിയനും ആശങ്കയിലാണ്. ഇയുവിന്‍റെ ശക്തമായ കരങ്ങളെന്നു വിശേഷിപ്പിക്കുന്ന ജർമനിയിൽ പ്രത്യേകിച്ച് മെർക്കലിന്‍റെ ഭരണ സാരഥ്യം ജർമനിക്കു ലഭിക്കാതെ പോകുന്നതിലുള്ള ആശങ്കയാണ് യൂറോപ്യൻ യൂണിയനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണും മെർക്കലിനെ അറിയിച്ചത്. ഏതുവിധേനയും അധികാരത്തിലെത്തി ഇയുവിനെ മുന്നോട്ടു നയിക്കണമെന്നാണ് അവരുടെ അഭിപ്രായമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കെറ്ററിംഗ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം
കേറ്ററിംഗ്: കെറ്ററിംഗ് ക്നാനായ കാത്തലിക് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സഖറിയ പുത്തൻകളം (പ്രസിഡന്‍റ്), ലിൻസി ഷൈജു (വൈസ് പ്രസിഡന്‍റ്), ഷാജി നോറ്റിയാനികുന്നേൽ (ജനറൽ സെക്രട്ടറി), ബോസി ജോമോൻ (ജോയിന്‍റ് സെക്രട്ടറി), ബിനു കുര്യൻ (ട്രഷറർ), രാജീവ് തോമസ് (ജോയിന്‍റ് ട്രഷറർ) എന്നിവരേയും റീജണ്‍ പ്രതിനിധിയായി ബിജു തോമസിനെയും തെരഞ്ഞെടുത്തു.
സ്റ്റീവനേജ് പാരീഷ് ഡേ വർണാഭമായി
സ്റ്റീവനേജ്: വെസ്റ്റ് മിൻസ്റ്റർ ചാപ്ലൈൻസിയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രമായ സ്റ്റീവനേജിലെ കമ്യൂണിറ്റി തങ്ങളുടെ പ്രഥമ പാരീഷ് ദിനാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഹോളിഡേ ഇന്നിൽ നടന്ന പാരീഷ് ദിനാഘോഷത്തിൽ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് പാരീഷ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

കുടുംബ ബന്ധങ്ങളെ കാര്യമാത്ര പ്രസക്തമായി തന്‍റെ സന്ദേശത്തിലൂന്നി സംസാരിച്ച പിതാവ് ദൈവ കല്പനകളും തിരു ലിഖിതങ്ങളും പാലിച്ചു ജീവിക്കുന്നവരുടെ മക്കൾ അനുസരണയുള്ളവരായിരിക്കും. വിവാഹമെന്ന കൂദാശയിൽ ദൈവത്തെ സാക്ഷ്യമാക്കി വാഗ്ദാനങ്ങൾ നൽകി ആശീർവദിച്ചു തുടങ്ങുന്ന ബന്ധങ്ങൾ ഉലച്ചിലില്ലാതെ നയിക്കപ്പെടണമെന്നും പ്രാർഥനയിലും സ്നേഹത്തിലും അധിഷ്ഠിതമായി ബന്ധം കാത്തു സൂക്ഷിക്കുവാൻ കടമയുണ്ടെന്നും മാർ സ്രാന്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു. ഇണയുടെ കുറവുകളെ തേടി പോവുകയല്ല അവരിലെ ന·കളെ കണ്ടെത്തലാണ് കുടുംബ വിജയങ്ങളുടെ അടിസ്ഥാനവും അതാണ് കുടുംബത്തെ ദൈവത്തോട് ഗാഢമായി ചേർക്കുക എന്നും മാർ സ്രാന്പിക്കൽ കൂട്ടിചേർത്തു.

ചാപ്ലൈനും സ്റ്റീവനേജ് പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഫാ.സോണി കടന്തോട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു ബൈബിൾ സംഭവങ്ങളുടെ പുനരാവിഷ്ക്കാരമായ സമാഗമവും ആല്മീയ ചൈതന്യം മുറ്റിയ ഫാത്തിമായുടെ സന്ദേശവും വിശ്വാസ പ്രഘോഷണങ്ങളായ കലാപ്രകടനങ്ങളും ദിവ്യ സന്ദേശങ്ങൾ വിളിച്ചോതിയ ദൃശ്യാവിഷ്കാരങ്ങളും ആല്മീയ ശോഭ നിറച്ച അദ്ഭുത വേദി മുഴു നീളം ആസ്വാദ്യകരമായി.

ക്യാറ്റക്കിസം ബൈബിൾ കലോത്സസവം തുടങ്ങിയവയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ മാർ സ്രാന്പിക്കൽ വിതരണം ചെയ്തു. നാഷണൽ ബൈബിൾ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ അല്മാ സോയിമോനെ പ്രത്യേക അച്ചീവ്മെന്‍റ് അവാർഡ് നൽകി ആദരിച്ചു. ട്രസ്റ്റിമാരായ അപ്പച്ചൻ കണ്ണഞ്ചിറ, ജിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ത്രിദിന സമ്മേളനം ഇന്നു മുതൽ
പ്ര​​​സ്റ്റ​​​ണ്‍: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ (2017- 2022) അ​​​ജ​​​പാ​​​ല​​​ന ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​നാ​​​യും ക​​​ർ​​മ​​പ​​​രി​​​പാ​​​ടി​​​ക​​​ൾ രൂ​​​പം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​മാ​​​യു​​​ള്ള ത്രി​​​ദി​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്നു. വെ​​​യി​​​ൽ​​​സി​​​ലെ ന്യു ​​​ടൗ​​​ണി​​​ലെ കെ​​​ഫെ​​​ൻ​​​ലി പാ​​​ർ​​​ക്കി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു മ​​​ണി​​​ക്ക് ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും അ​​​ല്മാ​​​യ​​​രു​​​മാ​​​യി 250 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

ഇ​​​തി​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി ലി​​​വിം​​​ഗ് സ്റ്റോ​​​ണ്‍സ് എ​​​ന്ന ക​​​ര​​​ടു രേ​​​ഖ എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​ശ​​​ങ്ങ​​​ളും ചേ​​​ർ​​​ത്തു ത​​യാ​​​റാ​​​ക്കി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന രേ​​​ഖ ഫാ. ​​​ജോ​​​യി വ​​​യ​​​ലി​​​ൽ സി​​എ​​​സ്ടി, ​റ​​​വ.​​ഡോ. ​ആ​​​ന്‍റ​​ണി ചു​​ണ്ട​​ലി​​​ക്കാ​​​ട്ട്, സി​​സ്റ്റ​​ർ മേ​​​രി ആ​​​ൻ സി​​എം​​സി ​എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് റ​​​വ. ഡോ. ​​​പോ​​​ളി മ​​​ണി​​​യാ​​​ട്ടും ആ​​ധ്യാ​​​ത്മി​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് റ​​​വ.​​ഡോ. ​മാ​​​ർ​​​ട്ടി​​​ൻ ക​​​ല്ലു​​​ങ്ക​​​ലും ച​​​രി​​​ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ച് റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ വാ​​​രി​​​കാ​​​ട്ടും ശി​​​ക്ഷ​​​ണ​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് റ​​​വ. ഡോ. ​​​സ​​​ണ്ണി കോ​​​ക്ക​​​ര​​​വാ​​​ലാ​​​യി​​​ൽ എ​​​സ് ജെ​​​യും പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

തു​​​ട​​​ർ​​​ന്നു പൊ​​​തു​​​ച​​​ർ​​​ച്ച​​​ക​​​ളും ഗ്രൂ​​​പ്പ് തി​​​രി​​​ഞ്ഞു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളും അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളും ഉ​​ണ്ടാ​​യി​​​രി​​​ക്കും. പ്ര​​​വ​​​ർ​​​ത്ത​​​ന രേ​​​ഖ അ​​​നു​​​സ​​​രി​​​ച്ച് ഒ​​​ന്നാ​​​മ​​​ത്തെ വ​​​ർ​​​ഷം കു​​​ട്ടി​​​ക​​​ൾ​​​ക്കും ര​​ണ്ടാ​​​മ​​​ത്തെ വ​​​ർ​​​ഷം യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും മൂ​​​ന്നാ​​​മ​​​ത്തെ വ​​​ർ​​​ഷം ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കും നാ​​​ലാ​​​മ​​​ത്തെ വ​​​ർ​​​ഷം കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മ യൂണി​​​റ്റു​​​ക​​​ൾ​​​ക്കും അ​​​ഞ്ചാ​​​മ​​​ത്തെ വ​​​ർ​​​ഷം ഇ​​​ട​​​വ​​​ക ജീ​​​വി​​​ത​​​ത്തി​​​നും ഉൗ​​​ന്ന​​​ൽ ന​​​ൽ​​​കി​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

രൂ​​​പ​​​താ​​​ധ്യ​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ, റ​​​വ.​​ഡോ. ​തോ​​​മ​​​സ് പാ​​​റ​​​യ​​​ടി​​​യി​​​ൽ, ഫാ. ​​​സ​​​ജി​​​മോ​​​ൻ മ​​​ല​​​യി​​​ൽ​​​പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ, റ​​​വ.​​ഡോ. ​മാ​​​ത്യു ചൂ​​​ര​​​പ്പൊ​​​യ്ക​​​യി​​ൽ, റ​​​വ. ഡോ. ​​​മാ​​​ത്യു പി​​​ണ​​​ക്കാ​​​ട്ട്, ഫാ. ​​​ഫാ​​​ൻ​​​സു​​​വ പ​​​ത്തി​​​ൽ, ഫാ. ​​​അ​​​രു​​​ണ്‍ ക​​​ല​​​മ​​​റ്റ​​​ത്തി​​​ൽ, റ​​​വ. ഡോ. ​​​ടോ​​​ണി പ​​​ഴ​​​യ​​​ക​​​ളം സി​​എ​​​സ്ടി ​എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

റിപ്പോർട്ട് : ഫാ. ബിജു കുന്നക്കാട്ട്
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിലെ നിസ്കാരം നിരോധിക്കും
പാരീസ്: പൊതു സ്ഥലങ്ങൾ നിസ്കാരത്തിന് ഉപയോഗിക്കുന്നത് പാരീസിന്‍റെ വടക്കൻ പ്രാന്ത പ്രദേശങ്ങളിൽ നിരോധിക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചു. ജനപ്രതിനിധികളുടെ ആവശ്യവും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം.

പൊതുവഴികളിലും മറ്റും നിസ്കരിക്കുന്നത് പൊതു സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണെന്ന അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്. ക്ലിച്ചി ലാ ഗാരേനെയിൽ മോസ്ക് അടച്ചുപൂട്ടിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇവിടെ എല്ലാ വെള്ളിയാഴ്ചയും തെരുവിൽ തന്നെയാണ് നിസ്കാരം കൂട്ടമായി നടത്തപ്പെടുന്നത്. പുതിയ മോസ്ക് നിർമിക്കാൻ അനുയോജ്യമായ സ്ഥലം അനുവദിക്കാൻ സർക്കാർ തയാറാകും വരെ ഇതു തുടരുമെന്നാണ് ഇവിടെ നിസ്കരിക്കാനെത്തുന്നവർ പറയുന്നത്.

അതേസമയം സർക്കാർ കടുത്ത നടപടികളിലേക്കു നീങ്ങിയതോടെ പ്രാദേശിക മുസ്ലിം അസോസിയേഷനും കടുത്ത മാർഗങ്ങളാണ് ആലോചിക്കുന്നത്. അടുത്ത വെള്ളിയാഴ്ച സിറ്റി സെന്‍ററിൽ തന്നെ നിസ്കാരം നടത്തുമെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സിറിയൻ പ്രതിസന്ധി പരിഹരിക്കാൻ തുർക്കിയിൽ യോഗം
അങ്കാറ: സിറിയയിൽ തുടരുന്ന ആഭ്യന്തര സംഘർഷം പരിഹരിക്കാൻ തുർക്കിയും ഇറാനും റഷ്യയും തുർക്കിയിൽ ചർച്ച നടത്തുന്നു. മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

ബുധനാഴ്ച ഇതേ വിഷയത്തിൽ റഷ്യയിലും ത്രിരാഷ്ട്ര ഉച്ചകോടി നടക്കും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ സാന്നിധ്യത്തിലാകും ചർച്ച.

നേരത്തെ, സിറിയയിലെ രാസായുധ പ്രയോഗത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിന്‍റെ കാലാവധി നീട്ടണമെന്ന യുഎസ് പ്രമേയം ഐക്യരാഷ്ട്ര സഭയിൽ റഷ്യ വീറ്റോ ചെയ്തിരുന്നു. സിറിയൻ വിഷയത്തിൽ യുഎസും റഷ്യയും തുടരുന്ന വിരുദ്ധ നിലപാടുകളുടെ തുടർച്ചയായാണ് പുതിയ ചർച്ചകൾ വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുക്മ യുഗ്രാൻഡ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ലണ്ടൻ: യുക്മ പ്രവർത്തനഫണ്ടിന്‍റെ ധനശേഖരണാർഥം അലൈഡ് ഫിനാൻസുമായി ചേർന്ന് നടത്തിയ യുഗ്രാൻഡ് ലോട്ടറിയുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി ഫോക്സ് വാഗണ്‍ പോളോ കാറും പ്രോത്സാഹന സമ്മാനമായി പത്തു സ്വർണ നാണയങ്ങളുമായിരുന്നു ജേതാക്കളെ കാത്തിരുന്നത്.

ശനിയാഴ്ച കവൻട്രിയിലെ വോൾസ് ഗ്രേവ് ക്ലബ് മൈതാനത്തിൽ നടന്ന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് ഒന്നാം സമ്മാനമായ ഫോക്സ് വാഗണ്‍ പോളോ കാർ സിബിക്കും യുഗ്രാൻഡ് ലോട്ടറിയുടെ ചുമതലക്കാരനായ യുക്മ നാഷണൽ കമ്മിറ്റിയംഗം ഡോ. ബിജു പെരിങ്ങാത്തറ സ്വർണ നാണയം ബോബി ജെയിംസിനും കൈമാറി. പ്രോത്സാഹന സമ്മാനങ്ങൾ ജയ് ജേക്കബ്, ജിജി സേവ്യർ, ബോബി ജയിംസ്, ജോബി ജോസഫ്, അഭിലാഷ് ആബേൽ, റാം ലീഡ്സ്, ജോയ് പൗലോസ് വോക്കിംഗ്, സ്റ്റാൻലി, ജോജോ ജോയ്, ഷിബു ലിവർപൂൾ എന്നിവർ കരസ്ഥമാക്കി.

ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച അസോസിയേഷനും റീജണുമുള്ള പുരസ്കാരം യുക്മ ഫാമിലി മീറ്റിൽ വിതരണം ചെയ്യുമെന്ന് നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു.

യുഗ്രാൻഡ് ലോട്ടറിയുടെ 25 ശതമാനം വിഹിതം അസോസിയേഷനുകൾക്കും 25 ശതമാനം വിഹിതം റീജണുകൾക്കും 10 ശതമാനം തുക യുക്മ ചാരിറ്റിക്കുമായി വിനിയോഗിക്കുമെന്ന് യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ് അറിയിച്ചു.

യുക്മ ജോയിന്‍റ് ട്രഷറർ ജയകുമാർ നായർ, അലൈഡ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോയ് തോമസ്, യുക്മ മിഡ്ലാൻഡ്സ് റീജണ്‍ വൈസ് പ്രസിഡന്‍റ് ജോർജ് മാത്യു, യുക്മ മിഡ്ലാൻഡ്സ് റീജണ്‍ ജോയിന്‍റ് ട്രഷറർ ഷിജു ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വീസ കാലാവധി കഴിഞ്ഞ് ബ്രിട്ടനിൽ തുടരുന്നവർക്കെതിരേ കടുത്ത നടപടി
ലണ്ടൻ: വീസ കാലാവധി പൂർത്തിയായിട്ടും രാജ്യത്ത് തുടരുന്ന വിദേശികൾക്കെതിരേ ബ്രിട്ടീഷ് ഹോം ഓഫീസ് കടുത്ത നടപടിക്ക്. അടുത്ത ജനുവരി മുതൽ ഇങ്ങനെയുള്ളവരുടെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിക്കാൻ തീരുമാനമായി. ഇതിനായി ബാങ്കുകളും ഹൗസിംഗ് സൊസൈറ്റികളും ഏഴു കോടി കറന്‍റ് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കും.

പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ച പദ്ധതി ഇതിനകം വിവാദങ്ങൾ ക്ഷണിച്ചു വരുത്തിക്കഴിഞ്ഞു. അഭയാർഥിത്വ അപേക്ഷ നിരാകരിക്കപ്പെട്ട ശേഷവും രാജ്യത്ത് തുടരുന്നവരെയും ഇത്തരത്തിൽ കണ്ടത്തി നാടുകടത്താനാണ് ഹോം ഓഫീസ് ശ്രമിക്കുന്നത്.

അതേസമയം, ഇത്തരം നടപടികൾ നിയമവിധേയമായി രാജ്യത്തു ജോലി ചെയ്തു ജീവിക്കുന്ന വിദേശികളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത അജപാലന കർമപദ്ധതി ആലോചനായോഗം കെഫെൻലി പാർക്കിൽ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ചു വർഷങ്ങളിലെ (2017- 2022) അജപാലന കർമപരിപാടികൾക്കു രൂപം നൽകുന്നതിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ അധ്യക്ഷതയിൽ തിങ്കളാഴ്ച മുതൽ ആലോചനായോഗം ചേരും. വെയിൽസിലെ ന്യൂടൗണിലുള്ള കെഫെൻലി പാർക്കിൽ വൈകിട്ട് അഞ്ചിനു ആരംഭിക്കുന്ന സമ്മേളനത്തിൽ വൈദീകരും സന്യസ്തരും ഓരോ വിശുദ്ധ കുർബാനകേന്ദ്രങ്ങളിൽ നിന്നുള്ള അത്മായ പ്രതിനിധികളുമടക്കം 250-ൽപ്പരം ആളുകൾ പങ്കെടുക്കും.

തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മൂന്നുദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ആലോചനായോഗത്തിന് അടിസ്ഥാന ചിന്തകൾ നൽകുന്നതിനായി ലിവിംഗ് സ്റ്റോണ്‍സ് എന്ന പേരിൽ ഒരുമാസം മുന്പ് രൂപത കരടുരേഖ പുറത്തിറക്കിയിരുന്നു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിനെ കൂടാതെ മുപ്പത്തഞ്ചിൽ അധികം വൈദീകരും കന്യാസ്ത്രീകളും ഇരുനൂറിലധികം അത്മായ പ്രതിനിധികളും ഈ ചരിത്രസമ്മേളനത്തിൽ പങ്കുചേരും.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്
മുന്നണി ചർച്ചയുടെ സമയ പരിധി അവസാനിക്കുന്നു; ജർമനി വീണ്ടും തെരഞ്ഞെടുപ്പിലേക്കോ
ബെർലിൻ: ജർമനിയിൽ മുന്നണി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്നു നേതാക്കൾ പറയുന്പോഴും മെർക്കലിന് ഇപ്പോഴും വഴിമുട്ടി നിൽക്കുകയാണെന്നാണ് വക്താക്കളുടെ ഏറ്റുപറച്ചിൽ. തെരഞ്ഞെടുപ്പ് നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പുതിയ മുന്നണി ചർച്ചകളിലുള്ള ധാരണകൾ അകലെമാത്രം. രാത്രി പുലരുവോളം ദീർഘിച്ച ചൂടേറിയ ചർച്ചകൾക്കൊടുവിലും കുടിയേറ്റ - അഭയാർഥി വിഷയങ്ങളിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

കുടിയേറ്റത്തിനു പരിധി നിശ്ചയിക്കുന്ന കാര്യത്തിലാണ് തർക്കം പ്രധാനമായും ഇനി നിലനിൽക്കുന്നത്. സിഡിയുവിന്‍റെ ബവേറിയൻ സഹോദര പാർട്ടിയായ സിഎസ് യുവാണ് പരിധി വേണമെന്ന് ശക്തമായി വാദിക്കുന്നത്. എഫ്ഡിപിക്കും ഗ്രീൻ പാർട്ടിക്കും ഇതിനോടു യോജിപ്പില്ല.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലാകട്ടെ, എഫ്ഡിപിയും ഗ്രീൻ പാർട്ടിയും തമ്മിലാണ് ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്.

ജർമനിയിൽ മുന്നണി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ പൂർത്തിയാക്കാനുള്ള സമയ പരിധി ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇതിനകം സിഡിയുവും ഗ്രീൻ പാർട്ടിയും എഫ്ഡിപിയും തമ്മിൽ വ്യക്തമായ ധാരണയിലെത്തിയില്ലെങ്കിൽ രാജ്യം വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിലേക്കു നീങ്ങും.

തീർത്തും കടകവിരുദ്ധമായ നയങ്ങൾ വച്ചു പുലർത്തുന്ന മൂന്നു പാർട്ടികൾ തമ്മിൽ സഖ്യത്തിനു ശ്രമിച്ചത് ഇനിയും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. വിദ്യാഭ്യാസവും ആരോഗ്യവും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും പോലുള്ള കാര്യങ്ങളിൽ വേഗം പൊതു ധാരണയിലെത്തിയെങ്കിലും കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റ പ്രശ്നം, അഭയാർഥി പ്രവാഹം തുടങ്ങിയ നിർണായക വിഷയങ്ങളിൽ തട്ടി ചർച്ച വഴിമുട്ടി നിൽക്കുകയാണ്.

സെപ്റ്റംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സിഡിയുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കഴിഞ്ഞ മുന്നണി സർക്കാരിന്‍റെ ഭാഗമായിരുന്ന എസ്പിഡി ഇക്കുറി പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതോടെ വിരുദ്ധ ആശയങ്ങളുള്ള പാർട്ടികളുമായി സഖ്യത്തിനു ശ്രമിക്കാൻ മെർക്കൽ നിർബന്ധിതയാകുകയായിരുന്നു.

മറ്റൊരു പ്രധാന കക്ഷിയായ എഎഫ്ഡിയെ തീവ്ര വലതുപക്ഷ നിലപാടുകൾ കാരണം മറ്റെല്ലാ പാർട്ടികളും അയിത്തം കൽപ്പിച്ച് അകറ്റി നിർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സീമെൻസ് 6900 പേരെ പിരിച്ചുവിടും
ബെർലിൻ: ടെക്നോളജി രംഗത്തെ വന്പൻമാരായ സീമെൻസ് ലോക വ്യാപകമായി 6900 തൊഴിലാളികളെ പിരിച്ചുവിടും. കന്പനി പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

പിരിച്ചുവിടലുകളിൽ പകുതിയും ജർമനിയിലായിരിക്കും. രാജ്യത്തിന്‍റെ കിഴക്കൻ പ്രദേശങ്ങളിലെ ചില പ്ലാന്‍റുകൾ അടച്ചുപൂട്ടാനും കന്പനി ആലോചിക്കുന്നു.

ഉൗർജ മേഖല മുൻപില്ലാത്തവിധം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികൾ ആവശ്യമായി വരുന്നതെന്ന് കന്പനിയുടെ വിശദീകരണം. പരന്പരാഗത ഉൗർജോത്പാദനത്തിന് ആവശ്യമായ ടർബൈനുകൾ പോലുള്ള വിവിധ ഉപകരണങ്ങൾക്ക് ആവശ്യം കുറഞ്ഞു വരുകയാണ്. ലോകം പാരന്പര്യേതര ഉൗർജത്തിലേക്കു മാറുന്നതാണ് ഇതിനു കാരണം. ഇതാണ് സീമെൻസിനെ പ്രതിസന്ധിയിലാക്കുന്ന പ്രധാന കാരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പ്രതിച്ഛായ: യുഎസിനെ പിന്തള്ളി ജർമനി മുന്നിൽ
ബെർലിൻ: ലോകത്ത് ഏറ്റവും മികച്ച പ്രതിച്ഛായയുള്ള രാജ്യം എന്ന പദവി യുഎസിൽനിന്ന് ജർമനി പിടിച്ചെടുത്തു. അനോൾട്ട് ജിഎഫ്കെ റോപ്പർ നേഷൻ ബ്രാൻഡ് സൂചികയിലാണ് നേട്ടം. കഴിഞ്ഞ രണ്ടു വർഷമായി യുഎസ് ഒന്നാമതും ജർമനി രണ്ടാമതുമായിരുന്നു.

ഫ്രാൻസാണ് രണ്ടാമത്. യുകെ മൂന്നാമതും ജപ്പാനും കാനഡയും നാലാം സ്ഥാനം പങ്കുവച്ചു. യുഎസ് ഇക്കുറി ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

അന്പത് രാജ്യങ്ങളെ മാത്രമാണ് സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്കാരം, സർക്കാർ, ജനത എന്നീ വിഭാഗങ്ങളിലാണ് ജർമനിക്ക് കൂടുതൽ പോയിന്‍റുകൾ ലഭിച്ചത്. ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ ജർമനിയുടെ പ്രതിച്ഛായ വർധിച്ചതും സഹായകമായി. യുഎസിനു മാത്രമാണ് പോയിന്‍റിൽ കുറവു വന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇസ്രയേൽ പൗരനെ വിലക്കാൻ കുവൈത്ത് എയർവേസിന് അധികാരമുണ്ട്: ജർമൻ കോടതി
ബെർലിൻ: ഇസ്രയേൽ പൗരന് യാത്രാനുമതി നിഷേധിച്ച കുവൈത്ത് എയർവേസ് അധികൃതരുടെ നടപടിക്കെതിരേ നൽകിയ ഹർജി ജർമൻ കോടതി തള്ളി. യാത്രാനുമതി നിഷേധിക്കുന്നത് എയർവേസിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്ന കോടതി നിരീക്ഷണം ജൂത സമൂഹത്തെ പ്രകോപിപ്പിക്കുന്നു.

ഫ്രാങ്ക്ഫർട്ടിൽനിന്നും ബാങ്കോക്കിലേക്കുള്ള ഇസ്രയേൽ പൗരന്‍റെ ടിക്കറ്റ് കുവൈത്ത് എയർവേസ് റദ്ദാക്കുകയായിരുന്നു. കുവൈത്തിലെ നിയമം അനുസരിച്ച് ഇസ്രയേൽ എന്നൊരു രാജ്യത്തെ അംഗീകരിച്ചിട്ടില്ല. ഇതാണ് ടിക്കറ്റ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചത്.

കുവൈത്തിലെ നിയമം അനുസരിച്ച് കുവൈത്ത് എയർലൈൻസിനു പ്രവർത്തിക്കാമെന്നാണ് കോടതി വിധി അർഥമാക്കുന്നതെന്നും എന്നാൽ, ജർമനിയിൽ ജർമൻ നിയമത്തിനാണ് പ്രാബല്യമെന്നും ജർമനി ഇസ്രയേലിനെ അംഗീകരിച്ചിട്ടുണ്ടെന്നും യാത്രക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. വിധിക്കെതിരേ അപ്പീൽ നൽകാനാണ് തീരുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വേൾഡ് മലയാളി ഫെഡറേഷന് പുതിയ നേതൃത്വം
വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഒരു കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേൾഡ് മലയാളി ഫെഡറേഷന്‍റെ 2017-19 വർഷത്തേയ്ക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.

വിയന്നയിൽ നടന്ന യോഗത്തിൽ സംഘടനയുടെ രക്ഷാധികാരികളിലൊരാളായ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങളാണ് സംഘടനയുടെ ഗ്ലോബൽ ക്യാബിനറ്റ് നേതൃത്വത്തെ പ്രഖ്യാപിച്ചത്.

70ൽ അധികം രാജ്യങ്ങളിൽ സംഘടന പ്രൊവിൻസുകളും യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞ ഡബ്ല്യുഎംഎഫ് എന്ന സംഘടന സ്ഥാപിതമായി ഒരു വർഷം കഴിയുന്ന അവസരത്തിൽ നവംബർ ആദ്യവാരം വിയന്നയിൽ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമത്തത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 39 പേരടങ്ങിയ വിപുലമായ ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്. 9 പേരടങ്ങിയ ഗ്ലോബൽ ക്യാബിനറ്റും 30 പേർ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്നതാണ് ഡബ്ല്യുഎംഎഫ് ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി.

പ്രിൻസ് പള്ളിക്കുന്നേൽ ഗ്ലോബൽ ചെയർമാനായും നൗഷാദ് ആലുവ (സൗദി അറേബ്യ), ടി.കെ. ഗോപാലൻ (ഇന്ത്യ), ആനി ലിബു (അമേരിക്ക) എന്നിവർ ഗ്ലോബൽ വൈസ് ചെയർ പദവിയിലും ഫ്രാൻസിൽ നിന്നുള്ള സുബാഷ് ഡേവിഡ് ഗ്ലോബൽ സെക്രട്ടറിയായും ജോയിന്‍റ് സെക്രട്ടറിമാരായി സ്റ്റാൻലി ജോസ് (സൗദി അറേബ്യ), അരുണ്‍ മോഹൻ (സ്വീഡൻ) എന്നിവരും ഗ്ലോബൽ ട്രഷററായി ഷമീർ യുസഫും (സൗദി അറേബ്യ), ഗ്ലോബൽ കോഓർഡിനേറ്ററായി ഓസ്ട്രിയയിൽ നിന്നുള്ള വർഗീസ് പഞ്ഞിക്കാരനും തെരഞ്ഞെടുക്കപ്പെട്ടു.

റീജണൽ പ്രസിഡന്‍റുമാരായി യൂറോപ്പ് റീജണിനെ പ്രതിനിധീകരിച്ച് ഡോണി ജോർജ് (ജർമനി), മിഡിൽ ഈസ്റ്റ് റീജണ്‍ ഗിരീഷ് ബാബു (ബഹറിൻ), ഏഷ്യ റീജണ്‍ ഷൗക്കത്ത് പറന്പി (ഇന്ത്യ), ഓസ്ട്രേലിയ ആൻഡ് ഓഷ്യാനിയ റീജണ്‍ ഷിബു ജോണ്‍ (ഓസ്ട്രേലിയ), അമേരിക്ക റീജണ്‍ സാജൻ കുര്യൻ (അമേരിക്ക), ആഫ്രിക്ക റീജണ്‍ രാജീവ് പൂനത്ത് (നമീബിയ) എന്നിവരും സാബു ചക്കാലയ്ക്കൽ (ഓസ്ട്രിയ), ഫിറോസ് ബാബു (യുഎഇ), സിറിൽ സഞ്ജു ജോർജ് (ഇന്ത്യ), നിബു മാത്യു (ഓസ്ട്രേലിയ), മാത്യു പൂവൻ (അമേരിക്ക), സോജൻ ജോസഫ് (ടാൻസാനിയ) എന്നിവർ റീജണൽ കോഓർഡിനേറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു.

വിമെൻസ് ഫോറം ചിത്ര ലക്ഷ്മി (യുകെ), ബിസിനസ് ഫോറം ഉമേഷ് മേനോൻ (ഇന്ത്യ), യൂത്ത് ഫോറം അഖിൽ തോമസ് (സ്വിറ്റ്സർലൻഡ്), പ്രോജക്ട് ഫോറം സീന ഷാനവാസ് (ഇന്ത്യ), ചാരിറ്റി ഫോറം നജീബ് എരമംഗലം (സൗദി അറേബ്യ), പബ്ലിക് റിലേഷൻസ് സെബാസ്റ്റ്യൻ ലെനിസ് (യുഎഇ), കൾച്ചറൽ ഫോറം അഡ്വ. ശ്രീജിത്കുമാർ (ഇന്ത്യ), ഇവന്‍റ് ഫോറം അഡ്വ. ഘോഷ് അഞ്ചേരിൽ (ഓസ്ട്രിയ), മീഡിയ ഫോറം സിന്ധു സജീവ് (ഇന്ത്യ), സ്പോർട്സ് ഷീല നെൽസണ്‍ (ഇന്ത്യ), ഐറ്റി ഷമീർ കണ്ടത്തിൽ (ഫിൻലൻഡ്), ടാലന്‍റ് ഫോറം രാജ് കലേഷ് (ഇന്ത്യ), പ്രവാസി വെൽഫെയർ മുഹമ്മദ് കായംകുളം(സൗദി അറേബ്യ), തെരഞ്ഞെടുപ്പ് ആന്‍റണി പുത്തൻപുരയ്ക്കൽ (ഓസ്ട്രിയ) എന്നിവർ വിവിധ ഫോറങ്ങളുടെ കോഓർഡിനേറ്റർമാരായി ചുമതലയേറ്റു. ഹേമ ബിജു (ഇന്ത്യ), ഐ.വി രാജു (ഇന്ത്യ), ഹൃഷികേശ് നന്പൂതിരിപ്പാട് (ഇന്ത്യ), ജോണ്‍ സേവ്യർ (ചെക്ക് റിപ്പബ്ലിക്ക് ) എന്നിവർ ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

ലോക മലയാളികളെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കാനും പ്രവാസി മലയാളികൾക്കും അതുവഴി ഇന്ത്യക്കും പ്രത്യേകിച്ച് കേരളത്തിൽ മുന്നേറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് മുനവറലി ശിഹാബ് തങ്ങൾ ആശംസിച്ചു.

ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജ് മാനേജിംഗ് ഡയറക്ടർ ലെഫീർ മുഹമ്മദ്, ഡീൻ ഓഫ് സ്റ്റഡീസ് ഡോ. കിരണ്‍ ജി.ആർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഓസ്ട്രിയ കോഓർഡിനേറ്റർ ടോമിച്ചൻ പാറുകണ്ണിൽ, സെക്രട്ടറി സാബു ചക്കാലയ്ക്കൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: ജോബി ആന്‍റണി
ഡബ്ലിൻ സീറോ മലബാർ സഭ വിവാഹ ഒരുക്ക സെമിനാർ
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ നടത്തുന്നു. ഡിസംബർ ഏഴ്, എട്ട്, ഒന്പത് തീയതികളിൽ താല ഹോളി റോസറി പള്ളിയിലാണ് സെമിനാർ.

രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന ക്ലാസിൽ മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. പങ്കെടുക്കുന്നവർക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 30 ആണ്.

ഡബ്ലിൻ സീറോ മലബാർ സഭയുടെ wwws.yromalabar.ie എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന് അവസരം.

വിവാഹത്തിനായി ഒരുങ്ങുന്നവർ ആറു മാസത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന സെമിനാറിൽ പങ്കെടുത്ത് ഈ അവസരം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോസ് 0899741568, ഫാ. ആന്‍റണി 0894538926.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ
കോർക്ക് സീറോ മലബാർ ചർച്ചിന്‍റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 28 ന്
വിൽട്ടണ്‍: കോർക്ക് സീറോ മലബാർ സമൂഹം പന്ത്രണ്ടാമത് ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും പതിനൊന്നാമത് മതബോധന സ്കൂൾ വാർഷികവും ഇടവകദിനവും സംയുക്തമായി വിൽട്ടണ്‍ എസ്എംഎ ഹാളിൽ ആഘോഷിക്കുന്നു. ഡിസംബർ 28 ന് (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നടക്കുന്ന ആഘോഷ പരിപാടികൾ കോർക്ക് റോസ് രൂപതാധ്യക്ഷൻ ബിഷപ് ജോണ്‍ ബക്ലി ഉദ്ഘാടനം ചെയ്യും.

മതബോധന അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ കലാപരിപാടികളും പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും മതബോധന ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കിയ കുരുന്നുകൾക്കും ബൈബിൾ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

കലാപരിപാടികൾ അവതരിപ്പിക്കുവാൻ താത്പര്യം ഉള്ളവർ ഡിസംബർ 17 നു മുൻപ് കൾച്ചറൽ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

പരിപാടികളുടെ വിജയത്തിനായി ഫാ. സിബി അറയ്ക്കലിന്േ‍റയും കൈക്കാരൻമാരുടേയും മതബോധന പ്രധാനാധാപികയുടേയും ഷീലാ ജോണ്‍സണ്‍ (കൾച്ചറൽ കമ്മിറ്റി കണ്‍വീനർ), വിൽസണ്‍ വർഗീസ് (ഫുഡ് കമ്മിറ്റി കണ്‍വീനർ), തോമസുകുട്ടി ഈയാളിൽ (സ്റ്റേജ് കമ്മിറ്റി കണ്‍വീനർ), ലിജോ ജോസഫ് (ഫൈനാൻസ്, ജനറൽ കണ്‍വീനർ) നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്:wwws.yromalabarchurch.ie
ഹോ​ള​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ താ​രം എ​റി​ക് മൈ​ജി​സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ബെ​ർ​ലി​ൻ: ഹോ​ള​ണ്ടി​ന്‍റെ പ്രൊ​ഫ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം എ​റി​ക് മൈ​ജി​സ് (26) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജ​ർ​മ​നി​യി​ലെ മ്യൂ​ൾ​ഹൈം അ​ൻ ഡെ​ർ റൂ​റി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി വ​ര​വേ അ 3 ​ഹൈ​വേ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൈ​ജി​സ് ഇ​ന്നു രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

കാ​റി​ന്‍റെ പി​ൻ സീ​റ്റി​ലി​രു​ന്ന മൈ​ജി​സി​ന്‍റെ പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ ബ്രി​ർ​ഗി​റ്റും, കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ളി​ക്കാ​ര​നും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ട്രാ​ഫി​ക് ജാ​മു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട കാ​റി​ലേ​യ്ക്ക് അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞു​വ​ന്ന ട്ര​ക്ക് ഇ​ടി​ച്ചു കേ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ഹെ​ലി​കോ​പ്റ്റ​ർ ആം​ബു​ല​ൻ​സെ​ത്തി​യാ​ണ് മൈ​ജി​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ജ​ർ​മ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ ലീ​ഗ​യി​ൽ ക​ളി​യ്ക്കു​ന്ന താ​ര​മാ​യ മൈ​ജി​സ് ഇ​ന്തോ​നേ​ഷ്യ​യി​ൽ 2015ൽ ​ന​ട​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ വേ​ൾ​ഡ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ൽ​സ​രി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (എം​എ​സി​എ) 2017 - 2019 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ല​ക്സ് വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), ജ​നീ​ഷ് കു​രു​വി​ള( ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സാ​ബു ചാ​ക്കോ(​ട്ര​ഷ​റ​ർ), ഹ​രി​കു​മാ​ർ പി.​കെ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി സെ​ബാ​സ്റ്റ്യ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യാ​ണ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ലി​സി എ​ബ്ര​ഹാം ക​ൾ​ച്ച​റ​ൽ കോ​ഡി​നേ​റ്റ​റാ​യും ജോ​ബി മാ​ത്യു, ആ​ഷ​ൻ പോ​ൾ, മോ​ന​ച്ച​ൻ ആ​ന്‍റ​ണി, ജോ​ബി തോ​മ​സ്, റോ​യ് ജോ​ർ​ജ്, ജോ​ബി രാ​ജു, കു​ര്യാ​ക്കോ​സ് ജോ​സ​ഫ്, ജോ​ബി മാ​ത്യു എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ക്കാ​ലം സം​ഘ​ട​ന​യെ വ​ള​രെ ശ​ക്ത​മാ​യ നി​ല​യി​ൽ ന​യി​ച്ച ജോ​ബി മാ​ത്യു​വി​നും സം​ഘ​ത്തി​നും നി​യു​ക്ത ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ടീം ​എം​എം​സി​എ​യ്ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​രു​വി​ള അ​ഭ്യ​ർ​ത്ഥി​ച്ചു.

എം​എം​സി​എ​യു​ടെ ശി​ശു​ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​വം​ബ​ർ 25 ശ​നി​യാ​ഴ്ച സെ​ന്‍റ്ജോ​ണ്‍​സ് സ്കൂ​ളി​ൽ ന​ട​ത്തും. അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്തു​മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം ഡി​സം​ബ​ർ 30 ന് ​ആ​യി​രി​ക്കും ന​ട​ത്തു​ന്ന​ത്. ര​ണ്ട് പ​രി​പാ​ടി​ക​ളി​ലേ​ക്കും എ​ല്ലാ അം​ഗ​ങ്ങ​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​രു​വി​ള അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്
ഡാ​വി​ഞ്ചി​യു​ടെ ക്രി​സ്തു ചി​ത്രം റെ​ക്കോ​ർ​ഡ് തു​ക​യ്ക്ക് ലേ​ലം ചെ​യ്തു
ബെ​ർ​ലി​ൻ: അ​ഞ്ഞൂ​റു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി​യു​ടെ ക്രി​സ്തു ചി​ത്രം 'സാ​ൽ​വ​ദോ​ർ മു​ണ്‍​ഡി'(​ലോ​ക​ത്തി​ന്‍റെ ര​ക്ഷ​ക​ൻ) റെ​ക്കോ​ർ​ഡ് തു​ക​യ്ക്ക് ലേ​ല​ത്തി​ൽ പോ​യി. നാ​നൂ​റു മി​ല്യ​ണ്‍ ഡോ​ള​റും അ​ന്പ​ത് മി​ല്യ​ണ്‍ ഫീ​സു​മാ​ണ് ഇ​തി​നു കി​ട്ടി​യ​ത്. ലോ​ക​ത്തൊ​രു ക​ലാ​സൃ​ഷ്ടി​യും ഇ​ന്നു​വ​രെ ഇ​ത്ര​യും വ​ലി​യ തു​ക​യ്ക്ക് ലേ​ലം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ന​വോ​ത്ഥാ​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ് ഈ ​ചി​ത്രം.

ന​ഷ്ട​പ്പെ​ടു​ക​യും ദീ​ർ​ഘ​കാ​ലം അ​ജ്ഞാ​ത​മാ​യി​രി​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ചു കി​ട്ടു​ക​യും ചെ​യ്ത ചി​ത്രം ലേ​ല​ത്തി​ൽ പി​ടി​ച്ച​ത് ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. ടെ​ലി​ഫോ​ണ്‍ വ​ഴി ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ഞ്ഞൂ​റ് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ചി​ത്ര​ത്തി​ന് നൂ​റു മി​ല്യ​ൻ ഡോ​ള​റാ​ണ് വി​ല പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. റ​ഷ്യ​ൻ കോ​ടീ​ശ്വ​ര​ൻ ദി​മി​ത്രി റം​ബൈ​ലോ​വേ​വി​ന്‍റെ പ​ക്ക​ലാ​യി​രു​ന്നു ഇ​ത്. ഒ​രു സ്വി​സ് ആ​ർ​ട്ട് ഡീ​ല​റി​ൽ നി​ന്നാ​ണ് ഇ​ദ്ദേ​ഹം ഇ​ത് 127.5 മി​ല്യ​ൻ ഡോ​ള​റി​ന് 2013ൽ ​വാ​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
യു​കെ​യി​ൽ മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ തീ​ർ​ത്ഥാ​ട​നം ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​വം​ബ​ർ 25ന്
ബ​ർ​മിം​ഗ്ഹാം: യു​കെ​യി​ലെ അ​യ്യ​പ്പ ഭ​ക്ത​ർ​ക്കാ​യി നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ളാ ഹി​ന്ദു ഹെ​റി​റ്റേ​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 25 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​വ​താ പ്ര​തി​ഷ്ഠ​യാ​യ അ​യ്യ​പ്പ സ​ന്നി​ധി​യി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​നം സം​ഘ​ടി​പ്പി​ക്കു​ന്നു. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​യ മാ​ഞ്ച​സ്റ്റ​ർ, സെ​ർ​ബി, കേം​ബ്രി​ഡ്ജ്, ബ്രി​സ്റ്റോ​ൾ, പോ​ർ​ട്സ്മൗ​ത്ത്, ബ​ർ​മിം​ഗ്ഹാം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ൾ തീ​ർ​ത്ഥ​യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.

ശ​നി​ദോ​ഷ​ത്തി​നും, രോ​ഗ​ശാ​ന്തി​ക്കും, സ​ർ​വ്വൈ​ശ്വ​ര്യ​ത്തി​നും മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ തീ​ർ​ത്ഥാ​ട​നം അ​തി​വി​ശി​ഷ്ട​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. വൃ​ത ശു​ദ്ധി​യോ​ടു​കൂ​ടി മു​ദ്ര​നി​റ​ച്ചു ഇ​രു​മു​ടി താ​ങ്ങി ശ​ര​ണ​മ​ന്ത്ര​ഘോ​ഷ​ത്തോ​ടെ യ​കെ​യു​ടെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​ച്ചേ​രു​ന്ന വി​വി​ധ ദേ​ശ​ക്കാ​രാ​യ നൂ​റ് ക​ണ​ക്കി​ന് അ​യ്യ​പ്പ ഭ​ക്ത​ർ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ക്ഷേ​ത്രം ഓ​ഫീ​സ് മാ​നേ​ജ​ർ ക​ണ്ണ​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

തീ​ർ​ത്ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു സ​ർ​വ്വൈ​ശ്വ​ര്യ അ​നു​ഗ്ര​ഹം നേ​ടു​ന്ന​തോ​ടൊ​പ്പം, യു​കെ​യി​ൽ ജ​നി​ച്ചു വ​ള​രു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് ഹൈ​ന്ദ​വ പൗ​രാ​ണി​ക അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ന​ല്ല സ​ന്ദേ​ശം പ​ക​ർ​ന്നു ന​ൽ​കു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​അ​വ​സ​രം എ​ല്ലാ​വ​രും പ്ര​യോ​ജ​ന​ക​ര​മാ​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

വി​ശ​ദ​ശാം​ശ​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി ദ​യ​വാ​യി താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പെ​ടു​ക .

ഗോ​പ​കു​മാ​ർ 07932 672467, പ്ര​ശാ​ന്ത് ര​വി 07863 978338, വി​പി​ൻ നാ​യ​ർ 07846 145510, സു​രേ​ഷ് ശ​ങ്ക​ര​ൻ​കു​ട്ടി 07940658142

ഇ​മെ​യി​ൽ വി​ലാ​സം: nckhhuk@gmail.com

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്
ചേ​ത​ന യു​കെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു
ഓ​ക്സ്ഫോ​ഡ്: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ രീ​തി​യി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ വേ​ദി​യി​ൽ ചേ​ത​ന യു​കെ ഐ​ക്യ കേ​ര​ള​ത്തി​ന്‍റെ അ​റു​പ​ത്തി​യെ​ന്നാം ജന്മദി​നം ഇ​സ്ലി​പ് വി​ല്ലേ​ജ് ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ടു​നി​ന്ന ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ജ​നാ​ധി​പ​ത്യ വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് കേ​ര​ളം നേ​ടി​യെ​ടു​ത്ത എ​ല്ലാ പു​രോ​ഗ​തി​യും എ​ന്നും, അ​വ കാ​ത്തു സം​ര​ക്ഷി​ക്കാ​നും പു​തു ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നും ചേ​ത​ന യു​കെ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു സാം​സ്കാ​രി​ക സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റി​ന്‍റെ സെ​ക്ര​ട്ട​റി ഹ​ർ​സേ​വ് ബൈ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​ത്വ​സു​ന്ദ​ര​മാ​യ ലോ​കം സ്വ​പ്നം ക​ണ്ട് മൂ​ല​ധ​നം എ​ന്ന സൈ​ദ്ധാ​ന്തി​ക ഗ്ര​ന്ഥം മാ​ർ​ക്സ് ര​ചി​ച്ചി​ട്ട് 150 വ​ർ​ഷ​ങ്ങ​ളും അ​തേ തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ സം​ഭ​വി​ച്ച ഒ​ക്ടോ​ബ​ർ സോ​ഷ്യ​ലി​സ്റ്റ് വി​പ്ല​വ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലെ കേ​ര​ള​പ്പി​റ​വി അ​തീ​വ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് ഹ​ർ​സേ​വ് ബൈ​ൻ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചേ​ത​ന യു​കെ പ്ര​സി​ഡ​ന്‍റ് വി​നോ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ചേ​ത​ന യു​കെ ട്ര​ഷ​റ​ർ ലി​യോ​സ് പോ​ൾ സ്വാ​ഗ​ത​വും ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മാ​രാ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ ചേ​ത​ന യു​കെ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, ചേ​ത​ന വൈ​സ് പ്ര​സി​ഡ​ന്‍റും യു​ക്മ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സു​ജൂ ജോ​സ​ഫ്, ഓ​ക്സ്ഫോ​ഡി​ലെ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റും യു​ക്മ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റും ആ​യ വ​ർ​ഗ്ഗീ​സ് ചെ​റി​യാ​ൻ, ഓ​ക്സ്ഫോ​ർ​ഡ് മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കു​മ​ര​കം, ബെ​റി​ൻ​സ്ഫി​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഒ​രു​മ​യു​ടെ പ്ര​സി​ഡ​ന്‍റ് ജോ​ജി സെ​ബാ​സ്റ്റ്യ​ൻ, ബി​സ്റ്റ​ർ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പ്ര​തി​നി​ധി അ​ജി പോ​ൾ, സേ​വ​നം യു​കെ ഭാ​ര​വാ​ഹി ബൈ​ജു പാ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. സ​മ്മേ​ള​നാ​ന​ന്ദ​രം അ​ര​ങ്ങേ​റി​യ വ​ർ​ണാ​ഭ​മാ​യ ക​ലാ​സ​ന്ധ്യ​യി​ൽ ഓ​ക്സ്ഫോ​ർ​ഡി​ലെ​യും ബെ​റി​ൻ​സ്ഫി​ൽ​ഡി​ലെ​യും നി​ര​വ​ധി ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും മാ​റ്റു​ര​ച്ച​പ്പോ​ൾ സ​ദ​സ്യ​ർ​ക്ക് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ അ​തൊ​രു വി​സ്മ​യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ലി​യോ​സ് പോ​ൾ
ഇ​റ്റ​ലി​യെ വി​റ​പ്പി​ച്ച മാ​ഫി​യാ​ത്ത​ല​വ​ൻ വി​ട​വാ​ങ്ങി
റോം: ​ഇ​റ്റ​ലി​യെ വി​റ​പ്പി​ച്ചു ജ​യി​ല​ഴി​ക്കു​ള്ളി​ൽ​വ​ച്ചും കൊ​ല​യ്ക്ക് ഉ​ത്ത​ര​വി​ട്ട കു​പ്ര​സി​ദ്ധ മാ​ഫി​യ ത​ല​വ​ൻ സാ​ൽ​വ​ത്തോ​റെ ടോ​ട്ടോ റൈ​ന (87) അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ജ​യി​ലി​ൽ മ​രി​ച്ചു. 26 വ​ർ​ഷ​ത്തെ ജീ​വ​പ​ര്യ​ന്ത ശി​ക്ഷ​യ്ക്കാ​ണ് റൈ​ന​യെ ശി​ക്ഷി​ച്ച​ത്. 150 ല​ധി​കം കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട റൈ​നെ 1993 ലാ​ണ് ആ​ദ്യ​മാ​യി ജ​യി​ലി​ൽ പോ​കു​ന്ന​ത്. കി​ഡ്നി​യെ ബാ​ധി​ച്ച അ​ർ​ബു​ദ​വും, പാ​ർ​ക്കി​ൻ​സ​ണ്‍​സ് രോ​ഗ​വും തു​ട​ർ​ന്ന് ഹൃ​ദ്രോ​ഹ​വും ഇ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ പാ​ർ​മ​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. റൈ​നെ​യു​ടെ മ​ര​ണ​ത്തി​നു തൊ​ട്ടു​മു​ന്പ് ഇ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഇ​റ്റ​ലി​യി​ലെ സി​സി​ലി​യി​ലു​ള്ള കോ​ർ​ലി​യോ​ണി​ൽ ഒ​രു ദ​രി​ദ്ര ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഇ​ദ്ദേ​ഹം വ​ള​ർ​ന്ന​പ്പോ​ൾ മാ​ഫി​യാ ത​ല​വ​നാ​യി മാ​റു​ക​യാ​യി​രു​ന്നു. 13 വ​യ​സു​ള്ള​പ്പോ​ൾ പി​താ​വും സ​ഹോ​ദ​ര​നും മ​രി​ച്ചു. 19ാം വ​യ​സി​ൽ പ്രാ​ദേ​ശി​ക മാ​ഫി​യ സം​ഘ​ത്തി​ൽ ചേ​ർ​ന്ന ഇ​ദ്ദേ​ഹം 1970 ക​ളി​ൽ കോ​സ നോ​സ്ട്ര എ​ന്ന മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി അ​വ​രോ​ധി​യ്ക്ക​പ്പെ​ട്ടു.

രാ​ജ്യ​ത്തെ നി​യ​മ​സം​വി​ധാ​ന​ത്തെ കാ​റ്റി​ൽ​പ്പ​റ​ത്തി​യ റൈ​നെ മാ​ഫി​യ​ക​ൾ​ക്കെ​തി​രെ പോ​രാ​ടി​യ ജ​ഡ്ജി​മാ​രെ ഇ​യാ​ൾ നേ​രി​ട്ടു വ​ധി​ച്ചി​ട്ടു​ണ്ട്. റൈ​ന​യു​ടെ അ​റ​സ്റ്റി​നെ​ത്തു​ട​ർ​ന്നു കൂ​ട്ടാ​ളി​ക​ൾ റോ​മി​ലും മി​ലാ​നി​ലും ഫ്ളോ​റെ​ൻ​സി​ലും ക​ലാ​പ​ങ്ങ​ളും സ്ഫോ​ട​ന പ​ര​ന്പ​ര​ക​ളും ന​ട​ത്തി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
യു​കെ നോ​ർ​ത്ത് റീ​ജ​ണി​ന്‍റെ കു​ടും​ബ സം​ഗ​മം ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ
മാ​ഞ്ച​സ്റ്റ​ർ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ നോ​ർ​ത്ത് റീ​ജി​യ​ന്‍റെ കു​ടും​ബ​സം​ഗ​മ​വും സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സും 18 ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​ർ ലോം​ഗ്സൈ​റ്റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. നോ​ർ​ത്ത് റീ​ജി​യ​ണി​ലു​ള്ള വി​വി​ധ മി​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യ്ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ കോ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്കും​മൂ​ട്ടി​ലും, ചാ​പ്ല​യി​ൻ ഫാ. ​ര​ഞ്ജി​ത്ത് മ​ഠ​ത്തി​റ​ന്പി​ലും കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് കു​ടും​ബം ഗാ​ർ​ഹി​ക സ​ഭ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മാ​താ​പി​താ​ക്ക​ൾ​ക്കും, യു​വ​ജ​ന​ങ്ങ​ൾ​ക്കും, കു​ട്ടി​ക​ൾ​ക്കും വി​വി​ധ സെ​മി​നാ​റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​വി​ധ സെ​മി​നാ​റു​ക​ൾ​ക്ക് റ​വ.​ഫാ.​ജി​ൻ​സ​ണ്‍, ഡോ.​ജേ​ക്ക​ബ് ജോ​ർ​ജ്, സെ​ഹി​യോ​ൻ മി​നി​സ്റ്റ​റീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഉ​ച്ച​യ്ക്കു​ശേ​ഷം സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും വി​വി​ധ മി​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ടു​ന്നു. കു​ടും​ബ സം​ഗ​മ​ത്തി​ൽ വി​വി​ധ സ​പ്ലി​മെ​ന്‍റു​ക​ളു​ടെ പ്ര​കാ​ശ​ന ക​ർ​മ്മ​വും, യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചാ​രി​റ്റി ഫ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ടു​ന്നു.
കു​ടും​ബ സം​ഗ​മ​ത്തി​ലും സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​ത്തി​ലും യു​വ​ജ​ന കോ​ണ്‍​ഫ​റ​ൻ​സി​നും നോ​ർ​ത്ത് റീ​ജ​ണി​ലു​ള്ള എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​വും, പ്രോ​ൽ​സാ​ഹ​ന​വും സ്നേ​ഹ​പൂ​ർ​വ്വം അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യി ചാ​പ്ല​യി​ൻ ഫാ.​ര​ഞ്ജി​ത്ത് മ​ഠ​ത്തി​പ​റ​ന്പ​ലും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും അ​റി​യി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ബി വ​ർ​ഗ്ഗീ​സ് ഛ7825871317, രാ​ജു ചെ​റി​യാ​ൻ ഛ7443630066.

ഹാ​ളി​ന്‍റെ വി​ലാ​സം: സെ​ന്‍റ് ജോ​സ​ഫ് ആ​ർ.​സി.​ച​ർ​ച്ച്, പോ​ർ​ട്ട്ലാ​ന്‍റ് ക്ര​സ​ന്‍റ്, മാ​ഞ്ച​സ്റ്റ​ർ, MI3 OBU.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്
സ്വി​സ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ൽ ഇ​നി വി​ദേ​ശ ചി​കി​ത്സ​യ്ക്കും പ​രി​ര​ക്ഷ
ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബേ​സി​ക് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സി​ൽ വി​ദേ​ശ ചി​കി​ത്സ​യ്ക്ക് പ​രി​മി​ത​മാ​യ പ​രി​ര​ക്ഷ അ​നു​വ​ദി​ക്കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കാ​ന്‍റ​നു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​യി ഈ ​സൗ​ക​ര്യം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

2006 മു​ത​ൽ രാ​ജ്യ​ത്തെ ര​ണ്ടു മേ​ഖ​ല​ക​ളി​ൽ മാ​ത്രം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ബാ​സ​ലി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജ​ർ​മ​നി​യി​ലും, സെ​ന്‍റ് ഗാ​ല​നി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ലി​സ്റ്റ​ൻ​സ്റ്റൈ​നി​ലും ഇ​ൻ​ഷു​റ​ൻ​സ് പ്ര​കാ​രം ചി​കി​ത്സ തേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നു.

ര​ണ്ടു പൈ​ല​റ്റ് പ​ദ്ധ​തി​ക​ളും സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. ജ​നീ​വ അ​ട​ക്കം മ​റ്റ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൂ​ടി ഇ​തു വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്യും. 2015 ൽ 77.7 ​ബി​ല്യ​ൺ ഫ്രാ​ങ്കാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ മു​ട​ക്കി​യ തു​ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
അ​യ്യ​പ്പ​പൂ​ജ​യു​ടെ പ​ത്താം വാ​ർ​ഷി​ക​വു​മാ​യി ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി ഹി​ന്ദു സ​മാ​ജം
ബ്ര​സ്റ്റോ​ൾ: ബ്രി​ട്ട​ണി​ൽ മ​ല​യാ​ളി ഹി​ന്ദു​സ​മാ​ജ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​യ്യ​പ്പ​പൂ​ജ എ​ന്ന ആ​ശ​യ​ത്തി​നു തു​ട​ക്കം കു​റി​ച്ച ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി ഹി​ന്ദു സ​മാ​ജം ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​ത്തെ വി​ജ​യ​ഗാ​ഥ​യു​മാ​യി ഈ ​വ​ർ​ഷ​ത്തെ അ​യ്യ​പ്പ​പൂ​ജ​ക്ക് ത​യ്യാ​റാ​യി ക​ഴി​ഞ്ഞു.

ഭ​ക്തി നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷം കൊ​ണ്ടും വ​ന്പി​ച്ച ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ് ബ്രി​സ്റ്റോ​ളി​ലെ അ​യ്യ​പ്പ​പൂ​ജ. ഇ​തേ മാ​തൃ​ക​യി​ൽ ബ്രി​ട്ട​നി​ലെ മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​യ്യ​പ്പ​പൂ​ജ​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കാ​ൻ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ ബ്രി​സ്റ്റോ​ൾ ഹി​ന്ദു സ​മാ​ജ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​ണ്ഡ​ല​കാ​ല​ത്തെ ശ​ര​ണ​ഘോ​ഷ മു​ഖ​രി​ത​മാ​ക്കി ബ്രി​ട്ട​നി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി പ​തി​ന​ഞ്ചോ​ളം അ​യ്യ​പ്പ​പൂ​ജ​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത് മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ​ത്തി​നു ഏ​റെ അ​ഭി​മാ​ന​ത്തി​നു വ​ക ന​ൽ​കു​ന്ന​താ​ണ്.

ന​വം​ബ​ർ 18 ശ​നി​യാ​ഴ്ച ബ്രി​സ്റ്റോ​ൾ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ ഉ​ച്ച​ക്ക് 1.30 മു​ത​ൽ 6 വ​രെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​യ്യ​പ്പ​പൂ​ജാ ച​ട​ങ്ങു​ക​ൾ ന​ട​ത്ത​പ്പെ​ടു​ക. ഭാ​വ​ല​യ ഭ​ജ​ൻ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ജ​ന​യും വി​വി​ധ​ത​രം പൂ​ജ​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​രും. പൂ​ജ​യി​ൽ പ​ങ്കെ​ടു​ക്കാ​നും വ​ഴി​പാ​ടു​ക​ൾ ന​ട​ത്തു​വാ​നും താ​ത്പ​ര്യ​മു​ള്ള​വ​ർ സ​മാ​ജം ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07877598036 ,07540941596
റീ​ജ​ണ​ൽ കോ​ണ്‍​ഫറൻ​സു​ക​ളു​മാ​യി യു​ക്മ ന​ഴ്സ​സ് ഫോ​റം
ല​ണ്ട​ൻ: യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ (യു​എ​ൻ​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍, ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ് ലാ​ൻ​ഡ്സ് റീ​ജ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ റീ​ജ​ണ​ൽ കോ​ണ്‍​ഫറ​ൻ​സു​ക​ൾ ന​ട​ത്തു​ന്നു.

പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ ഉ​ന്ന​മ​ന​ത്തി​നു ഉ​പ​ക​രി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​ഠ​ന ക്ലാ​സു​ക​ളും ന​ഴ്സിം​ഗ് ജോ​ലി​യി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ൻ ഉ​പ​ക​രി​ക്കു​ന്ന വി​ദ​ഗ്ധ ഉ​പ​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ​ഠ​ന​ശി​ബി​ര​ത്തി​ൽ യു​കെ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ളാ​ണ് ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ന​ഴ്സ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റ​റു​മാ​യ സി​ന്ധു ഉ​ണ്ണി അ​റി​യി​ച്ചു.

ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലെ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ, പ്രൊ​ഫ​ഷ​ണ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ്, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​രി​ജ്ഞാ​നം, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ നേ​തൃ​ത്വ​വും ഉ​ന്ന​മ​ന​വും, ഇ​ന്‍റ​ർ​വ്യൂ സ്കി​ൽ​സ് മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള പ​ഠ​ന ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത് പ്ര​ഗ​ൽ​ഭ​രാ​യ വ്യ​ക്തി​ക​ളാ​യ മെ​ർ​ലി​ൻ എ​വ്ലീ, മി​നി​ജ ജോ​സ​ഫ്, ദീ​പ ഓ​സ്റ്റി​ൻ, ത​ന്പി ജോ​സ് എ​ന്നി​വ​രാ​ണ്.

മെ​ർ​ലി​ൻ എ​വ്ലീ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ നാ​ൽ​പ്പ​തു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ശേ​ഷം ഇ​പ്പോ​ൾ ന​ഴ്സിം​ഗ് പ്രാ​ക്ടീ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​റും ക്ലി​നി​ക്ക​ൽ ഇ​ൻ​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റി​ഗേ​റ്റ​റും ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ട്രെ​യ്ന​റു​മാ​ണ്.

ല​ണ്ട​ൻ കിം​ഗ്സ് ഹോ​സ്പി​റ്റ​ലി​ലെ തീ​യേ​റ്റ​ർ മേ​ട്ര​ണാ​യ മി​നി​ജ ജോ​സ​ഫ് ദേ​ശീ​യ ത​ല​ത്തി​ലും അ​ന്ത​ർ ദേ​ശീ​യ ത​ല​ത്തി​ലും ക്ലി​നി​ക്ക​ൽ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് ഉ​പ​ക​രി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്തി​ട്ടു​ള്ള​തും ഒ​രു പ്രാ​സം​ഗി​ക കൂ​ടി​യാ​ണ്.

ഈ​സ്റ്റ് ആ​ൻ​ഡ് നോ​ർ​ത്ത് ഹേ​ർ​ട്ഫോ​ർ​ഷെ​യ​ർ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ലി​ലെ മേ​ട്ര​നാ​യി ജോ​ലി​ചെ​യ്യു​ന്ന ദീ​പ ഓ​സ്റ്റി​ൻ എ​ൽ​ഡ​ർ​ലി കെ​യ​ർ, ഫ്രെ​യ​ൽ​റ്റി സ​ർ​വീ​സ്, ഡി​മെ​ൻ​ഷ്യ ആ​ൻ​ഡ് പാ​ർ​ക്കി​ൻ​സ​ണ്‍​സ് സ്പെ​ഷ്യ​ലി​റ്റി സ​ർ​വീ​സ് എ​ന്നീ മേ​ഖ​ല​യി​ൽ നി​ര​വ​ധി വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​ണ്.

യു​എ​ൻ​എ​ഫി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും മു​ൻ ലീ​ഗ​ൽ അ​ഡ്വൈ​സ​റു​മാ​യ ത​ന്പി ജോ​സ് യു​ക്മ​യു​ടെ നാ​ഷ​ണ​ൽ എ​ക്സി​ക്യ​ട്ടീ​വ് മെ​ന്പ​റും സാം​സ​കാ​രി​ക വേ​ദി​യു​ടെ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഇ​ദ്ദേ​ഹം നാ​ലു​ത​വ​ണ ലിം​ക​യു​ടെ ചെ​യ​ർ പേ​ഴ്സ​ണാ​യി​രു​ന്നു.

ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം:

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ : BCA Social Club, Green Furlong, Berinsfield, Oxfordshire, OX10 7NR

ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ് ലാ​ൻ​ഡ്സ് റീ​ജി​യ​ൻ :
Disabiltiy Direct, Bramble Close, David's Lane, Basford, Nottingham, NG6 0QG


ക​ണ്‍​വ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

സി​ന്ധു ഉ​ണ്ണി, നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ : 07979 123615
ജോ​ജി സെ​ബാ​സ്റ്റ്യ​ൻ, സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ കോ​ർ​ഡി​നേ​റ്റ​ർ : 07985276873
മ​നു സ​ഖ​റി​യാ , ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ് ലാ​ൻ​ഡ്സ് റീ​ജി​യ​ൻ : 07861424163

റി​പ്പോ​ർ​ട്ട്: വ​ർ​ഗീ​സ് ഡാ​നി​യേ​ൽ
മാ​ർ​പാ​പ്പ​യ്ക്കു ല​ഭി​ച്ച ലം​ബോ​ർ​ഗി​നി കാ​ർ ലേ​ലം ചെ​യ്യും
വ​ത്തി​ക്കാ​ൻ​സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് ലം​ബോ​ർ​ഗി​നി കാ​ർ സ​മ്മാ​ന​മാ​യി നൽകി. നി​ർ​മാ​ണ ക​ന്പ​നി ത​ന്നെ​യാ​ണ് സ്പെ​ഷ്യ​ൽ എ​ഡി​ഷ​ൻ ഹ​റി​കെ​യ്ൻ മോ​ഡ​ൽ പേ​പ്പ​ൽ തീ​മി​ൽ ഡി​സൈ​ൻ ചെ​യ്ത് മാ​ർ​പാ​പ്പ​യ്ക്കു സ​മ്മാ​നി​ച്ച​ത്. മാ​ർ​പാ​പ്പ കാ​ർ ആ​ശീ​ർ​വ​ദി​യ്ക്കു​ക​യും ചെ​യ്തു.

1,65,000 പൗ​ണ്ടാ​ണ് വെ​ള്ള നി​റ​മു​ള്ള ലം​ബോ​ർ​ഗി​നി കാ​റി​ന്‍റെ വി​ല. കാ​ർ സ്വീ​ക​രി​ച്ചെ​ങ്കി​ലും ഇ​തി​ൽ യാ​ത്ര ചെ​യ്യാ​ൻ പോ​ലും മാ​ർ​പാ​പ്പ ത​യാ​റാ​യി​ല്ല. താ​ൻ തു​ട​ർ​ന്നും പോ​പ്പ് മൊ​ബീ​ൽ ത​ന്നെ​യാ​വും ഉ​പ​യോ​ഗി​ക്കു​ക എ​ന്നും, ഈ ​കാ​ർ ലേ​ലം ചെ​യ്തു കി​ട്ടു​ന്ന തു​ക​യി​ൽ നി​ന്ന് ഇ​റാ​ക്കി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​പ്പാ​യു​ടെ ഇ​പ്പോ​ഴ​ത്തെ മൊ​ബീ​ൽ കാ​ർ ഫോ​ർ​ഡ് ക​ന്പ​നി​യു​ടെ നീ​ല നി​റ​മു​ള്ള ഫോ​ക്ക​സ് ടൈ​പ്പാ​ണ്.

സോ​ത്ത്ബീ​സ് വ​ഴി കാ​ർ ലേ​ലം ചെ​യ്ത്, ആ ​തു​ക ഇ​റാ​ക്കി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ക്രി​സ്ത്യാ​നി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. മാ​ർ​പാ​പ്പ ആ​ശീ​ർ​വ​ദി​ച്ച കാ​റി​ന് ന​ല്ല തു​ക ലേ​ല​ത്തി​ൽ കി​ട്ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

മാ​ർ​പാ​പ്പ​യാ​കും മു​ൻ​പ് അ​ർ​ജ​ന്‍റീ​ന​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്ത് പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വി​ല​യേ​റി​യ ആ​ഡം​ബ​ര കാ​റു​ക​ളും സ്മാ​ർ​ട്ട് ഫോ​ണു​ക​ളും മ​റ്റും വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തി​നെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​മു​ണ്ട്. 2014 ൽ ​ഹാ​ർ​ഡ്ലി ഡേ​വി​ഡ്സ​ണ്‍ ബൈ​ക്ക് ക​ന്പ​നി സ​മ്മാ​ന​മാ​യി ന​ൽ​കി​യ മോ​ട്ടോ​ർ സൈ​ക്ക​ളും പാ​പ്പാ ലേ​ല​ത്തി​ൽ വി​റ്റ് ചാ​രി​റ്റി​യ്ക്കാ​യി ന​ൽ​കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
വാ​യു മ​ലി​നീ​ക​ര​ണം: ജ​ർ​മ​നി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ
ബെ​ർ​ലി​ൻ: ന​ഗ​ര​ങ്ങ​ളി​ലെ വാ​യു മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ജ​ർ​മ​നി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​ര​ങ്ങു​ന്നു.

ഡി​സം​ബ​ർ ഏ​ഴി​ന് യൂ​റോ​പ്യ​ൻ കോ​ർ​ട്ട് ഓ​ഫ് ജ​സ്റ്റി​സി​നെ സ​മീ​പി​ക്കാ​നാ​ണ് യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ജ​ർ​മ​ൻ സ​ർ​ക്കാ​രി​നെ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു ക​ഴി​ഞ്ഞ​താ​യി ക​മ്മി​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു.

കോ​ട​തി​വി​ധി പ്ര​തി​കൂ​ല​മാ​യാ​ൽ ജ​ർ​മ​നി ക​ന​ത്ത പി​ഴ ഒ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കും. യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ന്‍റെ തീ​രു​മാ​ന​ത്തെ ജ​ർ​മ​ൻ സ്റ്റേ​റ്റാ​യ ബാ​ഡ​ൻ വു​ർ​ട്ടം​ബ​ർ​ഗി​ന്‍റെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ൻ​ഫ്രീ​ഡ് ഹെ​ർ​മാ​ൻ സ്വാ​ഗ​തം ചെ​യ്തു. ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2015 ജൂ​ണി​ലാ​ണ് നൈ​ട്രി​ക് ഓ​ക്സൈ​ഡ് സാ​ന്നി​ധ്യം പ​രി​ധി​യി​ൽ കൂ​ടു​ന്ന​തു സം​ബ​ന്ധി​ച്ച് യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ ജ​ർ​മ​നി​ക്ക് ആ​ദ്യ​മാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ബാ​ഡ​ൻ വു​ർ​ട്ടം​ബ​ർ​ഗി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ്റ്റു​ട്ട്ഗ​ർ​ട്ടാ​ണ് ഈ ​പ്ര​ശ്നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി നേ​രി​ടു​ന്ന ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ളി​ലൊ​ന്ന്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം: യു​എ​സ് വെ​ട്ടി​ക്കു​റ​ച്ച ഫ​ണ്ട് യൂ​റോ​പ്പ് നി​ക​ത്തും
ബോ​ണ്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു​ള്ള സം​ഭാ​വ​ന യു​എ​സ് വെ​ട്ടി​ക്കു​റ​ച്ച​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍. ഈ ​കു​റ​വ് യൂ​റോ​പ്പ് നി​ക​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ബോ​ണി​ൽ ന​ട​ക്കു​ന്ന ലോ​ക​പ​രി​സ്ഥി​തി ഉ​ച്ച​കോ​ടി​യി​ൽ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക്ക​ലി​നെ സാ​ക്ഷി നി​ർ​ത്തി​യാ​ണ് മാ​ക്രോ​ണി​ന്‍റെ പ്ര​ഖ്യാ​പ​നം.

ആ​ഗോ​ള കാ​ലാ​വ​സ്ഥാ സം​ഘ​ട​ന​യാ​യ ഐ​പി​സി​സി​ക്കു​ള്ള ഫ​ണ്ടി​ലാ​ണ് യു​എ​സ് കു​റ​വു വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ, യു​കെ ത​ങ്ങ​ളു​ടെ സം​ഭാ​വ​ന ഇ​ര​ട്ടി​യാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജ​ർ​മ​നി​യി​ലെ ബോ​ണി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ലാ​ണ് മാ​ക്രോ​ണ്‍ യൂ​റോ​പ്പി​ന്‍റെ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്‍റ​ർ ഗ​വ​ണ്‍​മെ​ന്‍റ​ൽ പാ​ന​ൽ ഓ​ണ്‍ ക്ലൈ​മ​റ്റ് ചേ​ഞ്ച് എ​ന്ന ഐ​പി​സി​സി സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​ന​ത്തി​നു വ​രെ അ​ർ​ഹ​മാ​യ സം​ഘ​ട​ന​യാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളാ​ണ് അ​വ​ർ ന​ട​ത്തി വ​രു​ന്ന​ത്. യു​എ​സ് ഫ​ണ്ട് കു​റ​ച്ച​ത് സം​ഘ​ട​ന​യു​ടെ നി​ല​നി​ൽ​പ്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്ന് ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു.

ജ​ർ​മ​നി​യു​ടെ മു​ൻ ത​ല​സ്ഥാ​ന​മാ​യ ബോ​ണി​ൽ ഈ ​മാ​സം അ​ഞ്ചി​ന് ആ​രാ​രം​ഭി​ച്ച ഉ​ച്ച​കോ​ടി (സി​ഒ​പി 23) നാ​ളെ അ​വ​സാ​നി​ക്കും. ഇ​ന്ത്യ​യു​ൾ​പ്പ​ടെ 156 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ര​ണ​നേ​താ​ക്ക​ൾ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് വി​യ​ന്ന​യി​ൽ സ്വീ​ക​ര​ണം
വി​യ​ന്ന: ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​യ​ന്ന​യി​ലെ​ത്തി​യ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഓ​സ്ട്രി​യ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​യ​ന്ന അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​ടി​ഞ്ഞാ​റേ​കാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. യു​റോ​പ്യ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് പ​ഞ്ഞി​ക്കാ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ളി കി​ഴ​ക്കേ​ക്ക​ര, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം അ​സി​സ്സ് പു​ള്ളോ​ർ​ശ​ങ്ങാ​ട​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഡ​ബ്ല്യു​എം​എ​ഫി​ന്‍റെ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​വം​ബ​ർ 17 വെ​ള്ളി​യാ​ഴ്ച ഓ​സ്ട്രി​യ​യി​ലെ ഡ​ബ്ല്യു​എം​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ദ​യാ​വ​ധ​ത്തി​നു പ്ര​ചാ​ര​മേ​റു​ന്നു
ജ​നീ​വ: അ​സി​സ്റ്റ​ഡ് സൂ​യി​സൈ​ഡ് പോ​ലു​ള്ള ദ​യാ​വ​ധ രീ​തി​ക​ൾ​ക്ക് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ പ്ര​ചാ​ര​മേ​റു​ന്ന​താ​യി ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്നു.

2015ൽ ​മാ​ത്രം 965 സ്വി​സ് പൗ​ര​ൻ​മാ​രാ​ണ് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി വൈ​ദ്യ​സ​ഹാ​യം തേ​ടി​യ​ത്. ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള മാ​ര​ക രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കു മാ​ത്ര​മാ​ണ് ചെ​യ്തു കൊ​ടു​ക്കു​ക.

2000ത്തി​ൽ 86 പേ​ർ മാ​ത്രം അ​സി​സ്റ്റ​ഡ് സൂ​യി​സൈ​ഡ് തെ​ര​ഞ്ഞെ​തു​ത്ത സ്ഥാ​ന​ത്താ​ണ് 15 വ​ർ​ഷ​ത്തി​നി​ടെ 742 പേ​രു​ടെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്, 539 പേ​ർ. പു​രു​ഷ​ൻ​മാ​രു​ടെ എ​ണ്ണം 426. അ​തേ​സ​മ​യം, സാ​ധാ​ര​ണ ആ​ത്മ​ഹ​ത്യ​ക​ളു​ടെ ക​ണ​ക്കി​ൽ 2015ൽ ​മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് പു​രു​ഷ​ൻ​മാ​രാ​ണ്, 729. സ്ത്രീ​ക​ൾ 279 മാ​ത്ര​വും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
പോ​ർ​ട്സ്മൌ​ത്ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ; അ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യു​മാ​യി ബി​ഷ​പ്പ് മാ​ർ സ്രാ​ന്പി​ക്ക​ലും
ല​ണ്ട​ൻ: പോ​ർ​ട്സ്മൌ​ത്ത്ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 16 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കും. ഇ​ന്ത്യ​യി​ലും, അ​മേ​രി​ക്ക​യി​ലും, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ക്രി​സ്തു സു​വി​ശേ​ഷ​ത്തി​ന്‍റെ സ്നേ​ഹ​സ​ന്ദേ​ശ​വും സൗ​ഖ്യ​വു​മാ​യി അ​നേ​കാ​യി​ര​ങ്ങ​ളെ ആ​ത്മ ന​വീ​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കെ​യ്റോ​സ് മി​നി​സ്ട്രി​യു​ടെ പ്ര​ശ​സ്ത വി​ടു​ത​ൽ ശു​ശ്രൂ​ഷ​ക​നും വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​രം ന​യി​ക്കു​ന്ന ത്രി​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഇ​മ്മ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ൻ ച​ർ​ച്ചി​ൽ ന​ട​ക്കും.

ക​ണ്‍​വ​ൻ​ഷ​ന് അ​നു​ഗ്ര​ഹ ആ​ശീ​ർ​വാ​ദ​മേ​കി​ക്കൊ​ണ്ട് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ വെ​ള്ളി​യാ​ഴ്ച പോ​ർ​ട്സ്മൗ​ത്തി​ൽ എ​ത്തി​ച്ചേ​രും. വെ​ള്ളി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ൽ ന​ട​ക്കു​ന്ന വി.​കു​ർ​ബാ​ന​യ്ക്ക് മാ​ർ സ്രാ​ന്പി​ക്ക​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​യ് ആ​ല​പ്പാ​ട്ടും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ടു 5 വ​രെ​യും, ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ​യു​മാ​ണ് ധ്യാ​നം ന​ട​ക്കു​ക. എ​റെ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ഈ ​ആ​ത്മീ​യ ശു​ശ്രൂ​ഷ​യി​ലേ​ക്ക് പോ​ർ​ട്സ്മൗ​ത്ത് സീ​റോ മ​ല​ബാ​ർ ചാ​പ്ല​യി​ൻ ഫാ.​രാ​ജേ​ഷ് എ​ബ്ര​ഹാ​മും ഇ​ട​വ​ക​സ​മൂ​ഹ​വും യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

> അ​ഡ്ര​സ്സ്: IMMACULATE CONCEPTION CHURCH.
BELLS LANE
STUBBINGTON
PO14 2PL

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് 0 7963 260390

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്
എ​യ​ർ​ബ​സ് ക​ന്പ​നി​യ്ക്ക് റെ​ക്കോ​ർ​ഡ് ക​രാ​ർ
ബെ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ വി​മാ​ന നി​ർ​മ്മാ​ണ ക​ന്പ​ന​യാ​യ എ​യ​ർ​ബ​സി​ന് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഓ​ർ​ഡ​ർ ല​ഭി​ച്ചി​രി​യ്ക്കു​ന്നു. യു​എ​സ് നി​ക്ഷേ​പ​ക​ൻ ഇ​ൻ​ഡി​ഗോ പാ​ർ​ട്നേ​ഴ്സ് ആ​ണ് 430 ഇ​ട​ത്ത​രം ശ്രേ​ണി​യി​ലു​ള്ള എ 320 ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​രാ​ർ ന​ൽ​കി​യി​രി​യ്ക്കു​ന്ന​ത്. 273 എ 320 ​നി​യോ ടൈ​പ്പും(​സ്റ്റാ​ൻ​ഡേ​ർ​ഡ് പ​തി​പ്പ്), 157 എ 321 ​നി​യോ ടൈ​പ്പു​മാ​ണ് ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​യ്ക്കു​ന്ന​ത്.

ദു​ബാ​യ് എ​യ​ർ ഷോ​യി​ൽ ബു​ധ​നാ​ഴ്ച ഒ​രു പ്രാ​ഥ​മി​ക ക​രാ​ർ ഒ​പ്പി​ട്ട​തോ​ടെ​യാ​ണ് ഇ​രു​ക​ന്പ​നി​ക​ളും പു​തി​യ ച​ങ്ങാ​ത്ത​ത്തി​ലാ​യ​യ​ത്. വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, 49.5 ബി​ല്ല്യ​ണ്‍ ഡോ​ള​ർ (42.2 ബി​ല്ല്യ​ണ്‍ യൂ​റോ) മൂ​ല്യ​മു​ള്ള വ്യ​വ​സാ​യ​ത്തി​നാ​ണ് ക​രാ​ർ ഉ​റ​പ്പി​ച്ച​ത്.

ഇ​ൻ​ഡി​ഗോ പാ​ർ​ട്ണേ​ഴ്സ് ലോ ​എ​ൻ​ഡ് എ​യ​ർ​ലൈ​ൻ​സ് ഫ്രോ​ണ്ടി​യ​ർ എ​യ​ർ​ലൈ​ൻ​സ് (യു​എ​സ്എ), ജെ​റ്റ്സ്മാ​ർ​ട്ട് (ചി​ലി), വൊ​ളാ​രി​സ് (മെ​ക്സി​ക്കോ), വി​ജി എ​യ​ർ (ഹം​ഗ​റി) എ​ന്നീ ക​ന്പ​നി​ക​ളാ​ണ് ജെ​റ്റ് വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക.

പേ​ര് ഒ​രു​പോ​ലെ​യാ​ണെ​ങ്കി​ലും ഇ​ൻ​ഡി​ഗോ പാ​ർ​ട്നേ​ഴ്സി​ന് ഇ​ൻ​ഡ്യ​യി​ലെ ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​ന്പ​നി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​താ​ണ്. 2015 ൽ ​ഇ​ൻ​ഡ്യ​യി​ലെ വി​മാ​ന​ക്ക​ന്പ​നി​ക​ൾ 27 മി​ല്യാ​ർ​ഡ് യൂ​റോ മു​ട​ക്കി 250 എ​യ​ർ​ബ​സ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തി​ൽ പ​കു​തി​പോ​ലും കൊ​ടു​ത്തി​ട്ടി​ല്ല. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ മു​ഖ​മു​ദ്ര​യാ​യ എ​യ​ർ​ബ​സി​ന്‍റെ ആ​സ്ഥാ​നം ഫ്രാ​ൻ​സി​ലെ ടു​ളൂ​സി​ലാ​ണ്. ജ​ർ​മ​നി, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, ബ്രി​ട്ട​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് എ​യ​ർ​ബ​സ് ക​ന്പ​നി​യു​ടെ അ​വ​കാ​ശി​ക​ൾ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
സ്മാ​ർ​ട്ട് ഫോ​ണ്‍ ആ​സ​ക്തി ആ​ത്മ​ഹ​ത്യ​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്നു
ഫ്രാ​ങ്ക്ഫ​ർ​ട്ട്: സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​പ​ണി കീ​ഴ​ട​ക്കി​യ​തോ​ടെ യു​വാ​ക്ക​ളു​ടേ​യും കൗ​മാ​ര പ്രാ​യ​ക്കാ​രു​ടെ​യും മ​ന​സും കീ​ഴ​ട​ക്കി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഫേ​സ്ബു​ക്കും വാ​ട്സ്ആ​പ്പും ഇ​ൻ​സ്റ്റ​ഗ്രാ​മു​മാ​യി യു​വാ​ക്ക​ളും കൗ​മാ​ര​കാ​രും വി​ര​ൽ​ത്തു​ന്പി​ൽ സോ​ഷ്യ​ൽ മീ​ഡി​യ നെ​റ്റ്വ​ർ​ക്കു​ക​ളി​ൽ ജീ​വി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ അ​ടി​മ​പ്പെ​ടു​ന്ന​വ​രി​ൽ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത അ​ധി​ക​മാ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പു​തി​യ പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

കൗ​മാ​ര പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളി​ൽ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ഗ​വേ​ഷ​ക​ർ പെ​ണ്‍​കു​ട്ടി​ക​ളി​ലാ​ണ് ഇ​ത് അ​ധി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ സാ​ൻ ഡി​യേ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാ​ണ് ഈ ​പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ജീ​ൻ ട്വെ​ൻ​ജ് എ​ന്ന ഗ​വേ​ഷ​ക​നാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

അ​ഞ്ചു​ല​ക്ഷ​ത്തോ​ളം കൗ​മാ​ര​പ്രാ​യ​ക്കാ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജേ​ണ​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​ക്ക​ൽ സ​യ​ൻ​സി​ൽ ഈ ​പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 2010നും 2015 ​നും ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ൽ 13നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യാ നി​ര​ക്ക് 65 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ടൈ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ടും ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചും ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും 58 ശ​ത​മാ​നം പേ​രി​ലും ശ​ക്ത​മാ​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ണെ​ന്നും ഈ ​റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു.

ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ്ക്രീ​നി​ന്‍റെ മു​ന്പി​ൽ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം വെ​ട്ടി​ക്കു​റ​ച്ച് വ്യാ​യാ​മം എ​ന്തെ​ങ്കി​ലും അ​ല്ലെ​ങ്കി​ൽ ശാ​രീ​രി​ക അ​ധ്വാ​നം ആ​വ​ശ്യ​മു​ള്ള ജോ​ലി​ക​ൾ, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ് എ​ന്നി​വ​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത് മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍
ഡ​ബ്ല്യൂ​എം​സി സോ​ഷ്യ​ൽ റെ​സ്പോ​ണ്സി​ബി​ലി​റ്റി അ​വാ​ർ​ഡ് ഫാ. ​ജോ​ർ​ജ് ത​ങ്ക​ച്ച​ന്
ഡ​ബ്ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ സോ​ഷ്യ​ൽ റെ​സ്പോ​ണ്സി​ബി​ലി​റ്റി അ​വാ​ർ​ഡി​നാ​യി മെ​റി​ൻ ജോ​ർ​ജ്ജ് ഫ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നും ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഫാ. ​ജോ​ർ​ജ് ത​ങ്ക​ച്ച​നെ തെ​ര​ഞ്ഞെ​ടു​ത്തു. അ​വാ​ർ​ഡ് ദാ​നം 2017 ഡി​സം​ബ​ർ 30 , ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​ഡ​ബ്ല്യു​എം​സി​യു​ടെ ക്രി​സ്തു​മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ടൊ​പ്പം ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

2010ൽ ​സ്ഥാ​പി​ത​മാ​യ മെ​റി​ൻ ജോ​ർ​ജ്ജ് ഫൗ​ണ്ടേ​ഷ​ന് കേ​ര​ള​ത്തി​ലും, ഇ​ന്ത്യ​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള അ​ശ​ര​ണ​നേ​യും രോ​ഗി​ക​ളെ​യും ഭ​വ​ന​ര​ഹി​ത​രെ​യും സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഫാ. ​ജോ​ർ​ജ് ത​ങ്ക​ച്ച​ൻ വി​കാ​രി​യാ​യു​ള്ള ഡ്രോ​ഹ​ഡ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ഇ​ട​വ​ക​യി​ലെ അം​ഗ​ങ്ങ​ളു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​ൽ സാ​ന്നി​ധ്യ​വും ഫാ. ​ജോ​ർ​ജ് ത​ങ്ക​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും അ​യ​ർ​ല​ണ്ടി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളോ​ടും അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യി ഡ​ബ്ല്യൂ​എം​സി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്
ജ​ർ​മ​നി​യി​ൽ പെ​ൻ​ഷ​ൻ വ​ർ​ധ​ന ജ​നു​വ​രി മു​ത​ൽ
ബെ​ർ​ലി​ൻ: 2018 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ജ​ർ​മ​നി​യി​ലെ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് അ​ധി​ക തു​ക ല​ഭി​യ്ക്കും. മൂ​ന്നു ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ ജ​ർ​മ​ൻ​കാ​ർ​ക്ക് 3.2 ശ​ത​മാ​ന​വും പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​ൻ​കാ​ർ​ക്ക് 3.1 ശ​ത​മാ​ന​വും വ​ർ​ധ​ന​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​യ്ക്കു​ള്ള അ​ട​വി​ന്‍റെ നി​ര​ക്കി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. 18.6 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 0.1 ശ​ത​മാ​നം കി​ഴി​വു വ​രു​ത്തി​യാ​ണ് നി​യ​മം 2018 ൽ ​പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ന്ന​ത്. 24 മി​ല്യ​ൻ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​ന​മു​ണ്ടാ​വും.

മെ​ർ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത​യാ​ഴ്ച അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന ജെ​മൈ​ക്ക മു​ന്ന​ണി മ​ന്ത്രി​സ​ഭ​യു​ടെ അ​നു​വാ​ദം ല​ഭി​ച്ചാ​ലു​ട​ൻ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​വും. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നാ​യി മു​ന്ന​ണി​ച​ർ​ച്ച​ക​ൾ അ​വ​സാ​ന​വ​ട്ട​ത്തി​ലാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ