സ്വി​റ്റ്സ​ർ​ല​ൻ​ഡ് ബെ​റ്റിം​ഗ് സൈ​റ്റു​ക​ൾ നി​രോ​ധി​ക്കും
Monday, June 11, 2018 10:47 PM IST
ജ​നീ​വ: വി​ദേ​ശ ബെ​റ്റിം​ഗ് വെ​ബ്സൈ​റ്റു​ക​ൾ നി​രോ​ധി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ ജ​ന​വി​ധി.

ഇ​ത്ത​രം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഓ​ണ്‍​ലൈ​ൻ സെ​ൻ​സ​ർ​ഷി​പ്പി​നു തു​ല്യ​മാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നെ​ങ്കി​ലും 72.9 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും നി​രോ​ധ​ന​ത്തി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

2019ൽ ​ഇ​തു സം​ബ​ന്ധി​ച്ച നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. യൂ​റോ​പ്പി​ലെ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ ഏ​റ്റ​വും ക​ർ​ക്ക​ശ​മാ​യ നി​യ​മ​മാ​യി​രി​ക്കും ഇ​ത്. സ്വി​സ് സ​ർ​ട്ടി​ഫൈ​ഡ് ക​സി​നോ​ക​ൾ​ക്കും ഗെ​യി​മിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​കി​ല്ല. ചൂ​താ​ട്ട​ത്തോ​ടു​ള്ള അ​ഡി​ക്ഷ​ൻ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ന്ന് സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ