സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Tuesday, June 12, 2018 9:12 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു നോ​ർ​ത്ത്വെ​സ്റ്റ് രാ​മ​യ്യ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് മാ​സം​തോ​റും ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് പീ​നി​യ സെ​ക്ക​ൻ​ഡ് സ്റ്റേ​ജി​ലെ ഗ​ണോ​ദ​യ ഇ​ൻ​റ​ർ​നാ​ഷ​ണ​ർ സ്കൂ​ളി​ൽ ന​ട​ന്നു. വൈ​ദ്യ​സ​ഹാ​യ​നി​ധി ചെ​യ​ർ​മാ​ൻ എം.​വി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ജം പ്ര​സി​ഡ​ൻ​റ് ടി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രു​ന്നൂ​റോ​ളം പേ​ർ ക്യാ​ന്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് രാ​മ​യ്യ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ ന​ല്കും. വൈ​സ് പ്ര​സി​ഡ​ൻ​റ് മാ​ത്തു​ക്കു​ട്ടി ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ സു​ഗ​ത​കു​മാ​ര​ൻ നാ​യ​ർ, ചി​ത്ത​ര​ഞ്ജ​ൻ, രാ​ജേ​ഷ്, ഹ​രി​കൃ​ഷ്ണ​ൻ, സ്മി​കേ​ഷ്, രാ​കേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, സേ​തു​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.