കേ​ര​ളാ പൂ​രം 2018: റോ​ഡ്ഷോ​യ്ക്ക് ല​ണ്ട​നി​ലും നോ​ട്ടിം​ഗ്ഹാ​മി​ലും ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം
Wednesday, June 13, 2018 10:13 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി​ക​ൾ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന "കേ​ര​ളാ പൂ​രം 2018'ലെ പ്ര​ധാ​ന ഇ​ന​മാ​യ മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള റോ​ഡ് ഷോ ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വി​ജ​യ​ക​ര​മാ​യി പ​ര്യ​ട​നം തു​ട​രു​ന്നു. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഓ​ക്സ്ഫോ​ർ​ഡ് പ​ട്ട​ണ​ത്തി​നു സ​മീ​പ​മു​ള്ള ഫാ​ർ​മൂ​ർ റി​സ​ർ​വോ​യ​റി​ലാ​ണ് ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

യു​കെ​യി​ലെ എ​ല്ലാ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ന്ന എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​യി​ട്ടാ​ണ് റോ​ഡ് ഷോ ​എ​ത്തു​ന്ന​ത്. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ് ജേ​താ​വാ​യ ശി​ല്പി അ​ജ​യ​ൻ വി. ​കാ​ട്ടു​ങ്ങ​ൽ രൂ​പ​ക​ല്പ​ന ചെ​യ്ത് നി​ർ​മ്മി​ച്ച ചു​ണ്ട​ൻ വ​ള്ള​ത്തി​ന്‍റെ രൂ​പ​ത്തി​ലു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യാ​ണി​ത്. ട്രോ​ഫി​യു​മാ​യി എ​ത്തി​ച്ചേ​രു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​യും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടേ​യും മ​റ്റ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക·ാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കു​ന്ന​ത്.

റോ​ഡ് ഷോ ​പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ണ്ട​ൻ ഈ​സ്റ്റ്ഹാ​മി​ലെ ത​ട്ടു​ക​ട റ​സ്റ്റോ​റ​ന്‍റി​ലെ​ത്തി​യ ഫ്ര​ണ്ട്സ് ഓ​ഫ് ല​ണ്ട​ൻ ചെ​യ​ർ​മാ​ൻ ടോ​ണി ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ്, ബോ​ട്ട് റേ​സ് ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി എ​ന്നി​വ​രാ​ണ് ട്രോ​ഫി​യു​മാ​യി എ​ത്തി​യ​ത്.

യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ നോ​ട്ടിം​ഗ്ഹാ​മി​ലെ എ​ൻ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഡ​ണ്‍​കി​ർ​ക് ഹാ​ളി​ൽ വ​ച്ച് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ്, ദേ​ശീ​യ ക​മ്മ​റ്റി അം​ഗം സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റോ​ഡ് ഷോ​പ​ര്യ​ട​ന​ത്തി​ന് എ​ൻ​എം​സി​എ നേ​തൃ​ത്വ​ത്തി​നൊ​പ്പം മി​ഡ്ലാ​ന്‍റ്സ് റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​യെ​ത്തി​യ​ത് ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കി. എ​ൻ.​എം.​സി.​എ ഇ​ത്ത​വ​ണ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ ടീ​മു​മാ​യി​ട്ടാ​ണ് വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്. എ​ൻ.​എം.​സി.​എ നേ​താ​ക്ക​ളാ​യ ലി​ജോ ജോ​ണ്‍, റോ​യ് ജോ​ർ​ജ്, അ​ഭി​ലാ​ഷ് തോ​മ​സ്, സാ​വി​യോ ജോ​സ്, രാ​ജേ​ഷ് മാ​ന്പ്ര, സ​നോ​ജ് മാ​ത്യു, ജോ​സ​ഫ് മു​ള്ള​ങ്കു​ഴി, അ​ശ്വി​ൻ ജോ​സ്, സ്മി​ത മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​ക്മ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഡി​ക്സ് ജോ​ർ​ജ്, സ​ന്തോ​ഷ് തോ​മ​സ്, പോ​ൾ ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.