വേൾഡ് മലയാളി ഫെഡറേഷന്‍റെ എണ്‍പത്തിയഞ്ചാമത് യൂണിറ്റ് സ്വിറ്റ്സർലൻഡിൽ തുടക്കമായി
Wednesday, June 13, 2018 10:39 PM IST
സൂറിച്ച്: ലോകത്തിലെ ഏറ്റവും സന്പന്നമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്സർലൻഡിൽ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിൻസ്. ഇതോടെ മലയാളികൾ ഏറ്റവും കൂടുതൽ നിവസിക്കുന്ന യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും സംഘടനയ്ക്ക് ഒൗദ്യോഗിക യൂണിറ്റുകളായി.

സൂറിച്ചിലെ എഗ്ഗിൽ ചേർന്ന യോഗത്തിലാണ് ഡബ്ല്യുഎംഎഫിന്‍റെ സ്വിസിലെ ദേശിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജോയി പെരുംന്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മെന്പർഷിപ്പ് വിതരണത്തിന്‍റെ ഒൗപചാരിക ഉദ്ഘാടന കർമ്മം പീറ്റർ കുഴിക്കൊന്പിലിന് നൽകി ബിനു വാളിപ്ലാക്കൽ നിർവഹിച്ചു.

ജോസ് പ്ലാത്തോട്ടത്തിൽ (പ്രസിഡന്‍റ്), വിനു കൃഷ്ണൻകുട്ടി (സെക്രട്ടറി), ജിൻസ് മാത്യു മച്ചുകാട്ട് (ട്രഷറർ), ടീനാ തോമസ്സ് (വൈസ് പ്രസിഡന്‍റ്), അനൂപ് ചിറയത്ത് (ജോ. സെക്രട്ടറി), തങ്കച്ചൻ ചെറിയമുല്ല (കോഓർഡിനേറ്റർ) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ബിനു വാളിപ്ലാക്കൽ (പിആർഒ), ബിന്ദു പുത്തൂർ സൈമണ്‍ (വനിതാ ഫോറം കോഓർഡിനേറ്റർ), അശ്വിൻ ഗോപകുമാർ (യൂത്ത് ഫോറം കോഓർഡിനേറ്റർ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോയ് പെരുംപള്ളിൽ, ഡോ. വിജയ് വിശ്വം, പീറ്റർ കുഴികൊന്പിൽ, മാത്യു ജോസഫ്, ജോഷി നടയിൽ, ഫ്രാൻസിസ് പഴയാറ്റിൽ എന്നിവരും നിയമിതരായി.

ലോകമലയാളി സമൂഹത്തെയാകെ ഒരേചരടിൽ കോർത്തിണക്കാനും മലയാളികൾക്കിടയിൽ സുശക്തമായൊരു ശൃംഖലയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി പ്രവാസത്തിന്‍റെ സാധ്യതകൾ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും, കേരളത്തിന്‍റെ സാമൂഹികവും സാംസ്കാരികവുമായ സാന്നിധ്യം ലോകവ്യാപകമായി അറിയിക്കുക എന്നിങ്ങനെ വിവിധങ്ങളായ ലക്ഷ്യങ്ങൾ മുൻ നിറുത്തിയാണ് 17 മാസങ്ങൾക്ക് മുൻപ് വേൾഡ് മലയാളി ഫെഡറേഷൻ വിയന്ന ആസ്ഥാനമായി രൂപം കൊണ്ടത്. സ്വിസ് പ്രോവിന്സിന്‍റെ ഉദയത്തോടെ സംഘടനയ്ക്ക് ലോകത്തിൽ 85 യുണിറ്റുകളായി.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ