ബോ​ണി​ൽ മ​ല​ങ്ക​ര സ​മൂ​ഹ​ത്തി​ന്‍റെ സെ​മി​നാ​റും അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റി​ന് സ്വീ​ക​ര​ണ​വും
Thursday, June 14, 2018 10:57 PM IST
ബോ​ണ്‍: ജ​ർ​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം വ​ർ​ഷം തോ​റും ന​ട​ത്തി​വ​രാ​റു​ള്ള വാ​രാ​ന്ത്യ സെ​മി​നാ​ർ ജൂ​ണ്‍ 29 വെ​ള്ളി​യാ​ഴ്ച മു​ത​ൽ ജൂ​ലൈ ഒ​ന്ന് ഞാ​യ​റാ​ഴ്ച വ​രെ ബോ​ണി​ലെ ഹൗ​സ് വീ​ന​സ്ബ​ർ​ഗി​ൽ (Hagerweg 28 - 30, 53127 Bonn) ​ന​ട​ക്കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ പു​തി​യ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യോ​ഡോ​ഷ്യ​സ് തി​രു​മേ​നി സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും.

ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് ജൂ​ലൈ ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സ്വീ​ക​ര​ണ​വും ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ ര​ണ്ടി​നു തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രി​യ്ക്കും.

സ​മൂ​ഹ​ബ​ലി​യും സ്വീ​ക​ര​ണ​വും ബോ​ണ്‍ വീ​ന​സ്ബ​ർ​ഗി​ലെ ഹൈ​ലി​ഗ് ഗൈ​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ(Heilig Geist Kirche, Kiefernweg 22, 53127 Bonn) ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജ​ർ​മ​നി​യി​ലെ ബി​ഷ​പ്പ് കോ​ണ്‍​ഫ​റ​ൻ​സ് പ്ര​തി​നി​ധി​യും, വി​വി​ധ രൂ​പ​ത​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക​ളി​ലേ​യ്ക്ക് ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മ​ല​ങ്ക​ര സ​ഭാ​സ​മൂ​ഹം അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്:
ഫാ.​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ൽ 0176 80383083,
ഗ്രേ​സി വ​ർ​ഗീ​സ് 0228 636624, വ​ർ​ഗീ​സ് ക​ർ​ണാ​ശേ​രി​ൽ 0223345668.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ