ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ലിന്‍റെ പിതാവ് നിര്യാതനായി
Friday, June 15, 2018 12:05 AM IST
കോട്ടയം: ദീപിക പ്രവാസി റിപ്പോർട്ടർ ഷൈമോന്‍ തോട്ടുങ്കലിന്‍റെ പിതാവ് ഉ​ല​ഹ​ന്നാ​ൻ എ​ബ്ര​ഹാം (പാ​പ്പ​ച്ച​ൻ-69) നി​ര്യാ​ത​നാ​യി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പാറമ്പുഴ ബത്‍ലഹേം പള്ളിയിൽ. ഏറെനാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. തെള്ളകം കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാ​ര്യ: മേ​രി​ക്കു​ട്ടി ചെ​റു​വാ​ണ്ടൂ​ർ ക​ല്ല​ന്പ​ള്ളി കു​ടും​ബാം​ഗം. ഷൈ​മോ​ന്‍റെ സഹോദരൻ : സ​നീ​ഷ് (കൊ​ച്ചി​ൻ റി​ഫൈ​ന​റി). മരുമക്കൾ സിമി ഷൈമോന്‍ (കൈനടി, വെറുവിച്ചേരില്‍
), സോണിയ സനീഷ് (പാറമ്പുഴ, കല്ലപ്പള്ളിയില്‍) . പ്രവാസി കേരളാ കോണ്‍ഗ്രസ്എം (യുകെ) പ്രസിഡന്റും യുകെ വാര്‍ത്ത ഓണ്‍ലൈന്‍ ചീഫ് എഡിറ്ററുമാണ് ഷൈമോൻ.