ഡോ: ​തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​വും വി.​കു​ർ​ബാ​ന​യും
Friday, June 15, 2018 7:42 PM IST
അ​ബ​ർ​ഡീ​ൻ: അ​ബ​ർ​ഡീ​ൻ സെ​ൻ​റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഡോ: ​തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​വും വി.​കു​ർ​ബാ​ന​യും ജൂ​ണ്‍ 17 ഞാ​യാ​റാ​ഴ്ച അ​ബ​ർ​ഡീ​ന് മാ​സ്ട്രി​ക്ക് ്രെ​ഡെ​വി​ലു​ള്ള സെ​ന്‍റ്് ക്ലെ​മെ​ന്‍റ്്സ് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ (St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF) ന​ട​ക്ക​പ്പെ​ടും. മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ സീ​നി​യ​ർ മെ​ത്ര​പ്പോ​ലീ​ത്താ​യും കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ അ​ഭി. ഡോ: ​തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് തി​രു​മേ​നി വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്നു.

ജൂ​ണ്‍ 16 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.15ന് ​അ​ബ​ർ​ഡീ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന
അ​ഭി. ഡോ: ​തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് തി​രു​മേ​നി​യെ ഇ​ട​വ​ക ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക അ​ഗ​ങ്ങ​ൾ ചേ​ർ​ന്നു സ്വി​ക​രി​ക്കു​ന്ന​തും വൈ​കു​ന്നേ​രം 7ന് ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും, വ​ച​ന പ്ര​ഘോ​ഷ​ണ​വും , തു​ട​ർ​ന്ന്് ഡോ: ​തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ 70 ജ·​ദി​നം (സ​പ്ത​തി) പ്ര​മാ​ണി​ച്ചു 70 പേ​ർ​ക്കു മ​ധു​രം ന​ൽ​കി ആ​ഘോ​ഷി​ക്കു​ന്ന​താ​യി​രി​ക്കും.

2018 ജൂ​ണ്‍ 17 ഞാ​യാ​റാ​ഴ്ച രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്നു ഡോ: ​തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യാ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യും, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം, ആ​ശി​ർ​വാ​ദം, കൈ​മു​ത്ത് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വി​ശ്വാ​സ​ത്തോ​ടും, പ്രാ​ർ​ത്ഥ​ന​യോ​ടും​കൂ​ടി നേ​ർ​ച്ച​കാ​ഴ്ച്ച​ക​ളു​മാ​യി വ​ന്നു സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹീ​ത​രാ​കു​വാ​ൻ ഏ​വ​രെ​യും ക​ർ​ത്തൃ​നാ​മ​ത്തി​ൽ ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

പ​ള്ളി​യു​ടെ വി​ലാ​സം. St .Clements  Episcopal  Church , Mastrick Drive ,
AB 16  6 UF , Aberdeen , Scotland , UK .

കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

വി​കാ​രി റ​വ ഫാ: ​എ​ബി​ൻ മാ​ർ​ക്കോ​സ് 07736547476
സെ​ക്ര​ട്ട​റി രാ​ജു വേ​ലം​കാ​ല 07789411249, 01224 680500
ട്ര​ഷ​റാ​ർ ജോ​ണ്‍ വ​ർ​ഗീ​സ് 07737783234, 01224 467104

റി​പ്പോ​ർ​ട്ട്: രാ​ജു വേ​ലം​കാ​ല