ഷെ​ഫീ​ൽ​ഡി​ലും മാ​ഞ്ച​സ്റ്റ​റി​ലും കേ​ര​ളാ പൂ​രം റോ​ഡ് ഷോ​യ്ക്ക് വർണാഭമായ സീ​ക​ര​ണം
Friday, June 15, 2018 9:05 PM IST
ല​ണ്ട​ൻ: ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന "​കേ​ര​ളാ പൂ​രം 2018'​ലെ പ്ര​ധാ​ന ഇ​ന​മാ​യ മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള റോ​ഡ് ഷോ ​ബ്രി​ട്ട​ണി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി പ​ര്യ​ട​നം തു​ട​രു​ന്നു. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഓ​ക്സ്ഫോ​ർ​ഡ് പ​ട്ട​ണ​ത്തി​നു സ​മീ​പ​മു​ള്ള ഫാ​ർ​മൂ​ർ ത​ടാ​ക​ത്തി​ൽ ന​ട​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​രം വ​ൻ ആ​വേ​ശ​മാ​ണ് യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ന്ന എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​യി റോ​ഡ് ഷോ ​ക്യാ​പ്റ്റ​ൻ ടി​റ്റോ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ര്യ​ട​നം ന​ട​ക്കു​ന്ന​ത്. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ് ജേ​താ​വാ​യ ശി​ല്പി അ​ജ​യ​ൻ വി. ​കാ​ട്ടു​ങ്ങ​ൽ രൂ​പ​ക​ല്പ​ന ചെ​യ്ത് നി​ർ​മ്മി​ച്ച ചു​ണ്ട​ൻ വ​ള്ള​ത്തി​ന്‍റെ രൂ​പ​ത്തി​ലു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് ജേ​താ​ക്ക​ൾ​ക്ക് ന​ൽ​ക​പ്പെ​ടു​ന്ന​ത്. ട്രോ​ഫി​യു​മാ​യി റോ​ഡ് ഷോ ​എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടേ​യും മ​റ്റ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്കന്മാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ബ്രി​ട്ട​ണി​ലെ ഏ​റ്റ​വും പ്ര​മു​ഖ​മാ​യ ര​ണ്ട് മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ട്ട് ക്ല​ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഷെ​ഫീ​ൽ​ഡി​ലും മാ​ഞ്ച​സ്റ്റ​റി​ലും സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്ന​ത്.

ഷെ​ഫീ​ൽ​ഡ് സെ​ന്‍റ് പാ​ട്രി​ക് സ്കൂ​ൾ ഹാ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ് ക്യാ​പ്റ്റ​ൻ രാ​ജു ചാ​ക്കോ​യും വൈ​സ് ക്യാ​പ്റ്റ​ൻ മാ​ണി തോ​മ​സും ചേ​ർ​ന്ന് റോ​ഡ് ഷോ ​ക്യാ​പ്റ്റ​ൻ ടി​റ്റോ തോ​മ​സി​നെ ഹാ​ര​മ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ യു​ക്മ യോ​ർ​ക്ക്ഷെ​യ​ർ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ സോ​ള​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്കെ​സി​എ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ദാ​നി​യേ​ൽ, സെ​ക്ര​ട്ട​റി ജി​മ്മി ജോ​സ​ഫ്, ട്ര​ഷ​റ​ർ റോ​ജ​ൻ ജെ​യിം​സ്, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ് ജോ​ർ​ജ്, ബി​ജോ​യ് ആ​ൻ​ഡ്രു​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബോ​ട്ട് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ജു പോ​ൾ, ഷി​ബു ജോ​ർ​ജ്ജ്, ബി​ബി​ൻ, ബി​ജു മാ​ത്യൂ, അ​ൻ​സി​ൽ രാ​ജ​ൻ, സ​ജി​ൻ ര​വീ​ന്ദ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ള്ളം​ക​ളി​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം ന​ട​ന്നു വ​രു​ന്ന റോ​ഡ്ഷോ​യ്ക്ക് മാ​ഞ്ച​സ്റ്റ​റി​ൽ വ​ന്പി​ച്ച സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (എം​എം​സി​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​ച്ചി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി​ക്ക് എം​എം​സി​എ ബോ​ട്ട് ക്ല​ബ്ബ് ന്ധ​എ​ട​ത്വ ന്ധ ​ടീ​മി​ന്‍റെ നാ​യ​ക​ൻ സ​നി​ൽ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടീ​മം​ഗ​ങ്ങ​ളും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. യു​ക്മ ദേ​ശീ​യ ട്ര​ഷ​റ​ർ അ​ല​ക്സ് വ​ർ​ഗ​സ് വ​ള്ളം​ക​ളി​യെ​പ്പ​റ്റി വി​ശ​ദ​മാ​ക്കി ക്യാ​പ്റ്റ​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​ബി മാ​ത്യു, ജ​നീ​ഷ് കു​രു​വി​ള, സാ​ബു ചാ​ക്കോ, ഹ​രി​കു​മാ​ർ പി.​കെ, ജോ​ബി തോ​മ​സ്, ആ​ഷ​ൻ പോ​ൾ, ജ​യ്സ​ൻ ജോ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ബി മാ​ത്യു, ബി​നോ ജോ​സ്, ജോ​ണി ചാ​ക്കോ, ബേ​ബി സ്റ്റീ​ഫ​ൻ, തോ​മ​സ് ജോ​സ​ഫ്, സോ​ബി ജോ​ണ്‍, ജ​യ്മോ​ൻ, ബി​ജു ജോ​ർ​ജ്, വ​ർ​ഗീ​സ് കോ​ശി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.