ഓക്സ്ഫോർഡ് (ലണ്ടൻ): മലയാളികളുടെ വള്ളംകളി ചരിത്രത്തിൽ ഏറ്റവുമധികം മത്സരങ്ങൾ അരങ്ങേറുന്നതിന് ജൂണ്‍ 30 ന് ഓക്സ്ഫോർഡിലെ ഫാർമൂർ തടാകം സാക്ഷ്യം വഹിക്കും.
“യുക്മ കേരളാ പൂരം 2018” നോട് അനുബന്ധിച്ചു നടക്കുന്ന വള്ളംകളി മത്സത്തിൽ 32 ടീമുകൾ മൂന്ന് റൗണ്ടുകളിലായി ഏറ്റുമുട്ടുന്നതോടെ 24 മത്സരങ്ങൾക്കാണ് വേദിയൊരുങ്ങുന്നത്. ഇതിനു പുറമെ വനിതകൾക്കായി ഒരു പ്രദർശന മത്സരവും ഉണ്ടാകും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് മത്സരങ്ങൾ. രാവിലെ 8 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
ബോട്ട് ക്ലബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ ചുണ്ടൻ വള്ളംകളി പാരന്പര്യം ഉയർത്തിപ്പിടിച്ച് 32 കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടിൽ ആകെയുള്ള 32 ടീമുകളിൽ നാല് ടീമുകൾ വീതം എട്ട് ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങൾ വരുന്ന ടീമുകൾ സെമിഫൈനൽ (അവസാന 16 ടീമുകൾ) മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. ഹീറ്റ്സിലെ മൂന്ന്, നാല് സ്ഥാനക്കാർ 17 മുതൽ 32 വരെയുള്ള സ്ഥാനങ്ങൾ നിർണയിക്കുന്നതിനുള്ള പ്ലേ ഓഫ് മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. തുടർന്ന് ആദ്യം പ്ലേ ഓഫ് മത്സരങ്ങളും തുടർന്ന് സെമി ഫൈനൽ മത്സരങ്ങളും നടത്തപ്പെടും. സെമി ഫൈനലിന്റെ ഓരോ മത്സരത്തിലും ഒന്നാം സ്ഥാനത്ത് എത്തുന്നവർ ഗ്രാൻഡ് ഫൈനലിലേയ്ക്കും രണ്ട് മൂന്ന്, നാല് സ്ഥാനങ്ങളിൽ എത്തുന്നവർ ലൂസേഴ്സ് ഫൈനൽ, ഫസ്റ്റ് ലൂസേഴ്സ് ഫൈനൽ, സെക്കന്റ് ലൂസേഴ്സ് ഫൈനൽ എന്നീ സ്ഥാനങ്ങളിലേയ്ക്കും പ്രവേശിക്കും. പ്ലേ ഓഫ് മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകളും അവസാന റൗണ്ടിലേയ്ക്ക് പ്രവേശിക്കുന്നതും ഈ ക്രമത്തിലായിരിക്കും. തുടർന്നു എട്ട് ഫൈനൽ മത്സരങ്ങൾ നടത്തപ്പെടും. ഗ്രാൻഡ്് ഫൈനൽ ഏറ്റവുമൊടുവിലായിരിക്കും നടത്തപ്പെടുക.
പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റുമുട്ടുന്ന ടീമുകൾ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ജൂണ്‍ 3ന് ഫാർമൂർ തടാകക്കരയിൽ സംഘടിപ്പിച്ച ടീം ക്യാപ്റ്റ·ാരുടെയും സംഘാടകസമിതിയുടെയും യോഗത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. എട്ട് ഹീറ്റ്സുകളിലായി നടക്കുന്ന പ്രാഥമിക മത്സരങ്ങളിൽ കഴിഞ്ഞ വർഷം ആദ്യ 8 സ്ഥാനങ്ങളിലെത്തിയ ടീമുകൾക്ക് നറുക്കെടുപ്പിലൂടെ വ്യത്യസ്തമായ എട്ട് ഹീറ്റ്സുകളിലേയ്ക്ക് പ്രവേശനം നൽകി. തുടർന്ന് മറ്റ് 24 ടീമുകളേയും നറുക്കെടുപ്പിലൂടെ ഏതെല്ലാം ഹീറ്റ്സുകളിലാണ് മത്സരിക്കുന്നതെന്ന് തീരുമാനിക്കുകയായിരുന്നു.
യോഗം ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ ടൂറിസം പ്രമോഷൻ ക്ലബ് വൈസ് ചെയർമാൻ ടിറ്റോ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് സ്വാഗതവും സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ് വർഗീസ് ചെറിയാൻ നന്ദിയും പറഞ്ഞു. ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ മത്സരക്രമങ്ങളും നിയമങ്ങളും വിശദമാക്കി. ടീം രജിസ്ട്രേഷൻ & മാനേജ്മെന്റ് ചുമതലയുള്ള ജയകുമാർ നായർ, ജേക്കബ് കോയിപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് മത്സരക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വർഷത്തെ വിജയികളായ കാരിച്ചാൽ (വൂസ്റ്റർ തെമ്മാടീസ്) ക്യാപ്റ്റൻ നോബി ജോസ് ആദ്യ നറുക്കെടുത്തു. യുക്മ ദേശീയ നേതാക്കളായ അഡ്വ. ഫ്രാൻസിസ് മാത്യു, സുരേഷ്കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓരോ ഹീറ്റ്സുകളിലും പങ്കെടുക്കുന്ന ടീമുകൾ, ബോട്ട് ക്ലബ്, ക്യാപ്റ്റ·ാർ എന്നിവ ചുവടെ
ഹീറ്റ്സ് 1
1. രാമങ്കരി (കവൻട്രി ബോട്ട് ക്ലബ്, ജോമോൻ ജേക്കബ്)
2. വൈക്കം (വയലന്റ് സ്റ്റോംസ് ബോട്ട് ക്ലബ്, കെറ്ററിങ്, ബിജു നാലാപ്പാട്ട്)
3. മന്പുഴക്കരി (ഫീനിക്സ് ബോട്ട്ക്ലബ്, നോർത്താംപ്ടണ്‍, റോസ്ബിൻ രാജൻ)
4. എടത്വ (എം.എം.സി.എ ബോട്ട് ക്ലബ്, മാഞ്ചസ്റ്റർ, സനൽ ജോണ്‍)
ഹീറ്റ്സ് 2
1. കാരിച്ചാൽ (തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റർ, നോബി കെ ജോസ്)
2. കാവാലം (ബാസിൽഡണ് ബോട്ട് ക്ലബ്, എസക്സ്, ജോസ് കാറ്റാടി)
3. കൈനടി (ഐൽസ്ബറി ബോട്ട് ക്ലബ്, സോജൻ ജോണ്‍)
4. ആർപ്പൂക്കര (ഫ്രണ്ട്സ് യുണൈറ്റഡ് ബോട്ട് ക്ലബ്, ആഷ്ഫോർഡ്, സോജൻ ജോസഫ്)
ഹീറ്റ്സ് 3
1. വള്ളംകുളങ്ങര (ടൈഗേഴ്സ് ബോട്ട് ക്ലബ്, സൗത്ത് വെസ്റ്റ്, പത്മരാജ് എം.പി)
2. ആയാപറന്പ് (എച്ച്.എം.എ ബോട്ട് ക്ലബ്, ഹേവാർഡ്സ് ഹീത്ത്, ഷാജി തോമസ്)
3. വെളിയനാട് (സെന്റ് മേരീസ് ബോട്ട് ക്ലബ്, റഗ്ബി, ബിജു മാത്യു)
4. കുമരകം (ഇടുക്കി ജില്ലാ സംഗമം ബോട്ട് ക്ലബ്, ബാബു തോമസ്)
ഹീറ്റ്സ് 4
1. കുമരങ്കരി (ഇപ്സ്വിച്ച് ബോട്ട് ക്ലബ്, ഷിബി വിറ്റ്സ്)
2. ചെറുതന (മിസ്മ ബോട്ട് ക്ലബ് ബർജസ് ഹിൽ, കോര വർക്ഷീസ്)
3. പുളിങ്കുന്ന് (എസ്.എം.എ? ബോട്ട് ക്ലബ് സാൽഫോർഡ്, മാത്യു ചാക്കോ)
4. തകഴി (ബി.സി.എംസി ബോട്ട് ക്ലബ്, ബർമ്മിങ്ഹാം, സിറോഷ് ഫ്രാൻസിസ്)
ഹീറ്റ്സ് 5
1. ആലപ്പാട് (സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, മനേഷ് മോഹനൻ)
2. കിടങ്ങറ (എൻ.എം.സി.എ ബോട്ട് ക്ലബ്, നോട്ടിങ്ഹാം, സാവിയോ ജോസ്)
3. കായിപ്രം, (സെവൻസ്റ്റാർസ് ബോട്ട് ക്ലബ്, കവൻട്രി, ബാബു കളപ്പുരയ്ക്കൽ)
4. ചന്പക്കുളം (ആബർ ബോട്ട് ക്ലബ്, അബർസ്വിത്, വെയിൽസ്, പീറ്റർ താണോലിൽ)
ഹീറ്റ്സ് 6
1. നടുഭാഗം (യുണൈറ്റഡ് ബോട്ട് ക്ലബ്, ഷെഫീൽഡ്, രാജു ചാക്കോ)
2. അന്പലപ്പുഴ (തോമാർ ആറ·ുള ബോട്ട് ക്ലബ്, ബ്രിസ്റ്റോൾ, ജഗദീഷ് നായർ)
3. ആനാരി (വാൽമ ബോട്ട് ക്ലബ്, വാർവിക്, ലൂയീസ് മേച്ചേരി)
4. പായിപ്പാട് (സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെൽസ്, കെന്റ്, ജോഷി സിറിയക്)
ഹീറ്റ്സ് 7
1. തായങ്കരി (ജവഹർ ബോട്ട്ക്ലബ് ലിവർപൂൾ, തോമസുകുട്ടി ഫ്രാൻസിസ്)
2. കൊടുപ്പുന്ന (ടൈഗേഴ്സ് ബോട്ട് ക്ലബ്, ലെസ്റ്റർ, ടോജോ പെട്ടയ്ക്കാട്ട്)
3. കരുവാറ്റ ( ഹണ്ടിങ്ടണ്‍ ബോട്ട് ക്ലബ്, ലീഡോ ജോർജ്)
4. പുന്നമട (നൈനീറ്റണ്‍ ബോയ്സ്, സജീവ് സെബാസ്റ്റ്യൻ)
ഹീറ്റ്സ് 8
1. കൈനകരി (ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റർ, ജിസ്സോ എബ്രാഹം)
2. വേന്പനാട് (അമ്മ ബോട്ട് ക്ലബ്, മാൻസ്ഫീൽഡ് ലിനു വർക്ഷീസ്)
3. നെടുമുടി (കെറ്ററിങ് ബോട്ട് ക്ലബ്, സിബു ജോസഫ്)
4. പുതുക്കരി (ഡ്ബ്യു.എം?എ ബോട്ട് ക്ലബ്, സ്വിൻഡണ്‍, സോണി പുതുക്കരി)
വിവരങ്ങൾക്ക്: മാമ്മൻ ഫിലിപ്പ് 07885467034, റോജിമോൻ വർഗീസ് 07883068181.
വേദിയുടെ വിലാസം: ഫാർമൂർ റിസർവോയർ, കുമ്നോർ റോഡ്, ഒക്സ്ഫോർഡ്, OX2 9NS.