ഡിജിറ്റലൈസേഷനിൽ സ്വീഡൻകാർ മുന്നിൽ
Saturday, June 16, 2018 9:26 PM IST
സ്റ്റോക്ക്ഹോം: ഡിജിറ്റലൈസേഷൻ രംഗത്ത് ലോകത്തു മറ്റേതു ജനതയെക്കാളും മുന്നിൽ സ്വീഡൻകാരാണെന്ന് ഒഇസിഡി റിപ്പോർട്ട്. എന്നാൽ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നടത്തുന്പോൾ രാജ്യത്തിനു നിരവധി വെല്ലുവിളികൾ നേരിടാനുള്ളതായും റിപ്പോർട്ട് തുടർന്നു പറയുന്നു.

ഇന്‍റർനെറ്റ് ഉപയോഗത്തിൽ സ്വീഡൻകാർ വളരെ മുന്നിലുമാണ്. നിലവിൽ സ്വീഡനിലെ മിക്ക വീടുകളിലും കന്പനികളും 3ജി, 4ജി നെറ്റ് വർക്കുണ്ട്.

2020 ആകുന്നതോടെ 90 ശതമാനം വീടുകളിലും 100 എംബിപിഎസ് വേഗത്തിലുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാകും. ആയിരത്തോളം വീടുകളിൽ മാത്രമായിരിക്കും ഇത് എത്തിക്കാൻ സാധിക്കാതിരിക്കുക.

ഒഇസിഡി രാജ്യങ്ങളിൽ ദക്ഷിണ കൊറിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൊബൈൽ ഡേറ്റ ഉപയോഗിക്കുന്നതും സ്വീഡൻകാരാണ്. വീട്ടിലെ ലൈറ്റുകൾ, കാറുകൾ, അടുക്കള ഉപകരണങ്ങൾ എന്നിങ്ങനെ ഫോണുമായി കണക്റ്റ് ചെയ്യാവുന്ന സ്മാർട്ട് ഉപകരണങ്ങളുടെ ഉപയോഗത്തിലും സ്വീഡൻകാർ തന്നെയാണ് മുന്നിൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ