പഠന വീസ; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഇ​ള​വി​ല്ല
Saturday, June 16, 2018 9:30 PM IST
ല​ണ്ട​ൻ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നു ഇ​ന്ത്യ​യെ ഒ​ഴി​വാ​ക്കി. വെ​ള്ളി​യാ​ഴ്ച ബ്രി​ട്ടീഷ് പാ​ർ​ല​മെ​ന്‍റി​ന്‍റെ മേ​ശ​പ്പു​റ​ത്തു​വ​ച്ച പു​തു​ക്കി​യ കു​ടി​യേ​റ്റ ന​യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി​കൊണ്ടുള്ള പ്ര​ഖ്യാ​പ​ന​മു​ള്ള​ത്.

ബ്രി​ട്ടീ​ഷ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പ​ഠി​ക്കു​ന്ന​തി​നാ​യി ട​യ​ർ 4 വീ​സ വി​ഭാ​ഗ​ത്തി​ൽ 25 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. "ലോ റി​സ്ക്’ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ബ്രി​ട്ട​ൻ ഇ​ള​വ് ന​ൽ​കു​ന്ന​തെ​ന്ന് യു​കെ ഹോം ​ഓ​ഫീ​സ് അ​റി​യി​ച്ചു.

യു​എ​സ്, കാ​ന​ഡ, ന്യൂ​സി​ല​ൻ​ഡ്, ചൈ​ന, ബ​ഹ​റി​ൻ, സെ​ർ​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ്രി​ട്ടീ​ഷ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ, സാ​ന്പ​ത്തി​ക, ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ശോ​ധ​ന​ക​ൾക്ക് ഇ​ള​വു ല​ഭി​ക്കും. ജൂ​ലൈ ആ​റു മു​ത​ൽ പു​തു​ക്കി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

രാ​ജ്യ​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ്രി​ട്ടീ​ഷ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ടി​യേ​റ്റ ന​യ​ങ്ങ​ളി​ൽ രാ​ജ്യം ഇ​ള​വ് വ​രു​ത്തു​ന്ന​ത്. ബ്രി​ട്ട​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട വ്യാപാര പങ്കാളിത്തരാജ്യമായ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.