പ്രോസി എക്സോട്ടിക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം
Thursday, June 21, 2018 12:12 AM IST
വിയന്ന: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിഭിന്ന സംസ്കാരങ്ങളിൽ ജീവിക്കുന്നവരുടെ സംഗമ വേദിയായ പ്രോസി എക്സോട്ടിക് ഫെസ്റ്റിവലിന് വർണ്ണോജ്ജ്വല സമാപനം. രണ്ടു ദിവസം നീണ്ടു നിന്ന മേള ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ സ്ഥാനപതി ലൂർദസ് വിക്റ്റോറിയ കുർസെ ഒൗപചാരികമായി ഉത്ഘാടനം ചെയ്തു.

ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പർ മാർക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്‍റെ പതിനെട്ടാമത്തെ മേളയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വിയന്നയിൽ സംഘടിപ്പിച്ചത്. ഇന്ത്യൻ സംഗീത നൃത്ത മാമാങ്കത്തോടുകൂടി കൊടിയേറിയ ദ്വിദിന മേളയിൽ നിര
വധി രാജ്യങ്ങളിൽ നിന്നുള്ള കലാകാര·ാർ അവതരിപ്പിച്ച പരിപാടികൾ അരങ്ങേറി. ഓരോ പതിനഞ്ച് മിനിട്ടിലും ഉദ്ഗ്രഥനത്തിനും അതാത് സംസ്കാരങ്ങളുടെ പൈതൃകത്തെയും വിളിച്ചോതുന്ന വർണശബളമായ കലാവിനോദ പരിപാടികൾ നടന്നു.

മേളയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഭാരതീയ ആചാരപ്രകാരമുള്ള ഭദ്രദീപം തെളിക്കലും ഉദ്ഘാടന സദസും ശ്രദ്ധേയമായി. തുടർന്ന് പ്രോസി എക്സലൻസ് അവാർഡ് അന്താരാഷ്ട്ര ആണണോവോർജ ഏജൻസിയിൽ ജോലി ചെയ്യുന്ന നൈജീരിയൻ ദിയസ്പോറ ചെയർമാൻ എമി ഓഗുണ്‍ഡിലേയ്ക്ക് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ സ്ഥാനപതി സമ്മാനിച്ചു. ചടങ്ങിൽ പ്രോസി ഗ്രൂപ്പിന്‍റെ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ വിശിഷ്ട അതിഥികളെ പരിചയപ്പെടുത്തുകയും എക്സോട്ടിക് ഫെസ്റ്റിവലിന്‍റെ ജനപ്രിയതയെക്കുറിച്ചും സംസാരിച്ചു.

മാർകൂസ് റൈത്തർ (മേയർ), മയാനക് ശർമ്മ (കൗണ്‍സിലർ ഇന്ത്യൻ എംബസി), നാട്ടാമ കൂൻപോൾ (മിനിസ്റ്റർ കൗണ്‍സിലർ, റോയൽ തായ് എംബസി), ഡോ. ജബമാലൈ (സീനിയർ എക്കണോമിസ്റ്റ് & ഫോർമർ പ്രിൻസിപ്പൽ അഡ്വൈസർ, യുഎൻ), ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി (എംസിസി ചാപ്ലയിൻ), ഏതാൻ ഇന്ദ്ര, ചെയർമാൻ ആൻഡ് ഫൗണ്ടർ, ഇന്ദ്ര വേൾഡ് കന്പനി, മൗറീൻ ഇവൻഗേലിസ്റ്റാ (ഫിലിപ്പീൻ കമ്യൂണിറ്റി റെപ്രെസെന്‍ററ്റീവ്, യൂത്ത് കൗണ്‍സിൽ വിയന്ന അതിരൂപത), ഡോ. ജോസ് കിഴക്കേക്കര ( മുൻ യു.എൻ ഉദ്യോഗസ്ഥൻ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഫെസ്റ്റിവൽ വേദിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ പാനീയങ്ങളും കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ടായിരുന്നു. മലയാളികളുടെ നൃത്തനൃത്യങ്ങളോടെ തുടങ്ങിയ പരിപാടിയിൽ ആഫ്രിക്ക, കൊളംബിയ, ബ്രസീൽ, നേപ്പാൾ, മെക്സിക്കോ, തായ്ലൻഡ്, ചൈന, പോളണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള കലാകാര·ാർ അവരുടെ സംസ്കാര തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ അവതരിപ്പിച്ചു.

മെഡിറ്റേഷൻ ബാൻഡിന്‍റെ മുദ്ര യോഗയും, ആഫ്രിക്കൻ അക്രോബാറ്റ് പ്രകടനവും ഭാരതീയ ക്ലാസിക്കൽ നൃത്തങ്ങളോടൊപ്പം അവതരിപ്പിച്ച സംഗീതനിശയും ബോളിവുഡ് വർക് ഷോപ്പും ബംഗാൾ, പഞ്ചാബ് എന്നിവടങ്ങളിൽ നിന്നുള്ള പരന്പരാഗത നൃത്തവും കാണികൾ ഏറെ ആസ്വദിച്ചു. ഗ്രേഷ്മ പള്ളിക്കുന്നേലും ബ്രൈറ്റ് അചിനെക്കെയും പ്രധാന അവതാരകരായിരുന്നു.

രാവിലെ 11 മുതൽ രാത്രി 10 വരെ തുടർന്ന മേളയിൽ ഏകദേശം എണ്ണായിരത്തിലധികം പേർ പങ്കെടുത്തു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 300ൽ പരം കലകാര·ാരുടെ ലൈവ് പരിപാടികൾ സമ്മേളനത്തിന്‍റെ സാംസ്കാരിക വൈശിഷ്ട്യം ഏറെ ശ്രേഷ്ഠമാക്കി. ഈ വർഷത്തെ ഫെസ്റ്റിവലിന്‍റെ പ്രധാന ആകർഷകമായിരുന്ന സാം ബ്രിസ്ബേ ആൻഡ് ബുഷ്ഫയർ ബാൻഡിന്‍റെ ലൈവ് സംഗീത നിശയോടുകൂടി മേള സമാപിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി