റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേഴ്സി പ്രകാശനം ചെയ്തു
Friday, June 22, 2018 8:40 PM IST
ലണ്ടൻ: റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബിന്‍റെ പുതിയ സീസണിലേക്കുള്ള ജേഴ്സി ടീം മാനേജർ ജോയ്സ് ജോസഫ് ടീം കോർഡിനേറ്റർമാരായ സി.വി. ബിജു, അനീഷ് അക്ഷ എന്നിവർക്കു നൽകി പ്രകാശനം ചെയ്തു.

എഴുപതോളം അംഗങ്ങൾ ഉള്ള ക്ലബ് കഴിഞ്ഞ 6 വർഷമായി കുവൈത്തിലെ പ്രധാന ടൂർണമെന്‍റിൽ പങ്കെടുക്കുകയും കുവൈത്ത് ക്രിക്കറ്റിന്‍റെ കീഴിൽ ഉള്ള കുവൈറ്റ് കേരളാ പ്രീമിയർ ലീഗ്, സമ്മർ ലീഗ് തുടങ്ങി അനവധി ടൂർണമെന്‍റുകളിൽ പങ്കാളിയുമാണ്.

ടീം മാനേജർ ജോയ്സ് ജോസഫിന്‍റെ അധ്യക്ഷതയിൽ സംഗീത ഓഡിറ്റോറിയം മംഗഫിൽ നടന്ന ജേഴ്സി പ്രകാശന ചടങ്ങിൽ ലിനു രാജൻ, അൻസാരി പാലോട്, പ്രദീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റൈസിംഗ് സ്റ്റാർ സിൽവർ ടീം ക്യാപ്റ്റൻ വിപിൻ മങ്ങാട്ട് സ്വാഗതവും കണ്‍വീനർ താരിഖ് ഒമർ വയലിൽ നന്ദിയും പറഞ്ഞു.