ഓസ്ട്രിയയിൽ മാതാപിതാക്കൾക്ക് 1500 യൂറോ ബോണസ്
Friday, June 22, 2018 11:37 PM IST
വിയന്ന: ഓസ്ട്രിയയിൽ മാതാപിതാക്കൾക്ക് 2019 മുതൽ, 1500 യൂറോ വീതം ബോണസ് ലഭിക്കും. ധനകാര്യ വകുപ്പ് കൊണ്ടുവന്ന ബില്ല് ഇന്നലെ പാർലമെന്‍റ് പാസാക്കി. വേർപിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കൾക്കുള്ള ബോണസ് വിഹിതത്തിലും മാറ്റമുണ്ടാകും. എന്നാൽ കുറഞ്ഞ ശന്പളം കൈപ്പറ്റുന്ന മാതാപിതാക്കൾക്കുള്ള ബോണസിൽ മാറ്റമില്ല.

പുതിയ ബില്ലനുസരിച്ച് 3000 യൂറോ ശന്പളമുള്ള ഫാമിലിയിലെ ഒരു കുട്ടിക്ക് 1500 ഉം രണ്ടാമത്തെ കുട്ടിക്ക് 3000 ഉം മൂന്നാമത്തെ കുട്ടിക്ക് 4500 ഉം യൂറോയും, 2300 പ്രതിമാസ ശന്പളം കൈപ്പറ്റുന്ന കുടുംബത്തിന് ഒരു കുട്ടിക്ക് 1500 ഉം രണ്ടാമത്തെ കുട്ടിക്ക് 3000 ഉം മൂന്നാമത്തെ കുട്ടിക്ക് 3292 ഉം വീതവും, 2000 യൂറോ ശന്പളം കൈപ്പറ്റുന്ന കുടുംബത്തിന് യഥാക്രമം 1500, 2261, 2261 യൂറോ വീതവും 1750 യൂറോ ശന്പളം കൈപ്പറ്റുന്നവർക്ക് 1500, 1606 ഉം 1606 വീതവും 1500 യൂറോ ശന്പളം ലഭിക്കുന്നവർക്ക് 1022, 1022, 1022 ഉം 1200 യൂറോ ശന്പള0 ലഭിക്കുന്നവർക്ക് യഥാക്രമം 258, 258, 258 വീതവും ലഭിക്കും.

ഫാമിലി ബോണസ് 2019 മുതൽ ഉയർന്ന ശന്പളം കൈപ്പറ്റുന്നവർക്ക് 1500 യൂറോ ഒരു കുട്ടിക്ക് വീതവും തുടർന്നു 18 വയസുവരെ 500 യൂറോ വീതവും പ്രതിവർഷം ലഭിക്കും. എന്നാൽ കുറഞ്ഞ വരുമാനക്കാർക്ക് 250 യൂറോ മാത്രമായിരിക്കും ലഭിക്കുക.

എന്നാൽ പതിനൊന്നു മാസത്തിലധികം തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവർ, അടിയന്തര സഹായം കൈപ്പറ്റുന്നവരും വിവാഹ മോചിതരായ മാതാപിതാക്കൾക്ക് ഈ സഹായം ലഭിക്കില്ല. അവർക്ക് കുട്ടികൾക്ക് പ്രതിവർഷം ലഭിക്കുന്ന 350 യൂറോ തുടർന്നും ലഭിക്കും.

ധനകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 9,50,000 കുടുംബങ്ങളിലെ 16 ലക്ഷം കുട്ടികൾക്ക് ഇതിന്‍റെ പ്രയോജയം ലഭിക്കും. ഇതനുസരിച്ച് പ്രതിവർഷം സർക്കാരിന് 1.5 ബില്ല്യണ്‍ യൂറോ ചെലവാകും.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ