ദു​ക്റാ​ന തി​രു​നാ​ൾ ജൂ​ലൈ 8 ഞാ​യ​റാ​ഴ്ച ന്യൂ​കാ​സി​ലി​ൽ
Sunday, July 8, 2018 4:02 AM IST
ന്യൂ​കാ​സി​ൽ: ന്യൂ​കാ​സി​ലി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ജൂ​ലൈ 8 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ഭ​ക്ത്യ​പൂ​ർ​വം ആ​ഘോ​ഷി​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം ഇം​ഗ്ലീ​ഷ് മാ​ർ​ട്ട​യേ​ർ​സ് പ​ള്ളി​യി​ലെ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ കൊ​ടി​യേ​റ്റു​ന്ന​തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് പി​തൃ​ദി​ന പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് റ​വ. ഫാ. ​വി​ൽ​ഫ്ര​ഡ് പെ​രേ​പ്പാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം , ല​ദീ​ഞ്ഞു എ​ന്നി​വ ന​ട​ക്കും. വൈ​കി​ട്ട് ആ​റി​ന് വി​വി​ധ വാ​ർ​ഡു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ട്രോ​ക്ക്ലി യൂ​ണി​യ​ൻ ക്ല​ബ് ഹാ​ളി​ൽ അ​ര​ങ്ങേ​റും , വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന ദാ​ന​വും ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി എം​എ​ൽ​എ റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്രീ​സ്റ് ഇ​ൻ ചാ​ർ​ജ് സ​ജി തോ​ട്ട​ത്തി​ൽ, കൈ​ക്കാ​രന്മാരാ​യ ബി​നു കി​ഴ​ക്ക​യി​ൽ, ഷി​ബു എ​ട്ടു​കാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ