യു​ക്മ നോ​ർ​ത്ത് ഈ​സ്റ്റ് & സ്കോ​ട്ട്ല​ൻ​ഡ് കാ​യി​ക മേ​ള അ​വി​സ്മ​ര​ണീ​യ​മാ​യി
Sunday, July 8, 2018 4:03 AM IST
സ​ന്ദ​ർ​ല​ൻ​ഡ്: യു​ക്മ നോ​ർ​ത്ത് ഈ​സ്റ്റ് & സ്കോ​ട്ട്ല​ൻ​ഡ് റീ​ജ​ണി​ന്‍റെ ആ​ദ്യ​ത്തെ കാ​യി​ക മേ​ള അ​ത്യ​ന്തം ആ​വേ​ശ​ത്തോ​ടെ സ​മാ​പി​ച്ചു. സ​ന്ദ​ർ​ല​ൻ​ഡി​ലെ സി​ൽ​ക്സ് വ​ർ​ത്ത് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ല​ൻ​ഡ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട കാ​യി​ക മേ​ള​യി​ൽ നൂ​റു​ക​ണ​ക്കി​ന് കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

യു​ക്മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ദീ​പാ ജേ​ക്ക​ബ് കാ​യി​ക മേ​ള നാ​ട മു​റി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​സ് പ്ര​സി​ഡ​ൻ​റും കാ​യി​ക മേ​ള​യു​ടെ കോ​ഡി​നേ​റ്റ​റു​മാ​യ റെ​ജി തോ​മ​സ് അ​തി​ഥി​ക​ളെ​യും, കാ​യി​ക താ​ര​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്തു. യു​ക്മ​യു​ടെ സ്ഥാ​പ​ക ട്ര​ഷ​റ​ർ സി​ബി തോ​മ​സ്, ഐ​സി​എ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന വ​ർ​ണ​ങ്ങ​ള​മാ​യ മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ന്നു. തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. അ​ത് ല​റ്റി​ക്സ്, വ​ടം വ​ലി മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

യു​ക്മ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ കാ​യി​ക മേ​ള​യി​ൽ 353 പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ല​ൻ​ഡ് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി റീ​ജ​ണി​ലെ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം തെ​ളി​യി​ച്ചു. 61 പോ​യി​ൻ​റു​മാ​യി ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഒ​രു കാ​യി​ക മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തി​നു​പ​രി​യാ​യി നോ​ർ​ത്ത് ഈ​സ്റ്റി​ലും സ്കോ​ട്ട്ല​ൻ​ഡി​ലും യു​ക്മ​യെ​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​സ​ക്തി​യും, അ​തു​വ​ഴി പ്ര​സ്തു​ത റീ​ജ​ണി​ലെ അ​സോ​സി​യേ​ഷ​നു​ക​ളും അ​തി​ലെ അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും വ​ലി​യൊ​രു കൂ​ടി​ക്കാ​ഴ്ച​യു​ടെ അ​ന്ത​രീ​ക്ഷ​മാ​യി കാ​യി​ക മേ​ള​ക്ക് മാ​റാ​ൻ ക​ഴി​ഞ്ഞു.

തി​ക​ച്ചും ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാ​യി​ക മേ​ള​ക്ക് ഐ​സി​എ സെ​ക്ര​ട്ട​റി ജി​നു വ​ർ​ഗീ​സ്, സ്പോ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ ഫെ​ലി​ക്സ് ത​റ​പ്പേ​ൽ, മാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജി ജോ​സ​ഫ്, യു​ക്മ പ്ര​തി​നി​ധി തോ​മ​സ് മാ​ത്യു, മി​നി ബെ​ന്നി, റെ​യ്മ​ണ്ട് മു​ണ്ട​ക്കാ​ട്ട്, ജി​മ്മി അ​ഗ​സ്റ്റി​ൻ, ജെ​യിം​സ് കാ​രി​മ​റ​റം, വി​നോ​യ് കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.

യു​ക്മ റീ​ജ​ണ്‍ കാ​യി​ക മേ​ള​യി​ലെ എ​ല്ലാ വി​ജ​യി​ക​ൾ​ക്കും, കാ​യി​ക മേ​ള​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ല​ൻ​ഡി​നും യു​ക്മ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മാ​മ്മ​ൻ ഫി​ലി​പ്പ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. യു​ക്മ നോ​ർ​ത്ത് ഈ​സ്റ്റ് & സ്കോ​ട്ട്ല​ൻ​ഡ് റീ​ജി​യ​ൻ കാ​യി​ക മേ​ള വി​ജ​യി​പ്പി​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ക​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ർ​ക്കും അ​തി​ഥേ​യ​രാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ല​ൻ​ഡ് ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.