ബൈ​ബി​ൾ ക​ലോ​ത്സ​വം: റീ​ജ​ണ​ൽ​ത​ല മ​ത്സ​ര​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Monday, July 9, 2018 3:26 AM IST
ബ്രി​സ്റ്റോ​ൾ: ന​വം​ബ​ർ 10ന് ​ന​ട​ക്കു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ത​ല മ​ത്സ​ര​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി വി​വി​ധ റീ​ജ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. രൂ​പ​ത​യു​ടെ എ​ട്ടു റീ​ജ​ണു​ക​ളി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന തീ​യ​തി​യും സ്ഥ​ല​വും പ്ര​സി​ദ്ധീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ര​ക്ഷാ​ധി​കാ​രി​യും റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി ഡ​യ​റ​ക്ട​റും ജോ​ജി മാ​ത്യു ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റു​മാ​യാ​ണ് രൂ​പ​താ​ത​ല സം​ഘാ​ട​നം നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഗ്ലോ​സ്ഗോ​യി​ൽ സെ​പ്റ്റം​ബ​ർ 29നും ​മാ​ഞ്ച​സ്റ്റ​റി​ൽ ഒ​ക്ടോ​ബ​ർ 28നും ​ബ്രി​സ്റ്റോ​ൾ-​കാ​ർ​ഡി​ഫി​ൽ ഒ​ക്ടോ​ബ​ർ 6നും ​ക​വ​ൻ​ട്രി​യി​ൽ സെ​പ്റ്റം​ബ​ർ 29നും ​സൗ​ത്താം​പ്റ്റ​ണി​ൽ സെ​പ്റ്റം​ബ​ർ 29നും ​ല​ണ്ട​ൻ, കേം​ബ്രി​ഡ്ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും സെ​പ്റ്റം​ബ​ർ 29നും ​പ്ര​സ്റ്റ​ണി​ൽ ഒ​ക്ടോ​ബ​ർ 13നും ​റീ​ജ​ണ​ൽ​ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. റ​വ. ഫാ. ​ജോ​സ​ഫ് വെ​ന്പാ​ടു​ന്ത​റ, റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, റ​വ. ഫാ. ​ജോ​യി വ​യ​ലി​ൽ സി​എ​സ്ടി, റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നാ​മ​റ്റ​ത്തി​ൽ, റ​വ. ഫാ. ​ടോ​മി ചി​റ​യ്ക്ക​ൽ മ​ണ​വാ​ള​ൻ, റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, റ​വ. ഫാ. ​ഫി​ലി​പ്പ് പ​ന്ത​മാ​ക്ക​ൽ, റ​വ. സ​ജി തോ​ട്ട​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ റീ​ജ​ണു​ക​ളി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു റീ​ജ​ണ​ൽ​ത​ല മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​യ ക​ഥ, ക​വി​ത, ചി​ത്ര​ര​ച​ന, സം​ഗീ​തം, നൃ​ത്തം, ഉ​പ​ക​ര​ണ​സം​ഗീ​തം, ക്വി​സ്, പ്ര​സം​ഗം തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി എ​ല്ലാ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ അ​ധി​ഷ്ഠി​ത ക​ലാ​മേ​ള എ​ന്ന വ്യാ​തി​യു​ള്ള ഈ ​ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ വി​വി​ധ വി. ​കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്ക​ൾ പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്