നോ​ട്ടിം​ഗ്ഹാം തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി
Monday, July 9, 2018 3:27 AM IST
നോ​ട്ടിം​ഗ്ഹാം: പ്രാ​ർ​ഥ​നാ​സ്തു​തി ഗീ​ത​ങ്ങ​ളു​ടെ​യും ആ​ത്മീ​യ അ​നു​ഷ്ഠാ​ന​ത്തി​ന്‍റെ​യും നി​റ​വി​ൽ പ്ര​സി​ദ്ധ​മാ​യ നോ​ട്ടിം​ഗ്ഹാം തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. രാ​വി​ലെ 10ന് ​ലെ​ന്‍റ​ൻ ബു​ളി​വാ​ർ​ഡ് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​ഡേ​വി​ഡ് പാ​ൽ​മ​ർ കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. പ്ര​സു​ദേ​ന്തി​വാ​ഴ്ച​യ്ക്കും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യോ​ടു​ള്ള നൊ​വേ​ന പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ക്ലി​ഫ്റ്റ​ണ്‍ കോ​ർ​പ്പ​സ് ക്രി​സ്തി ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​വി​ൽ​ഫ്ര​ഡ് പെ​രേ​പ്പാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി. റ​വ. ഫാ. ​സ​ന്തോ​ഷ് വാ​ഴ​പ്പ​ള്ളി വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

ദൈ​വ​ത്തെ തൊ​ട്ട​വ​രും ദൈ​വം തൊ​ടു​ന്ന​വ​രു​മാ​ണ് അ​നു​ഗ്ര​ഹീ​ത​ർ. തോ​മാ​ശ്ലീ​ഹാ ഈ​ശോ​യു​ടെ തി​രു​മു​റി​വി​ൽ തൊ​ടാ​ൻ ആ​ഗ്ര​ഹി​ച്ചു, എ​ന്നാ​ൽ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യെ അ​വ​ളു​ടെ സ​ഹ​ന​ത്തി​ലൂ​ടെ ദൈ​വം തൊ​ട്ടു. വി. ​കു​ർ​ബാ​ന​യി​ൽ തോ​മാ​ശ്ലീ​ഹാ​യെ​പ്പോ​ലെ നാം ​ഈ​ശോ​യെ തൊ​ടു​ന്പോ​ൾ ന​മു​ടെ ജീ​വി​ത​ക്ലേ​ശ​ങ്ങ​ളി​ലൂ​ടെ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യെ​പ്പോ​ലെ ദൈ​വം ന​മ്മ​ളെ​യും തൊ​ടു​ന്നെ​ന്ന് വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ അ​ദേ​ഹം വി​ശ്വാ​സി​ക​ളെ ഓ​ർ​മി​പ്പി​ച്ചു.

വി. ​കു​ർ​ബാ​ന​യു​ടെ സ​മാ​പ​ന​ത്തി​ൽ ല​ദീ​ഞ്ഞ് പ്രാ​ർ​ഥ​ന​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തി​നു​ശേ​ഷം ചെ​ണ്ട​മേ​ള ക​ലാ​പ്ര​ക​ട​നം ന​ട​ന്നു. തു​ട​ർ​ന്നു ന​ട​ന്ന സ്നേ​ഹ​വി​രു​ന്നി​ലും പ​ങ്കു​ചേ​ർ​ന്നാ​ണ് വി​ശ്വാ​സി​ക​ൾ പി​രി​ഞ്ഞ​ത്. അ​ടി​മ​വ​യ്ക്കു​ന്ന​തി​നും ക​ഴു​ന്ന് എ​ഴു​ന്നെ​ള്ളി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ട​വ​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ഭ​ക്തി​പൂ​ർ​വം തി​രു​നാ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, കൈ​ക്കാ​ര·ാ​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, പ്ര​സു​ദേ​ന്തി​മാ​ർ, മ​താ​ധ്യാ​പ​ക​ർ, ആ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ർ, ഗാ​യ​ക​സം​ഘം, വി​മെ​ൻ​സ് ഫോ​റം, വോ​ള​ണ്ടി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്