ടീ​നേ​ജു​കാ​ർ​ക്കാ​യി അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ ഡി​സൈ​പ്പി​ൾ​ഷി​പ്പ് ട്രെ​യി​നിം​ഗ് ഓ​ഗ​സ്റ്റ് 27 മു​ത​ൽ
Monday, July 9, 2018 11:23 PM IST
കാ​ർ​ഡി​ഫ്: കു​ട്ടി​ക​ൾ​ക്കാ​യി സെ​ഹി​യോ​ൻ യു​കെ ഒ​രു​ക്കു​ന്ന "ഡി​സൈ​പ്പി​ൾ​ഷി​പ്പ് ട്രെ​യി​നിം​ഗ്' ഓ​ഗ​സ്റ്റ് 27 മു​ത​ൽ 30 വ​രെ. യേ​ശു​ക്രി​സ്തു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ക​വ​ഴി എ​ങ്ങ​നെ ര​ക്ഷ പ്രാ​പി​ക്കു​മെ​ന്നു നന്മ​തിന്മക​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ പ്രാ​യ​ത്തി​ലും കാ​ല​ഘ​ട്ട​ത്തി​ലും കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന ന്ധ​ഡി​സൈ​പ്പി​ൾ​ഷി​പ്പ് ട്രെ​യി​നിം​ഗ​ന്ധ ഓ​ഗ​സ്റ്റ് 27 മു​ത​ൽ 30 വ​രെ ദി​വ​സ​ങ്ങ​ളി​ൽ ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ദൈ​വി​കോ​പ​ക​ര​ണ​മാ​യി യൂ​റോ​പ്പ് കേ​ന്ദ്രീ​ക​രി​ച്ച് ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ലും അ​നു​ഗ്ര​ഹീ​ത വ​ച​ന​പ്ര​ഘോ​ഷ​ക ഐ​നി​ഷ് ഫി​ലി​പ്പ് അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രീ​സ് യു​എ​സ്എ ടീ​മും ന​യി​ക്കും.

സെ​ഹി​യോ​ൻ യൂ​റോ​പ്പി​ന്‍റെ ആ​രം​ഭ​കാ​ലം മു​ത​ൽ ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​നൊ​പ്പം യു​കെ​യി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി അ​നേ​കം കു​ട്ടി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും നേ​രി​ന്‍റെ പാ​ത​യി​ലും അ​തു​വ​ഴി ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഐ​നി​ഷ് ഫി​ലി​പ്പ് കു​ട്ടി​ക​ളി​ലെ വ്യ​ക്തി​ത്വ​വി​ക​സ​നം യേ​ശു​ക്രി​സ്തു​വി​ലൂ​ടെ​യു​ള്ള വ​ള​ർ​ച്ച​യി​ലാ​യി​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ത​ന്‍റെ പ്രേ​ഷി​ത​ദൗ​ത്യ​വു​മാ​യി വീ​ണ്ടും യു​കെ​യി​ലെ​ത്തു​ക​യാ​ണ്.

നാ​ലുദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള ധ്യാ​ന​ത്തി​ലേ​ക്കു ഇ​തു​വ​രെ ഏ​തെ​ങ്കി​ലും ടീ​നേ​ജു​കാ​ർ​ക്കാ​യു​ള്ള സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സ​ഷ​നി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​വ​ർ​ക്ക് . www.sehionuk.org എ​ന്ന വെ​ബ് സൈ​റ്റി​ൽ നേ​രി​ട്ട് രജിസ്‌ട്രേഷന്‍ ന​ട​ത്താ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തോ​മ​സ് 07877508926. ജോ​ണി.07727 669529. അ​ഡ്ര​സ്: HEBRON HALL. DINAS POWYS CARDIFF CE 64 4YB.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്