യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ കാ​യി​ക​മേ​ള​യി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് പ്ര​സ്റ്റ​ണ്‍ അ​ഞ്ചാ​മ​തും ചാ​ന്പ്യ​ൻ​മാ​ർ
Monday, July 9, 2018 11:32 PM IST
വാ​റിം​ഗ്ട​ണ്‍: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ന്‍റെ കാ​യി​ക മേ​ള​യി​ൽ അ​ഞ്ചാ​മ​ത്തെ ത​വ​ണ​യും ഫ്ര​ണ്ട്സ് ഓ​ഫ് പ്ര​സ്റ്റ​ണ്‍ ഓ​വ​റോ​ൾ കി​രീ​ടം ചൂ​ടി. 111 പോ​യി​ന്‍റ് നേ​ടി​യാ​ണ് എ​ഫ്ഒ​പി കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. ആ​തി​ഥേ​യ​രാ​യ വാ​റിം​ഗ്ട​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നെ പി​ന്ത​ള്ളി​യാ​ണ് എ​ഫ്ഒ​പി കി​രീ​ടം നി​ല​നി​റു​ത്തി​യ​ത്. മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

രാ​വി​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വി​ട​വാ​ങ്ങി​യ പ്രി​യ​പ്പെ​ട്ട യു​ക്മ നേ​താ​ക്ക·ാ​രാ​യ എ​ബ്ര​ഹാം ജോ​ർ​ജ്, ര​ഞ്ജി​ത്ത്, പ്ര​സ്റ്റ​ണി​ലെ ജ​യാ നോ​ബി എ​ന്നി​വ​രെ സ്മ​രി​ച്ച് ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ച്ച​ശേ​ഷ​മാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം കാ​യി​ക താ​ര​ങ്ങ​ൾ​ക്കും മ​റ്റെ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. യു​ക്മ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗം ത​ന്പി ജോ​സ് കാ​യി​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ന്ധു ഉ​ണ്ണി, ട്ര​ഷ​റ​ർ ര​ഞ്ജി​ത്ത് ഗ​ണേ​ഷ്, എ​ബി തോ​മ​സ്, ജോ​യി അ​ഗ​സ്തി, സു​രേ​ഷ് നാ​യ​ർ, ടോം ​ത​ടി​യ​ന്പാ​ട്, മാ​ത്യു അ​ല​ക്സാ​ണ്ട​ർ, ഹ​രി​കു​മാ​ർ ഗോ​പാ​ല​ൻ, ജോ​ബി, ജോ​ജി ജേ​ക്ക​ബ്, വി​ൽ​സ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വ​ർ​ണ​ശ​ബ​ള​മാ​യ മാ​ർ​ച്ച് പാ​സ്റ്റോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളി​ൽ തി​ക​ഞ്ഞ സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റോ​ടെ​യാ​ണ് കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത​ത്. അ​വ​സാ​നം ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. വാ​റിം​ഗ്ട​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ് ര​ണ്ടാ​മ​തെ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ജൂ​ലൈ 14 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ സ്പോ​ർ​ട്സി​ൽ വി​ജ​യി​ക​ളാ​യ എ​ല്ലാ കാ​യി​ക താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റീ​ജ​ണ്‍ ക​മ്മി​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചു. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ കാ​യി​ക​മേ​ള​യി​ൽ വി​ജ​യി​പ്പി​ച്ച എ​ല്ലാ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത എ​ല്ലാ കാ​യി​ക താ​ര​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ന്‍റ് ഷി​ജോ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്