ഫി​ല​ഡ​ൽ​ഫി​യ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന് ന​വ നേ​തൃ​ത്വം
Tuesday, July 10, 2018 12:33 AM IST
ഫി​ല​ഡ​ൽ​ഫി​യ: ച​രി​ത്ര​സ്മ​ര​ണ​ക​ളു​റ​ങ്ങു​ന്ന സാ​ഹോ​ദ​രീ​യ ന​ഗ​ര​ത്തി​ന്‍റെ മ​ടി​ത്ത​ട്ടി​ലു​ള്ള വി​വി​ധ സ​ഭ​ക​ളു​ടെ വി​ശാ​സ ഐ​ക്യ​വേ​ദി​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ പെ​ൻ​സി​ൽ​വാ​നി​യാ​യ്ക്ക് 2018-19 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള പു​തി ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.

ഫി​ല​ഡ​ൽ​ഫി​യാ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​ട്ടു​ള്ള 22 ദേ​വാ​ല​യ​ങ്ങ​ളി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള വി​നോ​ദ-​വി​ജ്ഞാ​ന കാ​ര്യ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്നു. ഓ​ഗ​സ്റ്റ് നാ​ല് ശ​നി​യാ​ഴ്ച ജോ​ർ​ജ് വാ​ഷിം​ഗ്ട​ണ്‍ ഹൈ​സ്കൂ​ളി​ൽ വ​ച്ചു ഇ​ദം​പ്ര​ഥ​മ​മാ​യി ന​ട​ത്തു​ന്ന മ​ത്സ​ര​ദി​ന​ത്തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ക്കു​ക​യാ​ണ്. തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 14 ഞാ​യ​റാ​ഴ്ച സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് ഇ​ൻ പെ​ൻ​സി​ൽ​വാ​നി​യ വ​ച്ചു ഗോ​സ്പ​ൽ ക്വ​യ​ർ ഫെ​സ്റ്റ്, പി​ന്നീ​ട് ഡി​സം​ബ​ർ 8 ശ​നി​യാ​ഴ്ച വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വേ​ൾ​ഡ് ഡേ ​പ്ര​യ​ർ എ​ന്നീ പ​രി​പാ​ടി​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ൽ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

ഈ ​പ്ര​വാ​സി ഭൂ​മി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന ക്ര​സ്ത്യ​ൻ സ​മൂ​ഹം ഒ​ന്നി​ച്ചു ഒ​രു കൂ​ട്ടാ​യ്മ​യി​ൽ ക്രി​സ്തു​വി​ന് പ്ര​കീ​ർ​ത്തി​ക്കു​വാ​നാ​യി രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന ഫെ​ലോ​ഷി​പ്പ് ഇ​ന്നു സ​മൂ​ഹ​ത്തി​ലെ ഓ​രോ സ്പ​ന്ദ​ന​ങ്ങ​ൾ​ക്കൊ​പ്പ​വും ആ​ലം​ബ​ഹീ​ന​ർ​ക്കും അ​ശ​ര​ണ​ർ​ക്കും ആ​ശാ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും എ​ല്ലാ​വ​ർ​ഷ​വും എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തു കൊ​ണ്ടു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി വ​രി​ക​യും ചെ​യ്യു​ന്നു.

എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​തി​ലു​പ​രി നാ​ളി​തു​വ​രെ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​നു സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ഈ​യ​വ​സ​ര​ത്തി​ൽ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ഫാ. ​സ​ജി മു​ക്കൂ​ട്ട് അ​റി​യി​ച്ചു.

എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യി ഫാ. ​ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശേ​രി​ൽ(​കോ. ചെ​യ​ർ​മാ​ൻ, സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ), ഫാ. ​റെ​നി ജേ​ക്ക​ബ് (റി​ലി​ജി​യ​സ്, സെ. ​മേ​രീ​സ് ക്നാ​നാ​യ ജാ​ക്ക​ബൈ​റ്റ് ച​ർ​ച്ച്), അ​ബി​ൻ ബാ​ബു(​സെ​ക്ര​ട്ട​റി, സെ. ​മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), ഷാ​ലു പു​ന്നൂ​സ്(​ട്ര​ഷ​റ​ർ, സെ. ​ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), ബി​നു ജോ​സ​ഫ്(​ജോ. സെ​ക്ര​ട്ട​റി, ക്രി​സ്റ്റോ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച്), തോ​മ​സ് ചാ​ണ്ടി(​അ​സി. ട്ര​ഷ​റ​ർ, അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ ച​ർ​ച്ച്), സോ​ബി ഇ​ട്ടി(​ചാ​രി​റ്റി, സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് പി​എ), ഗ്ലാ​ഡ്വി​ൻ മാ​ത്യു(​യൂ​ത്ത്, ക്രി​സ്റ്റോ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച്), ജോ​ർ​ജ് മാ​ത്യു(​സു​വ​നീ​ർ, സെ. ​ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), സാ​ബു പാ​ന്പാ​ടി(​ക്വ​യ​ർ, സി​എ​സ്ഐ, ക്രൈ​സ്റ്റ് ച​ർ​ച്ച് ഇ​ൻ പി​എ), ഷൈ​ല രാ​ജ​ൻ(​ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്ത്രീ​ഡ​ൽ), ജീ​മോ​ൻ ജോ​ർ​ജ്(​പി​ആ​ർ​ഒ, സെ. ​പീ​റ്റേ​ഴ്സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ), വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ(​ഓ​ഡി​റ്റ​ർ സെ. ​തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​ന ച​ർ​ച്ച), സ​ഖ​റി​യ മ​ത്താ​യി(​ഓ​ഡി​റ്റ​ർ, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​വാ​നും എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​നെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യു​വാ​നു​മാ​യി സ​ന്ദ​ർ​ശി​ക്കു​ക..www.philadelphiaecumenical.org

റിപ്പോർട്ട്: ജീമോൻ ജോർജ്