ലൂ​യി രാ​ജ​കു​മാ​ര​ന്‍റെ മാ​മോ​ദീ​സ ച​ട​ങ്ങ് നടന്നു
Tuesday, July 10, 2018 11:36 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ​കു​മാ​ര​ൻ വി​ല്യ​മി​ന്‍റെ​യും കേ​റ്റ് മി​ഡി​ൽ​ട​ണി​ന്‍റെ​യും മൂ​ന്നാ​മ​ത്തെ കു​ട്ടി ലൂ​യി രാ​ജ​കു​മാ​ര​ന്‍റെ മാ​മോ​ദീ​സ ച​ട​ങ്ങ് ന​ട​ത്തി. തി​ക​ച്ചും സ്വ​കാ​ര്യ​മാ​യി​രു​ന്നു ച​ട​ങ്ങ്. ചി​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് കൊ​ട്ടാ​രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

11 ആ​ഴ്ച പ്രാ​യ​മാ​യ കു​ട്ടി​യെ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച് ബി​ഷ​പ് മോ​സ്റ്റ് റ​വ. ജ​സ്റ്റി​ൻ വെ​ൽ​ബി​യാ​ണ് ജ്ഞാ​ന​സ്നാ​നം ചെ​യ്യി​ച്ച​ത്. സെ​ന്‍റ് ജ​യിം​സ് കൊ​ട്ടാ​ര​ത്തി​ലെ റോ​യ​ൽ ചാ​പ്പ​ലി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

വി​ല്യ​മി​ന്‍റെ സ​ഹോ​ദ​ര​ൻ ഹാ​രി​യും ഭാ​ര്യ​യും അ​ട​ക്കം അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണു ച​ട​ങ്ങി​ലേ​ക്കു ക്ഷ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും ഭ​ർ​ത്താ​വ് ഫി​ലി​പ് രാ​ജ​കു​മാ​ര​നും പ​ങ്കെ​ടു​ത്തി​ല്ല. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ നേ​ര​ത്തെ ത​ന്നെ എ​ടു​ത്ത തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണി​തെ​ന്ന് ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം അ​റി​യി​ച്ചു. വി​ല്യം, കേ​റ്റ് ദ​ന്പ​തി​ക​ളു​ടെ ബ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ