ആദ്യ വിദേശ പര്യടനത്തിന് ഹാരിയും മെഗാനും
Wednesday, July 11, 2018 11:08 PM IST
ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും നവവധു മെഗാൻ മാർക്കിളും വിവാഹത്തിനു ശേഷം ഒരുമിച്ചുള്ള ആദ്യ വിദേശ പര്യടനത്തിനു പുറപ്പെട്ടു. റോയൽ എയർഫോഴ്സിന്‍റെ ശതാബ്ദി ആഘോഷങ്ങൾക്കു ശേഷം സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര തിരിച്ചത്.

യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലേക്കു നടത്തുന്ന യാത്രയിൽ ആദ്യ സന്ദർശനം അയർലൻഡിലേക്കാണ്. ബ്രെക്സിറ്റ് നടപടിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാരിന്‍റെ അഭ്യർഥന കൂടി കണക്കിലെടുത്തു നടത്തുന്ന യാത്രയ്ക്ക് നയതന്ത്ര പ്രാധാന്യം ഏറെ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ