ന​വ​ചൈ​ത​ന്യം പ​ക​ർ​ന്ന് ഡെ​ർ​ബി തി​രു​നാ​ൾ; പ്രാ​ർ​ഥ​ന​യും കാ​ത്തി​രി​പ്പു​മാ​ണ് ദൈ​വാ​നു​ഭ​വ​ത്തി​ന്‍റെ വ​ഴി​ക​ളെ​ന്ന് ഫാ. ​ജ​സ്റ്റി​ൻ
Wednesday, July 11, 2018 11:14 PM IST
ഡെ​ർ​ബി: വി​ശ്വാ​സ​ജീ​വി​ത​ത്തി​ന് പു​ത്ത​ൻ ഉ​ണ​ർ​വു പ​ക​ർ​ന്ന് ഡെ​ർ​ബി സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വി​കാ​രി റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്.

വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യോ​ടു​ള്ള നൊ​വേ​ന പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ൾ​ക്ക് വാ​ൾ​സാ​ൾ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​ജ​സ്റ്റി​ൻ കാ​ര​ക്കാ​ട്ട് എ​സ്ഡി​വി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ആ​ദ്യ അ​വ​സ​ര​ത്തി​ൽ ഉ​ത്ഥി​ത​നാ​യ ക്രി​സ്തു​വി​നെ കാ​ണാ​ൻ തോ​മ​സി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ലും പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന​പ്പോ​ൾ തോ​മ​സി​നു​വേ​ണ്ടി ര​ണ്ടാ​മ​തും ഈ​ശോ ശി​ഷ്യന്മാ​രു​ടെ മു​ന്പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും തോ​മ​സി​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ക്കു​ക​യും ചെ​യ്തു. സ്വ​ന്തം ആ​ഗ്ര​ഹ​ത്തി​ന​നു​സ​രി​ച്ചു ഈ​ശോ​യെ കാ​ണാ​ൻ പ​റ്റാ​ത്ത​തു കൊ​ണ്ട് ശി​ഷ്യ·ാ​രു​ടെ കൂ​ട്ടം വി​ട്ടു​പോ​വു​ക​യ​ല്ല, മ​റി​ച്ചു അ​വ​രോ​ടു കൂ​ടി പ്രാ​ർ​ഥി​ച്ചു കാ​ത്തി​രു​ന്ന​പ്പോ​ഴാ​ണ് തോ​മ​സി​നു വീ​ണ്ടും ഉ​യ​ർ​ത്തെ​ഴു​ന്നേ​റ്റ ക്രി​സ്തു​വി​നെ കാ​ണാ​ൻ സാ​ധി​ച്ച​ത്. ഇ​ന്നും സ​ഭ​യി​ൽ നി​ന്ന് ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ സാ​ധി​ച്ചു കി​ട്ടി​യി​ല്ലെ​ങ്കി​ലും പ​രി​ഭ​വി​ച്ചു മാ​റി​നി​ൽ​ക്കാ​തെ സ​ഭ​യു​ടെ മ​ന​സി​നോ​ട് ചേ​ർ​ന്നു നി​ന്നാ​ൽ തോ​മാ​ശ്ലീ​ഹാ​യെ​പ്പോ​ലെ ന​മ്മ​ക്കും ഈ​ശോ​യെ അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദേ​ഹം തി​രു​നാ​ൾ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്നു ന​ട​ന്ന ല​ദീ​ഞ്ഞ് പ്രാ​ർ​ഥ​ന​യു​ടെ സ​മാ​പ​ന​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം വി​ശ്വാ​സ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി. കു​ട്ടി​ക​ളെ അ​ടി​മ​വ​യ്ക്കു​ന്ന​തി​നും ക​ഴു​ന്ന് എ​ഴു​ന്നെ​ള്ളി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ശ്രു​തി​മ​ധു​ര​മാ​യ ഗാ​നാ​ലാ​പ​നം സ്വ​ർ​ഗീ​യ​ചൈ​ത​ന്യം പ​ക​ർ​ന്നു. ഡെ​ർ​ബി "മ​സാ​ല ട്വി​സ്റ്റ്’ ഒ​രു​ക്കി​യ സ്നേ​ഹ​വി​രു​ന്ന് ഇ​ട​വ​ക കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹാ​നു​ഭ​വം പ​ങ്കു​വ​ച്ചു. ഡെ​ർ​ബി സെ​ന്‍റ് ജോ​സ​ഫ്സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ ട്രെ​ൻ​ചാ​ർ​ഡി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഗ്ര​ഹ​മാ​യി.

തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, കൈ​കാ​ര·ാ​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, വാ​ർ​ഡ് ലീ​ഡേ​ഴ്സ്, പ്ര​ത്യേ​ക തി​രു​നാ​ൾ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, മ​താ​ധ്യാ​പ​ക​ർ, വി​മെ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ, അ​ൾ​ത്താ​ര​ശു​ശ്രൂ​ഷി​ക​ൾ, ഗാ​യ​ക​സം​ഘം, വോ​ള​ണ്ടി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്