യു​ക്മ സാ​ഹി​ത്യ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​നം അ​വി​സ്മ​ര​ണീ​യ​മാ​യി
Wednesday, July 11, 2018 11:22 PM IST
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ആ​വേ​ശ​ത്തി​ന്‍റെ പൊ​ന്നോ​ള​ങ്ങ​ളു​യ​ർ​ത്തി മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​നു​ഭ​വം സ​മ്മാ​നി​ച്ച കേ​ര​ളാ​പൂ​രം യു​ക്മ വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ചു പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച പ്രൗ​ഢോ​ജ്വ​ല​മാ​യ ച​ട​ങ്ങി​ൽ യു​ക്മ സാം​സ്കാ​രി​ക വേ​ദി ന​ട​ത്തി​യ സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​നം ന​ട​ത്തി.

യു​കെ മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി ലേ​ഖ​നം, ക​ഥ, ക​വി​ത എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു സാം​സ്കാ​രി​ക വേ​ദി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും പ്ര​ശ​സ്തി​പ​ത്ര​വും യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ജു ജോ​സ​ഫ്, ഡോ. ​ദീ​പാ ജേ​ക്ക​ബ്, സാം​സ്കാ​രി​ക വേ​ദി വൈ​സ് ചെ​യ​ർ​മാ​ൻ സി ​എ ജോ​സ​ഫ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​നോ​ജ്കു​മാ​ർ പി​ള്ള, സാ​ഹ്ത്യ​വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, സാ​ഹി​ത്യ​വി​ഭാ​ഗം പ്ര​തി​നി​ധി മാ​ത്യു ഡൊ​മി​നി​ക്ക്, യു​ക്മ മു​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് മാ​ത്യു ക​വ​ള​ക്കാ​ട്ടി​ൽ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ഷ് ടോം ​തു​ട​ങ്ങി​യ​വ​ർ ന​ൽ​കി.

യു​കെ മ​ല​യാ​ളി​ക​ളി​ൽ ബ​ഹു​മു​ഖ പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി യു​ക്മ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​മേ​ള​ക​ൾ ലോ​ക​മെ​ന്പാ​ടും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​തോ​ടൊ​പ്പം എ​വി​ടെ​യും മ​ല​യാ​ളി​ക​ൾ ത​ങ്ങ​ളു​ടെ വേ​രു മ​റ​ക്കാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത് ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യു​മാ​ണെ​ന്നും യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സാ​ഹി​ത്യാ​ഭി​രു​ചി​യു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നും പ്രോ​ത്സാ​ഹ​പ്പി​ക്കാ​നു​മാ​യി യു​ക്മ ന​ട​ത്തു​ന്ന സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ളും ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും കൂ​ടു​ത​ൽ ഭം​ഗി​യാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നും ത​രൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി നി​ർ​ണ​യം ന​ട​ത്തി​യ​ത് പ്ര​ശ​സ്ത സാ​ഹി​ത്യ പ്ര​തി​ഭ​ക​ളാ​യ പി.​ജെ.​ജെ. ആ​ന്‍റ​ണി, ത​ന്പി ആ​ന്‍റ​ണി, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ഡോ. ​ജോ​സ​ഫ് കോ​യി​പ്പ​ള്ളി, മീ​ര ക​മ​ല എ​ന്നി​വ​രാ​യി​രു​ന്നു. സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​മ്മാ​നാ​ർ​ഹ​മാ​യ ര​ച​ന​ക​ളും പ്ര​സി​ദ്ധീ​ക​ര​ണ​യോ​ഗ്യ​മാ​യ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൃ​തി​ക​ളും യു​ക്മ സാം​സ്കാ​രി​ക വേ​ദി എ​ല്ലാ മാ​സ​വും പ​ത്താം​തീ​യ​തി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന "ജ്വാ​ല​' മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​ണെ​ന്ന് യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളും സാം​സ്കാ​രി​ക​വേ​ദി ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: മ​നോ​ജ്കു​മാ​ർ പി​ള്ള