ട്രം​പി​ന്‍റെ ബ്രി​ട്ടീ​ഷ് സ​ന്ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും; പ്ര​തി​ഷേ​ധം ഇ​ര​ന്പു​ന്നു
Wednesday, July 11, 2018 11:27 PM IST
ല​ണ്ട​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണള്‍ഡ് ടം​പി​ന്‍റെ മൂ​ന്നു​ദി​ന ബ്രി​ട്ടീ​ഷ് സ​ന്ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. ബ്ര​സ​ൽ​സി​ലെ നാ​റ്റോ ഉ​ച്ച​കോ​ടി​ക്കു ശേ​ഷ​മാ​ണ് ഡൊ​ണ​ൾ​ഡ് ട്രം​പ് ബ്രി​ട്ട​നി​ലെ​ത്തു​ന്ന​ത്. . പ്ര​സി​ഡ​ന്‍റാ​യ ശേ​ഷ​മു​ള്ള ട്രം​പി​ന്‍റെ ആ​ദ്യ​ത്തെ ബ്രി​ട്ടീ​ഷ് സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മാ​ണെ​ങ്കി​ലും വി​ൻ​സ​ർ കൊ​ട്ടാ​ര​ത്തി​ൽ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​മാ​യും പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​മാ​യും പ്ര​സി​ഡ​ന്‍റ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ല​ണ്ട​നു പു​റ​ത്ത് ബ​ക്കം​ഗ്ഷെ​യ​റി​ലു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യാ​യ ചെ​ക്കേ​ഴ്സി​ലാ​കും ഇ​രു നേ​താ​ക്ക​ളു​ടെ​യും കൂ​ടി​ക്കാ​ഴ്ച.

ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രെ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധി​യ്ക്കാ​നാ​ണ് സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​ഷേ​ധ​ക്കാ​രെ ഭ​യ​ന്നു ല​ണ്ട​നി​ൽ ട്രം​പി​ന്‍റെ പ​രി​പാ​ടി​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ