സം​ഗീ​ത​ജ്ഞ​നും സു​റി​യാ​നി ഗ​വേ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് പാ​ല​ക്ക​ൽ ഇം​ഗ്ല​ണ്ട് സ​ന്ദ​ർ​ശി​ക്കു​ന്നു
Thursday, July 12, 2018 11:22 PM IST
ല​ണ്ട​ൻ: മാ​ർ​ത്തോ​മാ ന​സ്രാ​ണി​ക​ളു​ടെ പാ​ര​ന്പ​ര്യ ആ​രാ​ധ​ന ഭാ​ഷ​യാ​യ സു​റി​യാ​നി ലോ​ക​മെ​ന്പാ​ടും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലും പ​ഠി​പ്പി​ക്കു​ന്ന​തി​ലും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഫാ. ​ജോ​സ​ഫ് പാ​ല​ക്ക​ൽ ഇം​ഗ്ല​ണ്ട് സ​ന്ദ​ർ​ശി​ക്കു​ന്നു. ഇം​ഗ്ല​ണ്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ഭാ​ഷ​ണ​ങ്ങ​ളും ക്ലാ​സു​ക​ളി​ലും സം​ബ​ന്ധി​ക്കു​ന്ന അ​ദ്ദേ​ഹം ജൂ​ലൈ 14 ശ​നി​യാ​ഴ്ച ഗ്ലോ​സ്റ്റ​റി​ൽ പ്ര​ത്യേ​ക പ​ഠ​ന ക്ലാ​സി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജൂ​ലൈ 10ന് ​ല​ണ്ട​ൻ യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ഓ​റി​യ​ന്‍റ​ൽ ആ​ൻ​ഡ് ആ​ഫ്രി​ക്ക​ൻ സ്റ്റ​ഡീ​സ് സെ​ന്‍റ​ർ ഓ​ഫ് വേ​ൾ​ഡ് ക്രി​സ്ത്യാ​നി​റ്റി​യി​ൽ അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കു​ക​യും സു​റി​യാ​നി ഗീ​ത​ങ്ങ​ൾ ആ​ല​പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 11ന് ​ലോ​കോ​ത്ത​ര സു​റി​യാ​നി സ​മ്മേ​ള​ന​മാ​യ ആ​റാം കോ​ണ്‍​ഫ​റ​ൻ​സി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ച്ചു. ഈ ​ര​ണ്ടു അ​ക്കാ​ഡ​മി​ക് പ​രി​പാ​ടി​ക​ളി​ലും അ​ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇം​ഗ്ല​ണ്ടി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും വി​ദ​ഗ്ദ്ധ​ർ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു.

മാ​ർ​ത്തോ​മാ ന​സ്രാ​ണി​ക​ളു​ടെ പ​ര​ന്പ​രാ​ഗ​ത​മാ​യ ആ​രാ​ധ​നാ ഭാ​ഷ​യാ​യ അ​ര​മാ​യ സു​റി​യാ​നി​യു​ടെ പ്രാ​ധാ​ന്യ​വും പ്ര​ത്യേ​ക​ത​ക​ളും ലോ​ക​ത്തി​നു മു​ൻ​പി​ൽ പ്ര​ഘോ​ഷി​ക്കു​വാ​ൻ ഫാ. ​പാ​ല​ക്ക​ൽ എ​ന്നും മു​ന്നി​ലു​ണ്ട്. വ​ള​രെ എ​ളു​പ്പം ഏ​വ​ർ​ക്കും പാ​ടു​വാ​ൻ സാ​ധി​ക്കു​ന്ന ഗീ​ത​ങ്ങ​ൾ ആ​രാ​ധ​നാ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ച്ച​ൻ ന​യി​ക്കു​ന്ന ഈ ​സ​ഭാ ന​വീ​ക​ര​ണ ശു​ശ്രൂ​ഷ മാ​ർ​ത്തോ​മാ ന​സ്രാ​ണി ക​ത്തോ​ലി​ക്ക​രാ​യ സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വ്യ​ക്തി​ത്വ​ത്തെ വീ​ണ്ടെ​ടു​ക്കു​ന്ന ഒ​ന്നാ​ണ് .

ബ്രി​ട്ട​നിലെ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ഒ​രു അ​ന്താ​രാ​ഷ്ട്ര സു​റി​യാ​നി സം​ഗീ​ത സ​മ്മേ​ള​നം ഗ്ലൗ​സ്റ്റ​റി​ൽ ജൂ​ലൈ 14 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ത്തു​ന്നു . ബ്രി​ട്ട​നി​ലെ സി​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ അ​ധ​ക്ഷ​നാ​യ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ പാ​ല​ക്ക​ൽ അ​ച്ഛ​നോ​ടൊ​പ്പം സു​റി​യാ​നി ഭാ​ഷ പി​റ​ന്ന നാ​ടും പി​താ​വാ​യ അ​ബ്രാ​ഹ​ത്തി​ന്‍റെ നാ​ടു​മാ​യ ഇ​റാ​ക്കി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ നി​ന്നും സ്വി​റ്റ​സ​ർ​ല​ണ്ടി​ൽ നി​ന്നും ഉ​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു .ഇ​തോ​ടൊ​പ്പം ഒ​രു സു​റി​യാ​നി ഗാ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട് . ദൈ​വ ശാ​സ്ത്ര​ജ്ഞ​നും ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്ന ക​ട​വി​ൽ ചാ​ണ്ടി ക​ത്ത​നാ​രു​ടെ നാ​മ​ത്തി​ലാ​ണ് ഈ ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് .

സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​രാ​ധ​നാ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തി​ന്‍റെ സ​ന്പ​ന്ന​ത​യെ മ​ന​സി​ലാ​ക്കു​വാ​ൻ ഏ​വ​രും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഈ ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സ​ഭ പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യ ഫാ. ​ജോ​യി വ​യ​ലി​ൽ ആ​ഹ്വാ​നം ചെ​യ്യു​ന്നു .

സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ്ഥ​ലം: ഗ്ലോ​സ്റ്റ​റി​ലെ മാ​റ്റ​സ​ണ്‍ അ​വ​ന്യൂ, മാ​റ്റ​സ​ണ്‍ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച് ഹാ​ൾ (GL4 6LA)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​മാ​ർ​ട്ടി​ൻ . 07939101745


റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ