എം.​എം. ജേ​ക്ക​ബ് അ​നു​സ്മ​ര​ണ​യോ​ഗം ന​ട​ത്തി
Friday, July 13, 2018 10:39 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ദ്വാ​യി ന​ഗ​ർ ഏ​രി​യ, ഡി​എം​എ മു​ൻ ര​ക്ഷാ​ധി​കാ​രി എം.​എം. ജേ​ക്ക​ബ് സാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​സ്മ​ര​ണ​യോ​ഗം ന​ട​ത്തി. യോ​ഗ​ത്തി​ൽ ഡി​എം​എ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ശ​ങ്ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം.​എം. ജേ​ക്ക​ബ് ഡി​എം​എ​യ്ക്കു​വേ​ണ്ടി​യും ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ​ക്കു​വേ​ണ്ടി ചെ​യ്തി​ട്ടു​ള്ള സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു.

1991 ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഡി​എം​എ സി​രി​ഫോ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്തു​ന്ന​തി​ന് ഹാ​ൾ ബു​ക്ക് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ നി​ശ്ച​യി​ച്ചി​രു​ന്ന തീ​യ​തി​ക്കു മു​ന്പാ​യി സി​രി​ഫോ​ർ​ട്ട് അ​ധി​കാ​രി​ക​ളു​ടെ അ​റി​യി​പ്പ് ഡി​എം​എ​യ്ക്കു ല​ഭി​ച്ചു. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ​രി​പാ​ടി ന​ട​ത്താ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് ഓ​ഡി​റ്റോ​റി​യം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ക​യും, ഈ ​വി​വ​രം ജേ​ക്ക​ബ് സാ​റി​നെ ധ​രി​പ്പി​ച്ചു. നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രി​പാ​ടി ഒ​രു കാ​ര​ണ​വ​ശാ​ലും മു​ട​ങ്ങ​രു​തെ​ന്നു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശം അദേഹം ത​രി​ക​യും സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ക​യും ചെയ്തു. പ്രോ​ഗ്രാം മു​ൻ നി​ശ്ച​യി​ച്ച​പ്ര​കാ​രം പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി ന​ട​ത്തു​ക​യും ചെ​യ്ത കാര്യം യോഗത്തിൽ സ്മരിച്ചു.

ഡി​എം​എ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ശ​ങ്ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ കെ.​എ​സ്. കു​ഞ്ഞു​മോ​ൻ, സാ​ജ​ൻ ചെ​റി​യാ​ൻ, പി.​സി. ബാ​ബു, സു​നി​ൽ​കു​മാ​ർ, സു​രേ​ഷ് എം.​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്