മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​വ​ൽ "ദ​ർ​ശ​നം 2018' ജൂ​ലൈ 21 ശ​നി​യാ​ഴ്ച
Friday, July 13, 2018 10:50 PM IST
ബ്രി​സ്ബേ​ൻ: ബ്രി​സ്ബേ​ൻ സം​യു​ക്ത തി​രു​നാ​ളി​നോ​ട​നു​ബ​ന്ധ​ച്ചു സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കാ​ത്ലി​ക് ക​മ്യൂ​ണി​റ്റി എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന മ​ൾ​ട്ടി ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​വ​ൽ "ദ​ർ​ശ​നം 2018' ജൂ​ലൈ 21 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മു​ത്ൽ 9. 30 വ​രെ ചെം​സൈ​ഡ് വേ​സ്റ്റ് ക്രേ​ഗ്സ്ലി സ്റ്റേ​റ്റ് ഹൈ​സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്ക​പ്പെ​ടും.

വി​വി​ധ ക്രി​സ്തീ​യ സ​ഭാ സ​മൂ​ഹ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന സം​ഘ​ഗാ​ന​ങ്ങ​ൾ, ബൈ​ബി​ൾ നാ​ട​ക​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പ്ര​മു​ഖ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും. മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധ​മാ​യി വി​വി​ധ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും പ്ര​വ​ർ​ത്തി​ക്കും.

പോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​മാ​രാ​യ ജോ​സ​ഫ് കു​രി​യ​ൻ, അ​സി​ൻ പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ഫെ​സ്റ്റി​വ​ലി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ്. മ​ൾ​ട്ടി ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കാ​ത്ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ക​ലാ പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​ളി മ​രു​മ​ത്തി(​പ്ര​സി​ഡ​ന്‍റ്)- 0423273295
ജോ​സ​ഫ് കു​രി​യ​ൻ(​സെ​ക്ര​ട്ട​റി)- 0452525022

റി​പ്പോ​ർ​ട്ട്: ജോ​ളി ക​രു​മ​ത്തി