വാ​ൽ​സിം​ഹാം തീ​ർ​ത്ഥാ​ട​നം: ഗി​ൽ​ഫോ​ർ​ഡി​ൽ നി​ന്നും പ്ര​ത്യേ​ക കോ​ച്ച് പു​റ​പ്പെ​ടു​ന്നു
Friday, July 13, 2018 11:33 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 15 ഞാ​യ​റാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന വാ​ൽ​സിം​ഹാം തീ​ർ​ത്ഥാ​ട​ന​ത്തി​ന് ഗി​ൽ​ഫോ​ർ​ഡി​ൽ നി​ന്നും പ്ര​ത്യേ​ക കോ​ച്ച് പു​റ​പ്പെ​ടു​ന്നു. ഗി​ൽ​ഫോ​ർ​ഡ് കാ​ത്ത​ലി​ക്ക് ക​മ്മ്യു​ണി​റ്റി​യു​ടെ​യും ഹോ​ളി ഫാ​മി​ലി പ്രെ​യ​ർ ഗ്രൂ​പ്പി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഗി​ൽ​ഫോ​ർ​ഡി​ൽ നി​ന്നു​മു​ള്ള തീ​ർ​ത്ഥാ​ട​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗി​ൽ​ഫോ​ർ​ഡി​ൽ നി​ന്നു​മു​ള്ള വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് പു​റ​മെ തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ വോ​ക്കിം​ഗി​ൽ നി​ന്നു​ള്ള മാ​തൃ ഭ​ക്ത​രും ഗി​ൽ​ഫോ​ർ​ഡി​ലെ തീ​ർ​ത്ഥാ​ട​ക സം​ഘ​ത്തോ​ടൊ​പ്പം പ​ങ്കു ചേ​രു​ന്നു​ണ്ട് .

ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത​മാ​യ വാ​ൽ​സിം​ഹാം തീ​ർ​ത്ഥാ​ട​ന​ത്തി​ന് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​ട്ടു​ള്ള ഗി​ൽ​ഫോ​ർ​ഡി​ലെ ഹോ​ളി​ഫാ​മി​ലി പ്ര​യ​ർ ഗ്രൂ​പ്പ് ദ​ശ​വ​ർ​ഷാ​ഘോ​ഷ നി​റ​വി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ തീ​ർ​ത്ഥാ​ട​നം ന​ട​ത്തു​ന്ന​തെ​യെ​ന്നു​ള്ള പ്ര​ത്യേ​ക​ത​യു​മു​ണ്ട് .

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മ​രി​യ ഭ​ക്ത​രു​ടെ ഈ ​തീ​ർ​ത്ഥാ​ട​നം അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യി തീ​രു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 9ന് ​ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ്ര​ശ​സ്ത ധ്യാ​ന പ്ര​ഘോ​ഷ​ക​ൻ ഫാ: ​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ മ​രി​യ​ൻ ധ്യാ​ന ചി​ന്ത​ക​ൾ ന​ൽ​കു​ന്ന ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ക​ഴു​ന്ന് നേ​ർ​ച്ച​യ്ക്കും അ​ടി​മ വ​യ്ക്കു​വാ​നു​മു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട് . ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ഒ​രു​മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു സ്വ​രൂ​പ​വും വ​ഹി​ച്ചു കൊ​ണ്ടു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് മ​രി​യ ഭ​ക്ത​ർ പ​ങ്കെ​ടു​ക്കു​ന്ന ജ​പ​മാ​ല പ്ര​ദ​ഷി​ണം, തു​ട​ർ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മീ​ക​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ മ​റ്റു വൈ​ദീ​ക​രും ചേ​ർ​ന്നു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ബി​ഷ​പ്പ് അ​ല​ൻ ഹോ​പ്സ് ന​ൽ​കു​ന്ന സ​ന്ദേ​ശം എ​ന്നി​വ തീ​ർ​ത്ഥാ​ട​ക​ർ​ക്ക് അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യ ആ​ത്മീ​യാ​നു​ഭ​വ​മാ​യി​രി​ക്കും.

ഗി​ൽ​ഫോ​ർ​ഡി​ലെ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഫാ. ​സാ​ജു മു​ല്ല​ശേ​രി​ൽ ഗി​ൽ​ഫോ​ർ​ഡി​ൽ നി​ന്നു​ള്ള തീ​ർ​ത്ഥാ​ട​ക സം​ഘ​ത്തോ​ടൊ​പ്പം ജ​പ​മാ​ല പ്ര​ദ​ഷി​ണ​ത്തി​ൽ പ​ങ്കു​ചേ​രും. വാ​ൽ​സിം​ഹാം ദേ​വാ​ല​യ​ത്തി​ലെ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് മാ​സ​ത്തി​ലെ മൂ​ന്നാം ഞാ​യ​റാ​ഴ്ച ഗി​ൽ​ഫോ​ർ​ഡി​ൽ ന​ട​ക്കു​ന്ന മ​ല​യാ​ളം കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലാ​യെ​ന്ന് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

സി. ​എ ജോ​സ​ഫ് 07846747602
ജോ​ജി ജോ​സ​ഫ് 07950779654


റി​പ്പോ​ർ​ട്ട്: ജോ​യ​ൽ ചെ​റു​പ്ലാ​ക്കി​ൽ