ന്യൂകാസിൽ തിരുനാൾ ഭക്തി സാന്ദ്രമായി
Saturday, July 14, 2018 4:04 PM IST
ന്യൂകാസിൽ: ന്യൂകാസിൽ സീറോ മലബാർ പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന ദുക്റാന തിരുനാളാഘോഷവും ഇടവക ദിനവും ഭക്തി സാന്ദ്രമായി. ഫെനം ഇംഗ്ലീഷ് മാർട്ടയേർസ് പള്ളി വികാരി ഫാ. ഷോണ്‍ ഒനീൽ കൊടിയേറ്റു കർമം നിർവഹിച്ചതോടെ തിരുനാളിനു തുടക്കം കുറിച്ചു. തുടർന്നു നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. വിൽഫ്രഡ് പെരേപ്പാടൻ കാർമികത്വം വഹിച്ചു. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സജി തോട്ടത്തിൽ, ഫാ. മരിയദാസ്, ഫാ. ലൂയി എന്നിവർ സഹകാർമികരായിരുന്നു.

ട്രോക്ക്ലി യൂണിയൻ ജാക് ഹാളിൽ നടന്ന ഇടവക ദിനാഘോഷം റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്നു വിവിധ വാർഡുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. വിവിധ കല, കായിക, പാഠ്യ, പഠ്യേതര വിഷയങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു. ബിനു കിഴക്കയിൽ സ്വാഗതവും ഷിബു എട്ടുകാട്ടിൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ