ഫാ. ജോസഫ് പാലയ്ക്കൽ സിഎംഐ ബർമിംഗ്ഹാമിൽ
Tuesday, July 17, 2018 1:12 AM IST
ബർമിംഗ്ഹാം: സീറോ മലബാർ വിശുദ്ധ കുർബാന ഇംഗ്ലീഷ് ഭാഷയിൽ അർപ്പിക്കുന്പോൾ ഉപയോഗിക്കുന്ന കുർബാന ഗീതങ്ങൾക്ക് പരിശീലനം നൽകാനായി ഫാ. ജോസഫ് പാലയ്ക്കൽ സിഎംഐ ബർമിംഗ്ഹാമിൽ എത്തുന്നു.

മാർത്തോമ്മ ക്രിസ്ത്യാനികളുടെ പൗരാണിക ആരാധന ഭാഷയും യേശു ഉപയോഗിച്ചിരുന്ന അരമായ ഭാഷയുടെ പുതിയ രൂപവുമായ സുറിയാനി ഭാഷയിൽ ഗവേഷണം നടത്തുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ പ്രഗത്ഭനായ ഫാ. പാലയ്ക്കൽ ഇംഗ്ലീഷ് കുർബാനയുടെ ഗാനങ്ങൾ പഠിപ്പിക്കുന്നതിലും ശ്രദ്ധേയനാണ്.

Castlevale Church, 2, Renfrew Square, B356JT യിൽ നടക്കുന്ന ഗാന പരിശീലന പരിപാടി വൈകുന്നേരം 7 മുതൽ 10 വരെയാണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബർമിംഗ്ഹാം റീജണുകളിലെ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നവരെയാണ് പരിശീലന പരിപാടിയിലേക്ക് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ഒന്നാം ഭാഷയായി വളർന്നുവരുന്ന യുകെയിലെ യുവതലമുറയ്ക്ക് വിശുദ്ധ കുർബാനയിൽ കൂടുതൽ സജീവമായി പങ്കുചേരാൻ സഹായിക്കാനാണ് രൂപത ഇംഗ്ലീഷിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട് : ഫാ. ബിജു കുന്നക്കാട്ട്