യുക്മ നാഷണൽ കായികമേള: മാസ് സണ്ടർലാൻും നോർത്ത് ഈസ്റ്റ് റീജണും ജേതാക്കൾ
Tuesday, July 17, 2018 1:14 AM IST
ലണ്ടൻ: ബർമിംഗ്ഹാമിൽ നടന്ന യുക്മ നാഷണൽ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടി മലയാളി അസോസിയേഷൻ ഓഫ് സന്ദർലൻഡ് യുക്മ എവർറോളിംഗ് ട്രോഫിയും റീജണൽ ചാന്പ്യൻ ഷിപ്പ് പട്ടം നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട് ലൻഡ് റീജണും സ്വന്തമാക്കി.

എഡ്മന്‍റണ്‍ മലയാളി അസോസിയേഷനും എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍റും രണ്ടാം സ്ഥാനം പങ്കിട്ടു. ഈസ്റ്റ് ആംഗ്ലിയ റീജണും സൗത്ത് റീജണും തമ്മിൽ നടന്ന അത്യന്തം ആവേശം നിറഞ്ഞ വടം വലി മത്സരത്തിൽ സൗത്ത് റീജൺ തോമസ് പുന്നമൂട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയിൽ മുത്തമിട്ടു.

മേള യുക്മ നാഷണൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുക്മയുടെ ദശവർഷ ആഘോഷത്തിന്‍റെ ലോഗോ യുക്മ മുൻ ദേശീയ ട്രഷറർ ആയിരുന്ന സിബി തോമസിന് നൽകി പ്രകാശനം നിർവഹിച്ചു.

കിഡ്സ് ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജണിലെ ല്യൂട്ടൻ കേരള അസോസിയേഷനിലെ ജേക്കബ് ജോജോ ചാംപ്യൻ ആയപ്പോൾ കിഡ്സ് പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ലിവിയ തോമസ് ബർർമിംഗ്ഹാം കേരള വേദി, മിഡ് ലാന്‍റ്സ് റീജിയൻ വ്യക്തിഗത ചാംപ്യൻഷിപ്പ് പട്ടം കരസ്ഥമാക്കി. സബ്ജൂണിയർ വിഭാഗത്തിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ എഡ്മണ്ടൻ മലയാളി അസോസിയേഷനിലെ ഡൊമിനിക് സിജോ വ്യക്തിഗത ചാന്പ്യൻ ആയപ്പോൾ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എസ്. എം . എ സ്റ്റോക്ക് ഓണ്‍ ട്രെന്‍റിലെ അനീഷ വിനു വ്യക്തിഗത ചാംപ്യൻഷിപ്പ് പട്ടം നേടി.

ജൂണിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജണിലെ എൻഫീൽഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച കെസ്റ്റർ ടോമിയും മിഡ്ലാന്‍റ്സ് റീജണിലെ എസ് എം എ സ്റ്റോക് ഓണ്‍ ട്രെന്‍റിലെ ഷാരോണ്‍ ടെറൻസ് വ്യക്തിഗത ചാന്പ്യൻമാരായി. സീനിയർ പുരുഷ വിഭാഗത്തിൽ തുടർച്ചയായ ഏഴാം തവണയും സൗത്ത് വെസ്റ്റ് റീജണിലെ എസ് എം എ സാലിസ്ബറിയിലെ എം.പി. പദ്മരാജും വനിതാ വിഭാഗത്തിൽ മാസ് സുന്ദർലാന്‍റിലെ ഷോജിമോൾ ടോമും ചാന്പ്യൻ പട്ടം സ്വന്തമാക്കി.

അഡൾട് പുരുഷ വിഭാഗത്തിൽ സൗത്ത് ഈസ്റ്റ് റീജണിലെ വിൽഷയർ മലയാളി അസോസിയേഷനിലെ ജിബു ജോർജ് കരസ്ഥമാക്കിയപ്പോൾ വനിതാ വിഭാഗത്തിൽ സലിന സജീവ് എഡ്മണ്ടൻ മലയാളീ അസോസിയേഷൻ ഈസ്റ്റ് ആംഗ്ലിയ റീജിയനും കരസ്ഥമാക്കി. സൂപ്പർ സീനിയർ വിഭാഗത്തിൽ എഡ്മണ്ടൻ മലയാളീ അസോസിയേഷനിലെ വർഗീസ് താഴേക്കാടൻ ചാന്പ്യൻ ആയപ്പോൾ വത്സമ്മ ടോമി മാസ് സന്ദർലാന്‍റ് വനിതാ വിഭാഗം ചാംപ്യൻഷിപ് നേടി.

യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ സുരേഷ് കുമാറിന്‍റെ മേൽനോട്ടത്തിലാണ് ഈ വർഷത്തെ നാഷണൽ കായികമേള സംഘടിപ്പിച്ചത് . എഡിങ്ടൻ മലയാളി അസോസിയേഷനിലെ ഇഗ്നേഷ്യസ് പെട്ടയിൽ, ജോർജ് മാത്യു എന്നിവരും സൗത്ത് ഈസ്റ്റ് റീജണൽ ട്രഷറർ അനിൽ വർഗീസും സുരേഷ് കുമാറിന് പിന്തുണ നൽകി.

യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ്, വൈസ് പ്രസിഡന്‍റ് സുജു ജോസഫ്, ജോയിന്‍റ് സെക്രട്ടറി ഓസ്ടിൻ അഗസ്റ്റിൻ, ജോയിന്‍റ് ട്രഷറർ ജയകുമാർ നായർ, വിവിധ റീജണിലെ ഭാരവാഹികൾ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : ബാലസജീവ് കുമാർ