ബ്രിസ്ബേൻ മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Tuesday, July 17, 2018 10:54 PM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷനു പുതിയ നേതൃത്വം . പുതിയ ഭാരവാഹികളായി രജ്നി നായർ (പ്രസിഡന്‍റ്), വിനി തോമസ് (സെക്രട്ടറി), ഷൈജൻ ജോസഫ് (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അലോഷ്യസ് ജോർജ്, ജയ്സണ്‍ പൈനാടത്ത്, ആൽബർട്ട് മാത്യൂ , റോബിൻ വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

ബ്രിസ്ബേൻ മലയാളി അസോസിയേഷന്‍റെ പ്രവർത്തനങ്ങളിൽ സഹായിച്ചവരെ പുതിയ കമ്മിറ്റി അഭിനന്ദിച്ചു. തുടർന്നും സഹായ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

റിപ്പോർട്ട് : ജോസ് കാടാപ്പുറം