കലാസന്ധ്യ 2018 ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, July 17, 2018 11:04 PM IST
സിഡ്നി: സിഡ്നി മലയാളി അസോസിയേഷൻ "കരുതൽ ’ എമർജൻസി റിലീഫ് ഫണ്ടിന്‍റെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന കലാസന്ധ്യ 2018 ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ജൂലൈ 22 ന് (ഞായർ) വൈകുന്നേരം 5 മുതൽ വെൻവെർത്തവിൽ റെഡ്ഗം സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ വിവിധ നൃത്ത ആവിഷ്കാരങ്ങൾ , ഉപകര ണസംഗീതം ,ഓട്ടൻതുള്ളൽ ,നാടകം ,സംഘഗാനം ,കവിതയുടെ ദൃശ്യാവിഷ്കാരം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. നാച്ചലെ ഡാൻസ് സ്കൂൾ ,നൃത്യാലായ നൃത്ത വിദ്യാലയം, കേരള മുസ് ലിം കമ്യൂണിറ്റി ,ശ്രീ മാധവം ഡാൻസ് സ്കൂൾ എന്നിവരുടെ നൃത്തങ്ങൾക്കൊപ്പം ലളിതാ പോൾ ,പൂർണിമ മേനോൻ ,വിനീഷ് സന്തോഷ് ,ബീന രവി എന്നിവർ നൃത്തസംവിധാനം ചെയ്ത നൃത്തശില്പങ്ങളും അരങ്ങേറും .സിഡ്നിയിൽ പുതുതായി രൂപംകൊണ്ട ’സമന്വയ’ ഗായക സംഘം സംഗീത ഉപകരണങ്ങളുടെ അകന്പടിയോടെ അവതരിപ്പിക്കുന്ന സംഗീതാവിഷ്കാരം പരിപാടിയുടെ പ്രത്യേകത ആയിരിക്കും. ഇതോടൊപ്പം സിഡ്നി മലയാളി അസോസിയേഷനെക്കുറിച്ചുള്ള ഡോക്കുമെന്‍ററിയും പ്രദർശിപ്പിക്കും .

വിവരങ്ങൾക്ക് : 0470 111 154 , 0404 442 288, 0402 677 259, 0401 684 724, 0403 675 382 .

റിപ്പോർട്ട്: ജയിംസ് ചാക്കോ