കിഴക്കിന്‍റെ വെനീസ് ഓഫീസ് ഉദ്ഘാടനം 21 ന്
Wednesday, July 18, 2018 8:01 PM IST
ന്യ ഡൽഹി: കേരളത്തിലും ഡൽഹിയിലുമായി നൂറിലധികം രോഗികൾക്ക് രക്തദാനവും നിർധനരായ നിരവധി രോഗികൾക്ക് അന്നദാനവും വസ്ത്രദാനവും മറ്റു ചികിൽസാ സഹായങ്ങളും ചെയ്തു കൊണ്ടിരിക്കുന്ന ആലപ്പുഴക്കാരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ "കിഴക്കിന്‍റെ വെനീസി' ന്‍റെ ഓഫീസ് ഉദ്ഘാടനം ജൂലൈ 21 ന് (ശനി) നടക്കും.

വസുന്ധര എൻക്ലേവിലെ നേവൽ അപ്പാർട്മെന്‍റിലെ ഫ്ലാറ്റ് നന്പർ 28-ൽ വൈകുന്നേരം ആറിനു നടക്കുന്ന ചടങ്ങിൽ മുരളിധരൻ പിള്ള ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്‍റ് എം.ഷാജി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്‍റുമാരായ ടെസി പ്രസാദ്, ജി. സാജൻ കുമാർ, ഗീതാ കുറുപ്പ്, സെക്രട്ടറി കെ.വി. രാജു, ജോയിന്‍റ് സെക്രട്ടറിമാരായ ജയേഷ് ബാലൻ, വിൽസണ്‍ ചന്പക്കുളം, ട്രഷറർ എസ്. സന്തോഷ് കുമാർ, എക്സിക്യൂട്ടീവ് ബോർഡ് മെംബർ ഡോ. ആന്‍റണി തോമസ് തുടങ്ങിയവർ പങ്കെടുക്കും.

വിവരങ്ങൾക്ക്: 9582579289.

റിപ്പോർട്ട് : പി.എൻ. ഷാജി