ഗ്ലാസ്‌കോയില്‍ കടുത്തുരുത്തി സ്വദേശി കുഴഞ്ഞുവീണു മരിച്ചു
Sunday, July 22, 2018 12:55 PM IST
ഗ്ലാസ്‌കോ: സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌കോയ്ക്കു സമീപം പെയ്‌സിലിയില്‍ താമസിക്കുന്ന കോട്ടയം കടുത്തുരുത്തി സ്വദേശി ഷാജന്‍ കുര്യന്‍ (53 ) ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു . കടുത്തുരുത്തി കരിന്തകാരക്കല്‍ കുടുംബാംഗമാണ്. വൈകുന്നേരം പെയ്‌സ്‌ലിയില്‍ ഒരു പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും , തളര്‍ന്നു ഇരിക്കുകയും ആയിരുന്നു. കോട്ടയത്തെ മോനിപ്പള്ളി സ്വദേശിനി ഷൈല ആണ് ഭാര്യ, അമിത്. ആദര്‍ശ് , ആഷ്‌ലി ,ആര്‍ഷ എന്നിവരാണ് മക്കള്‍. മൃതദേഹം ഇപ്പോള്‍ ഗാവാന്‍ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുകെയില്‍ എത്തിയിട്ട് പതിന്നാലു വര്‍ഷത്തോളം ആയ ഇവര്‍ ആദ്യം താമസിച്ചിരുന്നത് കെന്റിനടുത്തുള്ള ഹെയ്ത് എന്ന സ്ഥലാതായിരുന്നു . പിന്നീടാണ് ഇവര്‍ സൗകര്യാര്‍ത്ഥം ഗ്ലാസ്‌കോയിലേക്കു മാറിയത് . മരണ വിവരം അറിഞ്ഞു ഗ്ലാസ്‌ഗോയിലും സ്‌കോട്‌ലന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളികള്‍ ആശുപത്രിയിലേക്ക് എത്തിച്ചേരുന്നുണ്ട് . സംസ്‌കാരം ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ പിന്നീട് തീരുമാണിക്കുമെന്നു സുഹൃത്തുക്കള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍