ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി​യി​ൽ ക​ലാ​മേ​ള
Monday, July 23, 2018 8:47 PM IST
ബം​ഗ​ളൂ​രു: ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ ക​ലാ​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഈ​മാ​സം 13, 14 തീ​യ​തി​ക​ളി​ലാ​യി യ​ഥാ​ക്ര​മം വി​സ്മ​യ, ദൃ​ശ്യ​ക​ല എ​ന്നീ പേ​രു​ക​ളി​ലാ​ണ് മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. നൃ​ത്തം, ഫാ​ഷ​ൻ ഷോ, ​ഫ്ളാ​ഷ് മോ​ബ്, സം​ഗീ​തം, സാ​ഹി​ത്യം, നാ​ട​കം, പ്ര​സം​ഗം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ’വെ​ഡിം​ഗ്സ് ഓ​ഫ് ഇ​ന്ത്യ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ നൃ​ത്ത​പ​രി​പാ​ടി​യും വ്യ​ത്യ​സ്ത​മാ​യി.