കി​ഴ​ക്കി​ന്‍റെ വെ​നീ​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 23, 2018 9:05 PM IST
ന്യൂ​ഡ​ൽ​ഹി: വ​സു​ന്ധ​ര എ​ൻ​ക്ലേ​വി​ലെ നേ​വ​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കി​ഴ​ക്കി​ന്‍റെ വെ​നീ​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ശ​ര​ണ​ർ​ക്കും അ​ഗ​തി​ക​ൾ​ക്കും ആ​ഹാ​ര​വും വ​സ്ത്ര​വും, ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ര​ക്തം, നി​ർ​ധ​ന​ർ​ക്ക് ചി​കി​ത്സ എ​ന്നി​വ ന​ൽ​കു​വാ​ൻ സ്വ​യം മു​ന്നി​ട്ടി​റ​ങ്ങു​ന്ന ഒ​രു കൂ​ട്ടം മ​നു​ഷ്യ സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​യാ​ണ് ഡ​ൽ​ഹി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ’കി​ഴ​ക്കി​ന്‍റെ വെ​നീ​സ്’.

കേ​ര​ള​ത്തി​ലെ​യും ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ​യും സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കൂ​ടു​ത​ൽ ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ശ​ക്ത​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ​ക്കാ​യി ഒ​രു കോ​ളേ​ജ്, ഓ​ഡി​റ്റോ​റി​യം എ​ന്നീ സ്വ​പ്ന​ങ്ങ​ൾ കൂ​ടി സ​ഫ​ല​മാ​ക്കു​വാ​നു​ള്ള പ​രി​ശ്ര​മ​വു​മാ​യി ഉൗ​ർ​ജ​സ്വ​ല​ത​യോ​ടെ പ്ര​യാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് കി​ഴ​ക്കി​ന്‍റെ വെ​നീ​സെ​ന്നും ത​ങ്ങ​ളു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ ഭാ​ര​വാ​ഹി​ക​ൾ ദീ​പി​ക ഡോ​ട്ട് കോ​മി​നോ​ടു പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് ഷാ​ജി മൃ​ത്യു​ഞ്ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ര​ളീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. കേ​ര​ള എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ര​വി​ന്ദ്ര​നാ​ഥ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടെ​സി പ്ര​സാ​ദ്, സാ​ജ​ൻ കു​മാ​ർ, സെ​ക്ര​ട്ട​റി കെ.​വി.​രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യേ​ഷ് ബാ​ല​ൻ, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ, അ​നി​ലാ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​യാ​ജാ​ല പ്ര​ക​ട​ന​ത്തി​ലൂ​ടെ ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്ൽ ഇ​ടം നേ​ടി​യ മാ​ന്ത്രി​ക​ൻ വി​ൽ​സ​ണ്‍ ച​ന്പ​ക്കു​ളം അ​വ​ത​രി​പ്പി​ച്ച മാ​ജി​ക് ഷോ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. സ്നേ​ഹ വി​രു​ന്നോ​ടു കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്. ിൃശ2018​ഷൗ​ഹ്യ23​സ​ശ്വ​വ​മ​സ​ലി​ബ്ലി​ശ​ര​ല.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി