വെ​ള്ള​പ്പൊ​ക്കം: ദുരിതർക്ക് കൈ​ത്താ​ങ്ങാ​യി സ​ന്ദ​ർ​ലാ​ൻ​ഡ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹം
Tuesday, July 24, 2018 10:07 PM IST
സ​ന്ദ​ർ​ലാ​ൻ​ഡ്: മ​നു​ഷ്യ​രു​ടെ ദു​രി​ത​ത്തി​ൽ അ​നു​ക​ന്പ പ്ര​ക​ടി​പ്പു​കു​ന്ന​തോ​ടൊ​പ്പം അ​വ​ർ​ക്കു ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം ന​ൽ​കാ​ൻ എ​ന്നും സ​ന്ദ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി സ​മൂ​ഹം മു​ൻ​പി​ൽ നി​ൽ​ക്കാ​റു​ണ്ട് . ഇ​വി​ടു​ത്തെ നന്മ ​നി​റ​ഞ്ഞ മ​നു​ഷ്യ​രു​ടെ ഉ​ദാ​ര​മാ​യ സ​ഹാ​യ​ത്താ​ൽ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​തം പേ​റു​ന്ന മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ മു​ന്നോ​ട്ടി​റ​ങ്ങു​ക​യും ഉ​ട​ൻ ത​ന്നെ ഒ​രു ല​ക്ഷം രൂ​പ പു​ളി​ക്കു​ന്ന് സെ. ​മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

സം​ഭാ​വ​ന​ക​ൾ കി​ട്ടു​ന്ന​ത​നു​സ​രി​ച്ചു ഇ​നി​യും കൂ​ടു​ത​ൽ സ​ഹാ​ധ​നം കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്ന് സെ. ​അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ക​മ്മ്യു​ണി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റിപ്പോർട്ട്: മാത്യു ജോസഫ്