പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കാ​യി പു​തി​യ പ​ദ്ധ​തി
Wednesday, July 25, 2018 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: നോ​ർ​ക്ക റൂ​ട്ട്സും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും കേ​ര​ള​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കാ​യി പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് പു​റ​ത്തു നി​ന്നും ഗു​രു​ത​ര രോ​ഗ​ത്തി​ന് ചി​കി​ത്സ​യ്ക്കാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആം​ബു​ല​ൻ​സ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണ് പ്രാ​രം​ഭ​മാ​യി ചെ​യ്യു​ന്ന​ത്.

ഇ​തി​നാ​യി നോ​ർ​ക്ക​യു​ടെ കീ​ഴി​ലു​ള്ള ഹെ​ൽ​പ് ലൈ​ൻ ന​ന്പ​രി​ൽ (1800 425 3939, 0471 233 33 39) ബ​ന്ധ​പ്പെ​ട്ട് വി​മാ​ന​ത്തി​ന്േ‍​റ​യും ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടേ​യും വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​താ​ണ്. അ​വ​രെ​ത്തു​ന്ന സ​മ​യ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യു​ള്ള ആം​ബു​ല​ൻ​സ് അ​വി​ടെ ത​യ്യാ​റാ​ക്കി നി​ർ​ത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യെ എ​ത്തി​ക്കു​ന്ന​താ​ണ്. ഐ​എം​എ. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആം​ബു​ല​ൻ​സു​ക​ൾ സ​ജ്ജ​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തും അ​തി​നു​ള്ള ചെ​ല​വ് നോ​ർ​ക്ക വ​ഹി​ക്കു​ന്ന​തു​മാ​ണ്.

കേ​ര​ള​ത്തി​ന് പു​റ​ത്ത് വ​ച്ചു മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മൃ​ത​ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ആ​ദ്യ മൂ​ന്ന് മാ​സം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക്കു​ക.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഐ​എം​എ. തി​രു​വ​ന​ന്ത​പു​രം പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍ പ​ണി​ക്ക​ർ, നോ​ർ​ക്ക സി.​ഇ.​ഒ. ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ എ​ന്നി​വ​ർ ധാ​ര​ണ പ​ത്രം കൈ​മാ​റി. ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. നോ​ർ​ക്ക സെ​ക്ര​ട്ട​റി ഡോ. ​ഇ​ള​ങ്കോ​വ​ൻ, പ്ര​വാ​സി ക്ഷേ​മ​നി​ധി​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ വ​ര​ദ​രാ​ജ​ൻ, ഐ.​എം.​എ. സെ​ക്ര​ട്ട​റി ഡോ. ​എ​ൻ. സു​ൽ​ഫി, ഡോ. ​അ​ല​ക്സ് ഫ്രാ​ങ്ക്ളി​ൻ, ഡോ. ​ശ്രീ​ജി​ത്ത് എ​ൻ. കു​മാ​ർ, ഡോ ​സു​നോ​ജ്, ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.