ആ​ർ​കെ പു​രം ഇ​ട​വ​ക​ തി​രു​നാ​ളി​ന് ശ​നി​യാ​ഴ്ച കൊ​ടി​യേ​റും
Friday, July 27, 2018 11:05 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ മ​ധ്യ​സ്ഥ​നാ​യ വി. ​പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ​യും വി. ​തോ​മാ​ശ്ലാ​ഹീ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ജൂ​ലൈ 28 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.45ന് ​ആ​ർ​കെ പു​രം സെ​ക്ട​ർ ഫോ​റി​ലു​ള്ള ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ കൊ​ടി​യേ​റ്റു​ന്ന​തോ​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന റ​വ. ഫാ. ​മാ​ത്യു കി​ഴ​ക്കേ​ചി​റ(​ഹോ​ളി ഫാ​മി​ലി ച​ർ​ച്ച്, പു​ഷ്പ വി​ഹാ​ർ), മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ഹ​കാ​ർ​മി​ക​നാ​യി റ​വ. ഡോ. ​പീ​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഏ​ഴി​ന് ഇ​ട​വ​ക​യു​ടെ പ​തി​മൂ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും ഇ​ട​വ​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും ഹെ​വ​ൻ​ലി വോ​യ്സ് ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

മു​ഖ്യ തി​രു​നാ​ൾ ദി​ന​മാ​യ 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. മു​ഖ്യ കാ​ർ​മി​ക​ൻ റ​വ. ഫാ. ​റോ​മ​ൽ ക​ണി​യാം​പ​റ​ന്പി​ൽ(​സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്, ക​ൽ​ക്കാ​ജി), തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ച​ർ​ച്ച് റോ​ഡി​ൽ കൂ​ടി വാ​ദ്യ​മേ​ള​ങ്ങ​ളോ​ടു​കൂ​ടി പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലൈ 30 തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ​ദി​നം ആ​ച​രി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​വി. കു​ർ​ബാ​ന, ഒ​പ്പീ​സ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​ൻ ബെ​ർ​സ​റ​യി​ൽ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്